SC Bans Mining: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ല; ‌സുപ്രീംകോടതി

Supreme Court On Mining: സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎൽ), സസാങ്ദാബുരു കൺസർവേഷൻ റിസർവ് (എസ്സിആർ) എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതമായി വിജ്ഞാപനം ചെയ്യാൻ സുപ്രീം കോടതി ജാർഖണ്ഡ് സർക്കാരിന് നിർദ്ദേശവും നൽകി. വനാവകാശ നിയമം അനുസരിച്ച് പ്രദേശത്തെ ആദിവാസികളുടെയും വനവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു.

SC Bans Mining: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ല; ‌സുപ്രീംകോടതി

Supreme Court

Published: 

13 Nov 2025 14:09 PM

ന്യൂഡൽഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി സുപ്രീം കോടതി (Supreme Court). ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇത്തരം പ്രവർത്തനങ്ങൾ വന്യജീവികൾക്ക് അപകടകരമാണെന്ന് ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎൽ), സസാങ്ദാബുരു കൺസർവേഷൻ റിസർവ് (എസ്സിആർ) എന്നിവ സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇത്തരം ഖനനം വന്യജീവികൾക്ക് ദോഷകരമാകുമെന്നതിനാൽ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം പാടില്ലെന്നാണ് കോടതിയുടെ നിലപാട്.

Also Read: കരാറുണ്ടെങ്കിലും വാടകക്കാർക്ക് ഉടമസ്ഥാവകാശം ഉന്നയിക്കാനാവില്ല; സുപ്രീം കോടതിയുടെ സുപ്രധാന വിധി

സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎൽ), സസാങ്ദാബുരു കൺസർവേഷൻ റിസർവ് (എസ്സിആർ) എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതമായി വിജ്ഞാപനം ചെയ്യാൻ സുപ്രീം കോടതി ജാർഖണ്ഡ് സർക്കാരിന് നിർദ്ദേശവും നൽകി. വനാവകാശ നിയമം അനുസരിച്ച് പ്രദേശത്തെ ആദിവാസികളുടെയും വനവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. പരിസ്ഥിതി സമ്പന്നമായ സാരന്ദ മേഖലയെ റിസർവ് വനമായി പ്രഖ്യാപിക്കാൻ തീരുമാനമെടുക്കാൻ ബെഞ്ച് നേരത്തെ ജാർഖണ്ഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മുമ്പ് ഗോവ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസിൽ ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിക്കാൻ ഗോവ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു വിജ്ഞാപനം രാജ്യത്താകെ വേണമെന്നും കോടതി വിലയിരുത്തി.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ