AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sunetra Pawar: മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു

Sunetra Pawar Oath: ബരാമതിയിലുണ്ടായ വിമാന അപകടത്തിൽ ഭർത്താവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആയിരുന്ന അജിത് പവർ മരിച്ചതിന് പിന്നാലെയാണ് സുനേത്ര പവാർ ചുമതലയേറ്റത്....

Sunetra Pawar: മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
Sunetra Pawar (1)
Ashli C
Ashli C | Updated On: 31 Jan 2026 | 05:54 PM

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബരാമതിയിലുണ്ടായ വിമാന അപകടത്തിൽ ഭർത്താവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആയിരുന്ന അജിത് പവർ മരിച്ചതിന് പിന്നാലെയാണ് സുനേത്ര പവാർ ചുമതലയേറ്റത്.

ഇന്ന് രാവിലെ എൻസിപി നിയമസഭാ കക്ഷി നേതാവായി 62 കാരിയായ സുനേത്ര പവാറിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. പാർട്ടി നേതാവ് ഛഗൻ ഭുജ്ബൽ ആണ് അവരുടെ പേര് നിർദ്ദേശിച്ചത്. തുടർന്ന് ദിലീപ് പാട്ടീലും മറ്റ് നിരവധി എംഎൽഎമാരും അവരെ പിന്താങ്ങി.

ഗവർണർ ആചാര്യ​ ദേവ്രാത്താണ് അവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത്.അജിത് പവാർ മരിക്കുന്നില്ല എന്ന മുദ്രാവാക്യം മുഴക്കിയാണ് സത്യപ്രതിജ്ഞയ്ക്കു വേണ്ടി എത്തിയ സുനേത്ര പവാറിനെ എൻ സി പി പ്രവർത്തകർ സ്വീകരിച്ചത്. നേരത്തെ എൻസിപി യോഗം ചേർന്ന് അവരെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് സത്യപ്രതിജ്ഞ ചടങ്ങ്.

അതേസമയം സുനേത്ര പവാറിന്റെ സത്യപ്രതിയെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്നും മാധ്യമങ്ങളിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് ആണ് ശരത്ത് പവർ ബരാമതിയിൽ പറഞ്ഞത്. ബരാമതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിൽ നിന്നും ആരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമോ എന്ന് ചോദ്യത്തിന് പ്രസക്തിയില്ലെന്നും സത്യപ്രതിജ്ഞ ചടങ്ങിനെ കുറിച്ച് തനിക്ക് ഔദ്യോഗികമായി യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല എന്നും ശരത് പവാർ വ്യക്തമാക്കി.

ജനുവരി 28ന് ബരാമതിയിൽ ഉണ്ടായ വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രി ആയിരുന്ന അജിത്ത് പവാർ അന്തരിച്ചത്. ഇതിന് പിന്നാലെ നിലവിലുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ അജിത് പവാർ കൈകാര്യം ചെയ്തിരുന്ന പദവി സുനേത്ര പവാറിന് നൽകണമെന്ന് എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇനതിനു പിന്നാലെയാണ് സത്യപ്രതിജ്ഞ നടന്നത്.