AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘സുരക്ഷ മുഖ്യം’; റാപ്പിഡോ ഓടിയത് പൊലീസിൻ്റെ ഔദ്യോഗിക ബൈക്കിൽ

Police 'Blue Colt' Bike Caught Providing Rapido Services: വിവാദമായ ബൈക്ക് തങ്ങളുടെ സ്റ്റേഷനിലേതാണെന്ന് എനുമാമുല സർക്കിൾ ഇൻസ്പെക്ടർ ജെ സുരേഷ് സ്ഥിരീകരിച്ചു. എസ്.ഐ ശങ്കർ ഉപയോഗിച്ചിരുന്ന വാഹനമാണിതെന്നും, ഗുവ്വ സിദ്ധാർത്ഥ് എന്നയാളാണ് ഇത് റാപ്പിഡോ സർവീസിനായി ഓടിച്ചതെന്നും അദ്ദേഹം പറഞ്ഞു

‘സുരക്ഷ മുഖ്യം’; റാപ്പിഡോ ഓടിയത് പൊലീസിൻ്റെ ഔദ്യോഗിക ബൈക്കിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 05 Aug 2026 | 11:56 AM

വാറങ്കൽ: ഇതിൽ കൂടുതൽ സുരക്ഷ സ്വപ്നങ്ങളിൽ മാത്രം. റാപ്പിഡോ ബുക്ക് ചെയ്ത് യാത്രയ്ക്കായി കാത്തിരിക്കുന്ന നിങ്ങളുടെ മുന്നിലേക്ക് പൊലീസിൻ്റെ ഔദ്യോഗിക വാഹനം എത്തിയാൽ എങ്ങനെയിരിക്കും. എന്നാൽ അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് തെലങ്കാനയിലെ വാറങ്കലിൽ സംഭവിച്ചത്. പൊലീസിൻ്റെ പ്രത്യേക പദ്ധതിയാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. പൊലീസിൻ്റെ ഔദ്യോഗിക വാഹനം ബൈക്ക് ടാക്സിയായി ഉപയോഗിച്ച സംഭവം തെലങ്കാനയിലാകെ വിവാദമായി മാറിയിരിക്കുകയാണ്.

സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിൽ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അംബേദ്കർ ജംഗ്ഷനിൽ നിന്നും സുബേദാരിയിലേക്ക് 26 രൂപയ്ക്ക് റാപ്പിഡോ റൈഡ് ബുക്ക് ചെയ്ത യാത്രക്കാരനാണ് ഈ അനുഭവം ഉണ്ടായത്. യാത്രക്കാരനെ കൂട്ടാൻ റൈഡർ എത്തിയത് എനുമാമുല പോലീസ് സ്റ്റേഷനിലെ TS 09 PC 2795 എന്ന രജിസ്ട്രേഷൻ നമ്പറുള്ള പോലീസ് ബൈക്കിലായിരുന്നു. ഇത് കണ്ട യാത്രക്കാരൻ ഒന്ന് അമ്പരന്നു.

റാപ്പിഡോ റൈഡിനായി എങ്ങനെയാണ് പൊലീസ് ബൈക്ക് ഉപയോഗിക്കുന്നത് എന്ന് യാത്രക്കരൻ ചോദികുകയും ചെയ്തു. പോലീസ് കോൺസ്റ്റബിളായ തൻ്റെ സുഹൃത്താണ് ഈ ബൈക്ക് നൽകിയത് എന്നായിരുന്നു റൈഡർ നൽകിയ മറുപടി. യാത്രക്കാരൻ ഇയാളുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായി മറിയത്. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിനും പട്രോളിംഗിനും കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വേഗത്തിൽ എത്തുന്നതിനുമായി പോലീസ് ഉപയോഗിക്കുന്ന ‘ബ്ലൂ കോൾട്ട്’ വാഹനങ്ങളിലൊന്നാണിത്.

Also Read: Viral Video: ട്രെയിൻ വിൻഡോ തകർക്കുന്ന യാത്രക്കാരൻ, ഒരു കൂസലുമില്ല- വീഡിയോ

വിവാദമായ ബൈക്ക് തങ്ങളുടെ സ്റ്റേഷനിലേതാണെന്ന് എനുമാമുല സർക്കിൾ ഇൻസ്പെക്ടർ ജെ സുരേഷ് സ്ഥിരീകരിച്ചു. എസ്.ഐ ശങ്കർ ഉപയോഗിച്ചിരുന്ന വാഹനമാണിതെന്നും, ഗുവ്വ സിദ്ധാർത്ഥ് എന്നയാളാണ് ഇത് റാപ്പിഡോ സർവീസിനായി ഓടിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ ശങ്കറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് വാറങ്കൽ പോലീസ് കമ്മീഷണർക്ക് കൈമാറിയതായും സി.ഐ വ്യക്തമാാക്കി.

വൈറലായ വീഡിയോയും വാഹനത്തിൻ്റെ രേഖകളും ഉന്നത ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും എസ്.ഐക്കെതിരെ തുടർനടപടികൾ സ്വീകരിക്കുക. സംഭവത്തിന് പിന്നിൽ കൂടുതൽ പോലീസുകാർക്ക് പങ്കുണ്ടോ എന്നതിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

English Summary

A major controversy has erupted in Telangana’s Warangal after a passenger booked a Rapido bike-taxi and the rider arrived on an official police patrol motorcycle. The viral video exposed the severe misuse of government resources, prompting authorities to recommend strict disciplinary action against the sub-inspector assigned to the vehicle.

Follow Us