India-Russia Relations: റഷ്യ-യുക്രൈൻ സംഘർഷം: സമാധാനശ്രമങ്ങൾക്ക് പിന്തുണയറിയിച്ച് ഇന്ത്യ; ബിഷ്‌കെക്കിൽ നിർണായക കൂടിക്കാഴ്ച

PM Modi and President Putin Hold Bilateral Talks in Bishkek: ഇന്ത്യ-റഷ്യ സഹകരണത്തെക്കുറിച്ച് നേതാക്കൾ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലും കരിങ്കടൽ മേഖലയിലുമുണ്ടായ തർക്കങ്ങൾ സമുദ്രവ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിച്ച സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, ആഗോള പ്രശ്നങ്ങളിൽ ഇരുനേതാക്കളും തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെച്ചു.

India-Russia Relations: റഷ്യ-യുക്രൈൻ സംഘർഷം: സമാധാനശ്രമങ്ങൾക്ക് പിന്തുണയറിയിച്ച് ഇന്ത്യ; ബിഷ്‌കെക്കിൽ നിർണായക കൂടിക്കാഴ്ച

Narendra modi and Vladimir Putin Bilateral Talks in Bishkek

Updated On: 

01 Sep 2026 | 08:34 AM

ന്യൂഡല്‍ഹി/ബിഷ്‌കെക്ക്: 26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (SCO) ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ഈ വർഷത്തെ ആദ്യ കൂടിക്കാഴ്ചയാണിത്. നേരത്തെ 2025 ഡിസംബറിൽ ഡൽഹിയിൽ നടന്ന 23-ാമത് വാർഷിക ഉച്ചകോടിയിലാണ് ഇരുനേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, ഗതാഗതം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. മോസ്കോയിൽ നടന്ന വ്യാപാര, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളെക്കുറിച്ചുള്ള 27-ാമത് ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റൽ കമ്മീഷന്റെ തീരുമാനങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തു.

ഇന്ത്യ-റഷ്യ സഹകരണത്തെക്കുറിച്ച് നേതാക്കൾ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലും കരിങ്കടൽ മേഖലയിലുമുണ്ടായ തർക്കങ്ങൾ സമുദ്രവ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിച്ച സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, ആഗോള പ്രശ്നങ്ങളിൽ ഇരുനേതാക്കളും തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെച്ചു. തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള എല്ലാ സമാധാനപരമായ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അവസാനമില്ലാത്ത യുദ്ധം’ എന്ന അവസ്ഥയിൽ നിന്ന് ‘യുദ്ധത്തിന്റെ അവസാനം’ എന്നതിലേക്ക് നമ്മൾ നീങ്ങേണ്ടതുണ്ട്… ഈ യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നാണ് മനുഷ്യരാശിയുടെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“യുക്രൈൻ വിഷയം തുടർച്ചയായി ചർച്ച ചെയ്യാറുണ്ട്. കഴിഞ്ഞ തവണ നമ്മൾ കണ്ടപ്പോഴും നിലവിലെ സാഹചര്യത്തെക്കുറിച്ച് താങ്കൾ എന്നോട് വളരെ വിശദമായി വിവരിച്ചിരുന്നു. എല്ലാ സമാധാനപരമായ മാർഗ്ഗങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കാനാണ് ഇന്ത്യ നിലകൊള്ളുന്നത്, ഇത് മനുഷ്യരാശിക്കൊട്ടാകെ അത്യാവശ്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെയും സമാന നിലപാട് മോദി ആവര്‍ത്തിച്ചിരുന്നു. ശാശ്വതമായ സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. തങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഇത് യുദ്ധത്തിന്റെ യുഗമല്ല. മനുഷ്യരാശിയെ ഭീഷണിപ്പെടുത്തുന്ന വെല്ലുവിളികൾക്കെതിരെ നമ്മൾ ഒന്നിക്കേണ്ട സമയമാണിത്. അതിനാൽ, നയതന്ത്രത്തിലും ചർച്ചകളിലുമാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന്‌ പ്രധാനമന്ത്രി മോദി 2022 ൽ പറഞ്ഞിരുന്നു.

പുടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ല്‍ പങ്കുവെച്ചിട്ടുണ്ട്. “പ്രസിഡന്റ് പുടിനുമായി വിപുലമായ ചർച്ചകൾ നടത്തി. ഇന്ത്യ-റഷ്യ പ്രത്യേകവും മുൻഗണനാക്രമമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പൂർണ്ണ വ്യാപ്തി ചർച്ച ചെയ്തു. സമീപവർഷങ്ങളിൽ വിവിധ മേഖലകളിലുണ്ടായ ഗണ്യമായ പുരോഗതി സന്തോഷകരമാണ്. ഊർജ്ജം, നവീകരണം, ബഹിരാകാശം, രാസവളങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയാണ് ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ പ്രധാന മുൻഗണനാ മേഖലകൾ”, മോദി കുറിച്ചു.

മോദിയുടെ പോസ്റ്റ്:

ഇരുരാജ്യങ്ങളും തമ്മിലുള്ള ‘പ്രത്യേകവും മുൻഗണനാക്രമമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം’ (Special and Privileged Strategic Partnership) കൂടുതൽ ശക്തിപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കാൻ ഇരുനേതാക്കളും സമ്മതിച്ചു. സെപ്റ്റംബർ 12-13 തീയതികളിൽ ഇന്ത്യയിൽ നടക്കുന്ന 18-ാമത് ബ്രെക്സ് ഉച്ചകോടിയിലേക്ക് പുടിനെ മോദി സ്വാഗതം ചെയ്തു.

Also Read: PM Modi: പ്രധാനമന്ത്രി കിര്‍ഗിസ്ഥാനില്‍; ഇന്ന് എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കും

കിര്‍ഗിസ് പ്രസിഡന്റുമായി ചര്‍ച്ച

അതേസമയം, ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് സദിർ സപറോവുമായി കൂടിക്കാഴ്ച നടത്തി. കിർഗിസ് റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യദിന വേളയിൽ പ്രസിഡന്റ് സപറോവിനെ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിൽ തന്നെ എസ്‌സിഒ ഉച്ചകോടിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞത് സവിശേഷമായ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് അദ്ദേഹം പ്രസിഡന്റ് ത്സപറോവിനെ അഭിനന്ദിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്ത നേതാക്കൾ, ഇന്ത്യയും കിർഗിസ് റിപ്പബ്ലിക്കും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.

English Summary

Prime Minister Narendra Modi and Russian President Vladimir Putin met on the margins of the 26th SCO Summit in Bishkek, marking their first meeting of the year. During the talks, both leaders reviewed bilateral progress across key sectors like energy, defense, trade, and space, while reiterating that dialogue and diplomacy remain essential to resolving global conflicts.

Loading...
Unable to load recommendations.
Follow Us
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ