Pressure Cooker Blast: സ്കൂളിൽ കുക്കർ പൊട്ടിത്തെറിച്ചു, വിദ്യാർഥികൾക്ക് പരിക്ക്
മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആയുഷ് ചൗധരി, നാലാം ക്ലാസ് വിദ്യാർത്ഥിയായ പ്രസാദ് ഗൗതം എന്നിവർക്കാണ് പരിക്കേറ്റത്. പാചകക്കാരനും അപകടത്തിൽ പരിക്കുണ്ട്. പെട്ടെന്നുള്ള സ്ഫോടനം സ്കൂളിനുള്ളിലും പരിഭ്രാന്തിയുണ്ടാക്കി. ഇതോടെ ധ്യാപകരും ജീവനക്കാരും ഓടിയെത്തി. ഇത്തരത്തിൽ കുക്കർ പൊട്ടിത്തെറിച്ച് പൊള്ളലേൽക്കുന്ന അപകടങ്ങൾ പലയിടത്തും കൂടി വരികയാണ്. മിക്കവാറും സ്ഥലങ്ങളിലും അശ്രദ്ധയാണ് ഇത്തരം സംഭവങ്ങൾക്കുള്ള കാരണമായി കാണിക്കുന്നതും.
മഹാരാഷ്ട്ര: സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടെയിൽ കുക്കർ പൊട്ടിത്തെറിച്ച് വിദ്യാർഥികൾക്ക് പരിക്ക്. മഹാരാഷ്ട്രയിലെ സോപോര ജില്ലയിലാണ് സംഭവം. സോപാര ഗ്രാമപ്രദേശത്തുള്ള ഒരു ജില്ലാ പരിഷത്ത് സ്‌കൂളിലെ ഉച്ചഭക്ഷണ ഇടവേളയിലാണ് സംഭവം. പരിക്കേറ്റവരിൽ സ്കൂളിലെ പാചകക്കാരനും ഉൾപ്പെടുന്നു. ചകക്കാരൻ വിദ്യാർത്ഥികൾക്കായി കിച്ച്ഡി തയ്യാറാക്കിയിരുന്നു. എന്നാൽ ഭക്ഷണം വിളമ്പാൻ പ്രഷർ കുക്കർ തുറക്കുമ്പോൾ പെട്ടെന്ന് കുക്കറിൻ്റെ അടപ്പ് ശക്തിയായി പൊട്ടിത്തെറിക്കുകയായിരുന്നു.
മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആയുഷ് ചൗധരി, നാലാം ക്ലാസ് വിദ്യാർത്ഥിയായ പ്രസാദ് ഗൗതം എന്നിവർക്കാണ് പരിക്കേറ്റത്. പാചകക്കാരനും അപകടത്തിൽ പരിക്കുണ്ട്. പെട്ടെന്നുള്ള സ്ഫോടനം സ്കൂളിനുള്ളിലും പരിഭ്രാന്തിയുണ്ടാക്കി. ഇതോടെ ധ്യാപകരും ജീവനക്കാരും ഓടിയെത്തി. തുടർന്ന് വിദ്യാർത്ഥികളെയും പാചകക്കാരനെയും ചികിത്സയ്ക്കായി അടുത്തുള്ള മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മർദ്ദം കൂടുതൽ ആയതിനാൽ തന്നെ കുക്കറിനുള്ളിലെ ആവി പുറത്തേക്ക് പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമോ, അല്ലെങ്കിൽ അത് പുറത്തേക്ക് കളയുകയോ ചെയ്ത ശേഷമായിരിക്കണം കുക്കറിൻ്റെ അടപ്പ് തുറക്കേണ്ടത്. അമിത മർദ്ദം നൽകി കുക്കർ തുറന്നാൽ അത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ കുക്കർ പൊട്ടിത്തെറിച്ച് പൊള്ളലേൽക്കുന്ന അപകടങ്ങൾ പലയിടത്തും കൂടി വരികയാണ്. മിക്കവാറും സ്ഥലങ്ങളിലും അശ്രദ്ധയാണ് ഇത്തരം സംഭവങ്ങൾക്കുള്ള കാരണമായി കാണിക്കുന്നതും.
Also Read : കെട്ടിട ഉടമയും, മകനും ഭാര്യയും അറസ്റ്റിൽ; ഏഴു പേരുടെ മരണത്തിൽ നടപടി
ചോക്ലേറ്റ് നൽകി കുട്ടിയെ തട്ടിക്കൊണ്ടു പോയി
അതേസമയം മറ്റൊരു സംഭവത്തിൽ തെലങ്കാനയിലെ നിസാമാബാദിന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ രണ്ടര വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ചോക്ലേറ്റ് നൽകിയാണ് കുട്ടിയെ കടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. ചോക്ലേറ്റ് നൽകി അടുപ്പം സൃഷ്ടിച്ച് സ്ത്രീ കുട്ടിയെ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പോലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയും പ്രതികളെ വലയിലാക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
English Summary
Pressure Cooker exploded in School at Maharashtra during food Preparation. Two students including cook were injured. All are admitted in the Hospital sudden after the Incident.