AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UP Gang Rape: എട്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി സഹോദരങ്ങള്‍

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിലെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം അറിഞ്ഞത്. പരിശോധനയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി 22 ആഴ്ച ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.

UP Gang Rape: എട്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി സഹോദരങ്ങള്‍
Representational Image
Shiji M K
Shiji M K | Updated On: 21 May 2024 | 09:15 AM

ലഖ്‌നൗ: പതിനാല് വയസുകാരിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി സഹോദരങ്ങള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 20ഉം 23ഉം വയസുള്ള സഹോദരന്മാരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിലെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം അറിഞ്ഞത്. പരിശോധനയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി 22 ആഴ്ച ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.

ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ തിലമോര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതോടെ സഹോദരന്മാര്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി അമ്മയോടും പൊലീസിനോടും വെളിപ്പെടുത്തി.

വീട്ടില്‍ അമ്മ ഇല്ലാത്ത സമയം ഇരുവരും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇങ്ങനെ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടി പീഡനത്തിരയായിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹോദരന്മാരെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 376 ഡി, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.