AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Budget 2026 LIVE : പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കാൻ അതിവേഗ റെയിൽ, ക്യാൻസർ മരുന്നുകൾക്ക് വില കുറയും; കേരളത്തിന് ആമ പരിചരണ കേന്ദ്രം

Union Budget Session 2026 Parliament LIVE: വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട റെയില്‍ കണക്ടിവിറ്റി മുതൽ  21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും അടക്കം നിരവധി ആവശ്യങ്ങൾളാണ് കേരളം കേന്ദ്രത്തിന് മുൻപിൽ വെച്ചിരിക്കുന്നത്.

Arun Nair
Arun Nair | Edited By: Jenish Thomas | Updated On: 02 Feb 2026 | 03:31 PM
Budget 2026 LIVE :  പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കാൻ അതിവേഗ റെയിൽ, ക്യാൻസർ മരുന്നുകൾക്ക് വില കുറയും; കേരളത്തിന് ആമ പരിചരണ കേന്ദ്രം
Union Budget 2026 Live Updates In Malayalam Full

ഞായാറാഴ്ചകളിൽ ബജറ്റ് പ്രഖ്യാപനങ്ങൾ സാധാരണയുണ്ടാവാത്തതാണെങ്കിലും ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ അതിലും മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. അതുകൊണ്ട് തന്നെ സർപ്രൈസ് പ്രഖ്യാപനങ്ങൾ പോലും സംസ്ഥാനങ്ങളുടെ പ്രതീക്ഷയിലുണ്ട്. മൊറാർജി ദേശായിയുടെ 10 ബജറ്റ് എന്ന റെക്കോർഡിലേക്ക് അടുക്കുകയാണ്  തൻ്റെ ഒൻപതാം ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി.  രാജ്യം ഉറ്റുനോക്കുന്ന ബജറ്റിന് മുൻപ് ഇന്ത്യക്ക് 6.8 ശതമാനം മുതൽ 7.2 ശതമാനം വരെ സാമ്പത്തിക വളർച്ച പ്രവചിക്കുന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29-ന് ധനമന്ത്രി പാർലമെൻ്റിൽ സമർപ്പിച്ചിരുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ തുടങ്ങി, ഓട്ടോമൊബൈൽ, പ്രതിരോധം, ഇലക്ട്രോണിക്സ്, അടിസ്ഥാന സൗകര്യ വികസനം, റെയിൽവേ, പുനരുപയോഗ ഊർജ്ജം, നഗരവികസനം തുടങ്ങിയ മേഖലകളിലെല്ലാം പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന ബജറ്റിൽ നികുതി ആനുകൂല്യങ്ങൾ, വിലക്കയറ്റ നിയന്ത്രണം, പെൻഷൻ പദ്ധതി, ഇപിഎഫ്ഒ തുടങ്ങിയവയും കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള വിഷയങ്ങളാണ്.  വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായ റെയില്‍ കണക്ടിവിറ്റി മുതൽ  21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും അടക്കം നിരവധി ആവശ്യങ്ങൾ കേരളവും കേന്ദ്രത്തിന് മുൻപിൽ വെച്ചിട്ടുണ്ട്. കേന്ദ്രബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾക്കായി സംസ്ഥാനങ്ങളും കാത്തിരിക്കുകയാണ്.

 

 

 

 

LIVE NEWS & UPDATES

The liveblog has ended.
  • 01 Feb 2026 12:32 PM (IST)

    Central Budget Live 2026 Kerala Allocation: സംസ്ഥാനത്തിന് എന്ത്?

    കേരളത്തിനായി ജനപ്രിയ പ്രഖ്യാപനങ്ങളില്ല. അതിവേഗ റെയിൽ, എയിംസ് തുടങ്ങിയ പദ്ധതികളൊന്നും കേരളത്തിനില്ല.

  • 01 Feb 2026 12:30 PM (IST)

    ബജറ്റ് പൂർത്തിയായി

    ബജറ്റ് അവതരണം പൂർത്തിയായി

  • 01 Feb 2026 12:29 PM (IST)

    Union Budget Live Updates: ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമോ

    ലിഥിയം അയേൺ ബാറ്ററികളുടെ ഇറക്കുമതി തീരുവക്ക് ഇളവ് നൽകി ബജറ്റിൽ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമോ ?

  • 01 Feb 2026 12:26 PM (IST)

    കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

    17 ഇനം അർബുദ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി ബജറ്റിൽ പ്രഖ്യാപനം.

  • 01 Feb 2026 12:23 PM (IST)

    Union Budget Updates Live : വിദേശ വിദ്യാർഥികൾക്ക്

    വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള നികുതിയിൽ കുറവ് വരുത്തി.  വിദേശ വിദ്യാർഥികൾക്ക് ആശ്വാസമായ ബജറ്റ് പ്രഖ്യാപനം.

  • 01 Feb 2026 12:21 PM (IST)

    Central Budget 2026 Live Farmers Support: കർഷകർക്കായി എന്തൊക്കെ?

    കർഷകർക്കായി നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണ.  ചെറുകിട കർഷകർക്ക് പ്രത്യേക ശ്രദ്ധ നൽകും. തീരദേശ മേഖലകളിലെ മത്സ്യബന്ധന മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിന്ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി. .500 ജലസംഭരണികൾ വികസിപ്പിക്കും. .കന്നുകാലി കർഷക ഉൽപ്പാദക സംഘടനകളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കും. കശുവണ്ടി, കൊക്കോ എന്നിവ പ്രീമീയം ഉത്പന്നങ്ങളാക്കി മാറ്റാൻ പ്രത്യേകം പദ്ധതികൾ.

  • 01 Feb 2026 12:16 PM (IST)

    Central Budget 2026 Updates : വിദേശ ആസ്തി വെളിപ്പെടുത്തിയില്ലെങ്കിൽ

    വിദേശ ആസ്തി വെളിപ്പെടുത്തിയില്ലാത്തവരെങ്കിൽ ആറ് മാസം സമയത്തിനുള്ളിൽ ആസ്തി വെളിപ്പെടുത്തണം. പുതിയ നിയമം എത്തുന്നു.

  • 01 Feb 2026 12:13 PM (IST)

    Union Budget live Income Tax Changes 2026: ജൂലൈ 31-നകം നികുതി

    വ്യക്തിഗത നികുതിദായകർ ജൂലൈ 31-നകം നികുതി നൽകണം. നികുതി നിയമങ്ങൾ ലഘൂകരിക്കുമെന്നും ബജറ്റിൽ ധനമന്ത്രി.

  • 01 Feb 2026 12:09 PM (IST)

    Union Budget 2026 Income Tax Updates Live: പുതിയ ആദായ നികുതി നിയമം

    ഏപ്രിൽ-1 മുതൽ പുതിയ ആദായ നികുതി നിയമം രാജ്യത്ത് നിലവിൽ വരും. റിട്ടേൺ സമർപ്പിക്കുന്നതിലടക്കം മാറ്റങ്ങൾ ഉണ്ടാവും.

  • 01 Feb 2026 12:07 PM (IST)

    Union Budget Live 2026: നികുതിയില്ല

    വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയില്ല. ബജറ്റിലെ പ്രഖ്യാപനം നിരവധിപേർക്കാണ് സഹായകമാകുന്നത്.

  • 01 Feb 2026 11:57 AM (IST)

    Union Budget 2026 Updates: കണ്ടൻ്റ് ക്രിയേറ്റർ ലാബുകൾ

    സ്കൂളുകളിൽ കുട്ടികളുടെ ഡിജിറ്റൽ വിദ്യാഭ്യാസം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി കണ്ടൻ്റ് ക്രിയേറ്റർ ലാബുകൾ തുടങ്ങാൻ ബജറ്റിൽ പദ്ധതി.

  • 01 Feb 2026 11:52 AM (IST)

    Union Budget Rating: ബജറ്റിന് എത്ര മാർക്ക്

  • 01 Feb 2026 11:51 AM (IST)

    കേരളത്തിന് കടലാമ

    കടലാമ പരിചരണത്തിന് കേരളത്തിൽ പ്രത്യേക കേന്ദ്ര സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ. ഹൈ സ്പീഡ് റെയിൽ പ്രതീക്ഷക്ക് മങ്ങലേറ്റെങ്കിലും പുതിയ പദ്ധതി.

  • 01 Feb 2026 11:49 AM (IST)

    അർബുദ മരുന്നുകളുടെ വില കുറയും

    ക്യാൻസർ രോഗികൾക്കുള്ള മരുന്നുകളുടെ വില കുറയുമെന്ന് ബജറ്റിൽ പ്രഖ്യാപനം. നിരവധി രോഗികൾക്കാണ് ഇതിൽ ആശ്വാസം.

  • 01 Feb 2026 11:48 AM (IST)

    Union Budget 2026 Updates: കേരളത്തിന് ആശ്വാസം

    തേങ്ങ ഉത്പാദനം വർധിപ്പിക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കും. തേങ്ങാ ഉത്പാദനത്തിന് മുൻപിൽ നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേകം പദ്ധതി.

  • 01 Feb 2026 11:46 AM (IST)

    വനിതാ ഹോസ്റ്റലുകൾ

    എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ എത്തും. സർവ്വകലാശാല ടൗണ്‍ഷിപ്പുകളും തുടങ്ങും. സ്പോർട്സ് മേഖലക്കും വലിയ പ്രധാന്യം നൽകി ബജറ്റ്.

  • 01 Feb 2026 11:45 AM (IST)

    ഖാദി മേഖലയ്ക്ക് കൈതാങ്ങ്, ബജറ്റിൽ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്

    ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം…Read more:

  • 01 Feb 2026 11:42 AM (IST)

    Union Budget 2026 Updates: ആയുർവേദ മേഖലക്ക് വമ്പൻ മാറ്റങ്ങൾ

    ആയുർവേദ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ.  ദേശിയതലത്തിൽ മൂന്ന് പുതിയ ഒാൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റൂട്ടുകൾ തുടങ്ങാൻ ബജറ്റിൽ പ്രഖ്യാപനം.

  • 01 Feb 2026 11:36 AM (IST)

    Highspeed Rail in Budget: അതിവേഗ റെയിൽ ലഭിക്കുന്നവർ

    കേരളത്തിന് ലഭിക്കുന്നില്ലെങ്കിലും അതിവേഗ റെയിൽ ലഭിക്കുന്ന സംസ്ഥാനങ്ങൾ വേറയുമുണ്ട്. തമിഴ്നാടും, ആന്ധ്രയുമാണ് ആ സംസ്ഥാനങ്ങൾ

  • 01 Feb 2026 11:33 AM (IST)

    High Speed Rail: അതിവേഗ റെയിലുണ്ടോ

    കേരളത്തിന് ഹൈ സ്പീഡ് റെയിൽ പദ്ധതി ബജറ്റിൽ ഇല്ല

  • 01 Feb 2026 11:32 AM (IST)

    സീ പ്ലെയിൻ പദ്ധതി വരുന്നു

    വിനോദ സഞ്ചാര വികസനത്തിന് സീ പ്ലെയിൻ പദ്ധതി വരുന്നു

  • 01 Feb 2026 11:31 AM (IST)

    Union Budget Cheaper Things: മരുന്നുകൾക്ക് വില കുറയും

    മരുന്നുകൾക്ക് വില കുറയും

  • 01 Feb 2026 11:23 AM (IST)

    Union Budget 2026: ചെറുകിട വ്യവസായങ്ങൾക്ക്

    ചെറുകിട വ്യവസായങ്ങൾക്ക് പ്രത്യേക ഫണ്ട്

  • 01 Feb 2026 11:19 AM (IST)

    Union Budget 2026: കണ്ടെയിനർ നിർമ്മാണത്തിന്

    കണ്ടെയിനർ നിർമ്മാണത്തിന് 10000 കോടി അനുവദിച്ചു

  • 01 Feb 2026 11:18 AM (IST)

    Union Budget Announcements 2026: കേരളത്തിന് ആദ്യ പ്രഖ്യാപനം

    കേരളത്തിന് ആദ്യ പ്രഖ്യാപനം, പുതിയ ധാതു ഇടനാഴി കേരളത്തെ ചേർത്ത്

  • 01 Feb 2026 11:16 AM (IST)

    Union Budget 2026 Updates Malayalam : ബജറ്റിന് മൂന്ന് നയങ്ങൾ

    ബജറ്റിന് മൂന്ന് നയങ്ങൾ സാമ്പത്തിക വളർച്ചക്കൂന്നൽ നൽകി

  • 01 Feb 2026 11:08 AM (IST)

    രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച

    രാജ്യത്തിന് 7 ശതമാനം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെന്ന് ബജറ്റിൽ

  • 01 Feb 2026 11:06 AM (IST)

    Budget Live Video Malayalam : ബജറ്റ് തത്സമയം കാണാം

  • 01 Feb 2026 11:03 AM (IST)

    ബജറ്റ് അവതരണം തുടങ്ങി

    നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങി

  • 01 Feb 2026 11:01 AM (IST)

    ധനമന്ത്രി ലോക്സഭയിൽ

    ബജറ്റ് അവതരണത്തിനായി ധനമന്ത്രി ലോക്സഭയിൽ എത്തി

  • 01 Feb 2026 10:56 AM (IST)

    Central Budget Presentation Malayalam: ഇനി മിനുട്ടുകൾ മാത്രം

    ധനമന്ത്രി പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കാൻ ഇനി മിനുട്ടുകൾ മാത്രം ബാക്കി.

  • 01 Feb 2026 10:53 AM (IST)

    Union Budget 2026 Updates : ബജറ്റ് അവതരണത്തിന് മുമ്പ് രാഷ്ട്രപതിയെ കാണാൻ നിർമല സീതാരാമൻ എത്തിയപ്പോൾ

    ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാൻ നിർമല സീതാരാമൻ എത്തിയപ്പോൾ

  • 01 Feb 2026 10:49 AM (IST)

    ബജറ്റിന് മുൻപ് ജിഎസ്ടി ഉയർന്നു

    ബജറ്റിന് മുൻപ് രാജ്യത്തെ ജിഎസ്ടി വരുമാനം ഉയർന്നു

  • 01 Feb 2026 10:42 AM (IST)

    Union Budget 2026 Malayalam: ബജറ്റ് ഉടൻ

    മൂന്നാം മോദി സർക്കാരിൻ്റെ സമ്പൂർണ ബജറ്റ് ഉടൻ പാർലമെൻ്റിൽ അവതരിപ്പിക്കും

  • 01 Feb 2026 10:37 AM (IST)

    PM Modi: പ്രധാനമന്ത്രി എത്തി

    പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെൻ്റിൽ എത്തി.

  • 01 Feb 2026 10:26 AM (IST)

    തമിഴ്‌നാടിന് ആദരം

    ധനമന്ത്രി നിര്‍മല സീതാരാമന്റെ ഈ വര്‍ഷത്തെ ബജറ്റ് അവതര സാരി തമിഴ്‌നാടിനോടുള്ള ആദരമാണ്. ആ സാരിയില്‍ Read More

  • 01 Feb 2026 09:48 AM (IST)

    Nirmala Sitaraman Budget : ബജറ്റ് അവതരണത്തിന് മുമ്പ് നിർമല സീതാരാമൻ കർ

    ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ എത്തിയപ്പോൾ

  • 01 Feb 2026 09:41 AM (IST)

    Halwa Ceremony: എന്താണ് ഹല്‍വ ചടങ്ങ്?

    ബജറ്റ് രേഖകളുടെ അച്ചടി ആരംഭിക്കുന്നതിന് മുമ്പ് മധുരം പങ്കുവെക്കുന്നതാണ് ഹല്‍വ ചടങ്ങ്. ധനമന്ത്രി മന്ത്രാലയത്തിലെ ജീവനക്കാര്‍ ഹല്‍വ വിതരണം ചെയ്യും. ശുഭകാര്യങ്ങള്‍ക്ക് മുമ്പ് മധുരം നല്‍കുക എന്നതാണ് വിശ്വാസം…Read More

  • 01 Feb 2026 09:28 AM (IST)

    Nirmala Sitaraman Budget Saraee : ബജറ്റോളം കഥയുണ്ട് നിർമല സീതാരാമൻ്റെ ബജറ്റ് ദിനത്തിലെ സാരികൾക്ക്

    തൻ്റെ ഒമ്പതാം ബജറ്റ് അവതരിപ്പിച്ച് ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാൻ. തൻ്റെ ബജറ്റിനോളം പ്രിയമാണ് ജനങ്ങൾക്ക് ധനമന്ത്രിയുടെ അന്നേദിവസത്തെ സാരിക്ക്. ഒരോ സാരിക്കും അതാത് ബജറ്റുമായി ബന്ധമുണ്ട്. Read More

  • 01 Feb 2026 09:26 AM (IST)

    Nirmala Sitaraman Budget : ബാഹി ഖത്തയുമായി ധനമന്ത്രി പാർലമെൻ്റിൽ

    ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി നിർമല സീതാരാമൻ ഉദ്യോഗസ്ഥരുമായി പാർലമെൻ്റിലേക്കെത്തി. വൈലറ്റ് നിറത്തിലുള്ള സാരി ധരിച്ചാണ് ധനമന്ത്രി എത്തിയത്.

  • 01 Feb 2026 09:11 AM (IST)

    പൊതുകടം കുറയ്ക്കും

    കേന്ദ്ര ബജറ്റില്‍ രാജ്യത്തിന്റെ പൊതുകടം കുറയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പൊതുകടത്തിന്റെ അനുപാതം 50 ശതമാനമായി കുറയ്ക്കാനാണ് ആലോചന.

  • 01 Feb 2026 08:46 AM (IST)

    കേന്ദ്ര മന്ത്രിസഭാ യോഗം

    ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി, ബജറ്റ് അംഗീകാരം നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് രാവിലെ 10.15ന് ചേരും.

  • 01 Feb 2026 08:20 AM (IST)

    ബജറ്റിന് മുമ്പൊരു വിലക്കയറ്റം, വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി

    ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. Read More:

  • 01 Feb 2026 08:19 AM (IST)

    വയോജനങ്ങളെ പരിഗണിക്കുമോ?

    2020ല്‍ കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ വയോജനങ്ങളുടെ ട്രെയിന്‍ ടിക്കറ്റ് കണ്‍സെഷന്‍ വീണ്ടും കൊണ്ടുവരാനാണ് സാധ്യത. അങ്ങനെ ഉണ്ടായാല്‍ ഇനി മുതല്‍…Read More

  • 01 Feb 2026 08:00 AM (IST)

    ഒടുവിലെ കേന്ദ്ര ബജറ്റിൽ ഞെട്ടിച്ച പ്രഖ്യാപനം 

    ഏറ്റവും ഒടുവിലെ കേന്ദ്ര ബജറ്റിൽ ഞെട്ടിച്ച പ്രഖ്യാപനം നികുതി സ്ലാബുകളിലെ മാറ്റമായിരുന്നു.

  • 01 Feb 2026 07:53 AM (IST)

    എന്തുകൊണ്ട് ഞായറാഴ്ച?

    ഇതാദ്യമായാണ് ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിന് ഏറെ പ്രത്യേകതകളുണ്ട്. 2017 മുതല്‍ ബജറ്റ് പ്രഖ്യാപനം ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയതാണ് ഞായറാഴ്ച ബജറ്റ് അവതരണം വരാന്‍ കാരണം.

  • 01 Feb 2026 07:25 AM (IST)

    Kerala AIIMS: കേരളത്തിന് എയിംസ്?

    ഇത്തവണത്തെ ബജറ്റിൽ എങ്കിലും കേരളത്തിന് എയിംസ് അനുവദിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

  • 01 Feb 2026 07:22 AM (IST)

    കേരളത്തിന്റെ കത്ത്

    കേന്ദ്ര ബജറ്റില്‍ പരിഗണിക്കാനായി സംസ്ഥാനം 29 ആവശ്യങ്ങടങ്ങി. കത്ത് ധനമന്ത്രി നിര്‍മല സീതാരാമന് അയച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന ഇടനാഴി, റെയര്‍ എര്‍ത്ത് ഇടനാഴി, മനുഷ്യ-മൃഗ സംഘര്‍ഷം കുറയ്ക്കാനും കൃഷി നാശം തടയാനും ആയിരം കോടി രൂപയുടെ സഹായം എന്നിവയാണ് പ്രധാന ആവശ്യം.

     

  • 01 Feb 2026 07:07 AM (IST)

    Income Tax Slabs Budget 2026: നികുതിയിൽ എന്ത് മാറ്റം?

    നികുതി ഘടനയിൽ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നാണ് ബജറ്റ് പ്രഖ്യാപനത്തിൽ ജീവനക്കാർ അടക്കമുള്ള നികുതി ദായകർ കാത്തിരിക്കുന്നത്.

  • 01 Feb 2026 06:55 AM (IST)

    പെന്‍ഷന്‍ കൂടുമോ?

    ഇപിഎസ് പെന്‍ഷന്‍ 1,000 ത്തില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്ര ബജറ്റില്‍ അംഗീകാരിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ പെന്‍ഷന്‍…Read More

  • 01 Feb 2026 06:37 AM (IST)

    പ്രതീക്ഷയോടെ ഇവര്‍

    കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കായി ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

  • 01 Feb 2026 06:22 AM (IST)

    Budget 2026 8th Pay Commission: ജീവനക്കാരുടെ ശമ്പളം കൂടുമോ?

    കേന്ദ്ര ജീവനക്കാർ പെൻഷൻകാർ എന്നിവരുടെ ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായി എട്ടാം ശമ്പള കമ്മീഷൻ്റെ പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ…ALSO READ

  • 01 Feb 2026 06:19 AM (IST)

    ഒന്‍പതാം ബജറ്റ്

    ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒന്‍പതാമത് ബജറ്റ് എന്നൊരു പ്രത്യേകത കൂടി ഇന്നത്തേതിനുണ്ട്.

  • 01 Feb 2026 06:08 AM (IST)

    Union Budget 2026 Time: കേന്ദ്ര ബജറ്റ് അവതരണം എപ്പോൾ ?

    കേന്ദ്ര സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനം ഇന്ന് ( ഞായറാഴ്ച ) രാവിലെ 11-ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നിർവ്വഹിക്കും. ചില അപൂർവ്വതകളുമുണ്ട് ഇത്തവണ….  ALSO READ

Published On - Feb 01,2026 6:04 AM

Follow Us