AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ഒരേ സമയം രണ്ട് പ്രണയം; ‘പിന്നൊന്നും നോക്കിയില്ല’! രണ്ടു പേരെയും ഒരേ ചടങ്ങിൽ വിവാഹം ചെയ്ത് യുവാവ്; വീഡിയോ വൈറൽ

Telangana Marriage Video Goes Viral: രണ്ട് പേരെയും ഒഴിവാക്കാന്‍ മനസ്സുവന്നില്ല. ഇതോടെയാണ് രണ്ട് പേരെയും വിവാഹം കഴിക്കാൻ തീരുമാനമെടുത്തത് എന്നാണ് യുവാവ് പറയുന്നത്. രണ്ടു യുവതികളുടെയും പേരുകൾ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്.

Viral Video: ഒരേ സമയം രണ്ട് പ്രണയം; ‘പിന്നൊന്നും നോക്കിയില്ല’! രണ്ടു പേരെയും ഒരേ ചടങ്ങിൽ വിവാഹം ചെയ്ത് യുവാവ്; വീഡിയോ വൈറൽ
ഒരേ ചടങ്ങിൽ വച്ച് രണ്ടു യുവതികളെ യുവാവ് വിവാഹം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾImage Credit source: x (twitter)
Sarika KP
Sarika KP | Published: 29 Mar 2025 | 04:19 PM

ഹൈദരബാദ്: സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് ദിവസം പ്രചരിക്കുന്നത്. പലപ്പോഴും ഇത്തരം വീഡിയോകൾ വലിയ രീതിയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുളള ഒരു വീഡിയോ ആണ് തെലങ്കാനയിൽ നിന്ന് എത്തുന്നത്. ഒരേ സമയം രണ്ട് കാമുകിമാരെ വിവാഹം ചെയ്ത യുവാവിന്റെ വീഡിയോ ആണ് വൈറലാകുന്നത്.കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം.

ലിംഗാപുർ ഗുംനൂർ സ്വദേശിയായ സൂര്യദേവാണ് ഒരേസമയം രണ്ട് യുവതികളുമായി പ്രണയത്തിലായതും പിന്നീട് ഒറ്റ ചടങ്ങിൽ വിവാഹിതരായതും. ലാൽ ദേവി, ഝൽകാരി ദേവി എന്നീ യുവതികളെയാണ് വിവാഹം ചെയ്തത്. രണ്ട് പേരെയും ഒഴിവാക്കാന്‍ മനസ്സുവന്നില്ല. ഇതോടെയാണ് രണ്ട് പേരെയും വിവാഹം കഴിക്കാൻ തീരുമാനമെടുത്തത് എന്നാണ് യുവാവ് പറയുന്നത്. രണ്ടു യുവതികളുടെയും പേരുകൾ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്.

 

Also Read:‘അവൾ സന്തോഷിച്ചാൽ മാത്രം മതി’; ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്, വിഡിയോ വൈറൽ

 

ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ താലിച്ചാര്‍ത്തിയ ശേഷം പന്തലില്‍ വലം വയ്ക്കുമ്പോള്‍ വരന്‍റെ ഇടതുകരത്തില്‍ രണ്ട് വധുക്കളും പിടിച്ചിരിക്കുന്നത് കാണാം. ചടങ്ങിൽ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു. എന്നാൽ ഈ വിവാഹത്തിനെതിരെ നിരവധി പേർ എതിരായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയിൽ ബഹുഭാര്യത്വം നിയമലംഘനമാണ്.