Gautam Adani: മുംബൈ തെരുവിൽ ‘ചാട്ട് മസാല’ വിറ്റ് ​ഗൗതം അദാനി? എന്റമ്മോ എന്തൊരു സാമ്യം; വിഡിയോ വൈറൽ

Gautam Adani look-alike: അന്ധേരി റെയിൽവേ സ്റ്റേഷന് സമീപം ചാട്ട് മസാല വിൽക്കുന്ന കച്ചവടക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗൗതം അദാനിയുടെ സഹോദരൻ എന്ന തരത്തിലാണ് അദ്ദേഹത്തിന്റെ വിഡിയോ പ്രചരിക്കുന്നത്.

Gautam Adani: മുംബൈ തെരുവിൽ ചാട്ട് മസാല വിറ്റ് ​ഗൗതം അദാനി? എന്റമ്മോ എന്തൊരു സാമ്യം; വിഡിയോ വൈറൽ

Chaat Vendor, Gautam Adani

Published: 

21 Mar 2025 | 11:04 AM

പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ​ഗൗതം അദാനിയുമായി അസാധ്യ രൂപ സാദൃശ്യമുള്ള കച്ചവടക്കാരനെ കണ്ടെത്തി സോഷ്യൽ മീഡിയ. അന്ധേരി റെയിൽവേ സ്റ്റേഷന് സമീപം ചാട്ട് മസാല വിൽക്കുന്ന കച്ചവടക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗൗതം അദാനിയുടെ സഹോദരൻ എന്ന തരത്തിലാണ് അദ്ദേഹത്തിന്റെ വിഡിയോ പ്രചരിക്കുന്നത്.

ജീത് ഷാ എന്ന വ്യക്തിയാണ് എക്സിൽ ഈ വിഡിയോ പങ്ക് വച്ചിരിക്കുന്നത്.’ ​ഗൗതം അദാനി ഒരു കോടീശ്വരനാണ്. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ, അന്ധേരി റെയിൽവേ സ്റ്റേഷന് സമീപം ചാട്ട് വിൽക്കുന്നു, അദ്ദേഹത്തിന്റെ സഹോദരനിൽ നിന്ന് ഒരു സഹായവും കിട്ടുന്നില്ല, ദു:ഖകരം​’ എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ച വിഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വിഡിയോ

 

സത്യത്തിൽ ഇയാൾ ഗൗതം അദാനിയുടെ സഹോദരനാണോ എന്ന സംശയം ചിലരിൽ ഉണ്ടായി. അതേസമയം AI ഉപകരണമായ ഗ്രോക്ക് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തി. വിൽപ്പനക്കാരന് ഗൗതം അദാനിയുമായി ബന്ധമില്ലെന്നും രൂപസാദൃശ്യം മാത്രമാണുള്ളതെന്നും ഗ്രോക്ക് പറഞ്ഞു.

 

ഈയിടെ എലോൺ മസ്കിനോട് സാമ്യമുള്ള ഒരു പാകിസ്താൻ പൗരന്റെ വിഡിയോയും വൈറലായിരുന്നു. മസ്കിനോടുള്ള അസാധാരണമായ സാമ്യം കൊണ്ടാണ് പാകിസ്താൻകാരൻ ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്