കയ്യിൽ കൺട്രോളർ, വണ്ടി ഓടിച്ചത് റോങ് സൈഡിൽ! ജി.ടി.എ 6 കളിച്ച് ശശി തരൂർ; ഇന്ത്യക്കാർക്കായി ഇന്ത്യൻ ഗെയിമുകൾ വരട്ടെയെന്ന് എംപി

Shashi Tharoor Tries GTA 6 for the First Time: കളി ആസ്വദിക്കുന്നുണ്ടോ എന്ന് കൂടെയുള്ളവർ ചോദിച്ചപ്പോൾ, "ഇല്ല, ഞാൻ എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കാൻ നോക്കുകയാണ്!" എന്നായിരുന്നു തരൂരിൻ്റെ മറുപടി. ഒടുവിൽ വണ്ടി നിയന്ത്രിക്കാൻ പറ്റാതെ വന്നതോടെ താൻ കളി നിർത്തുകയാണെന്നും ഗെയിം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം സമ്മതിച്ചു

കയ്യിൽ കൺട്രോളർ, വണ്ടി ഓടിച്ചത് റോങ് സൈഡിൽ! ജി.ടി.എ 6 കളിച്ച് ശശി തരൂർ; ഇന്ത്യക്കാർക്കായി ഇന്ത്യൻ ഗെയിമുകൾ വരട്ടെയെന്ന് എംപി

ജിടിഎ 6 ഗെയിം കളിക്കുന്ന ശശി തരൂർ

Published: 

23 Nov 2026 | 04:04 PM

പാർലമെൻ്റിലെ ചൂടേറിയ ചർച്ചകളും കുഴപ്പിക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളുമെല്ലാം എളുപ്പത്തിൽ നേരിടുന്ന ശശി തരൂർ ഇത്തവണ കയ്യിലെടുത്തത് ഒരു വീഡിയോ ഗെയിം കൺട്രോളറാണ്. ലോകമെങ്ങുമുള്ള ഗെയിം പ്രേമികൾ കാത്തിരുന്ന ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6’ കളിച്ചുനോക്കുന്ന ശശി തരൂരിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. തൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ശശി തരൂർ തന്നെയാണ് ജി.ടി.എ 6 കളിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

“ജീവൻ രക്ഷിക്കാൻ നോക്കുകയാണ്!”

ജീവിതത്തിൽ ഇതുവരെ വീഡിയോ ഗെയിം കളിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് തരൂർ തുടങ്ങിയത്. ആദ്യം തന്നെ ഗെയിമിൻ്റെ പേരിലാണ് അദ്ദേഹം തമാശ കണ്ടെത്തിയത്. ഇംഗ്ലീഷിൽ ‘ഗ്രാൻഡ് തെഫ്റ്റ്’ എന്നാൽ വലിയ മോഷണം എന്ന് മനസ്സിലാക്കാം, പക്ഷേ അതിൻ്റെ കൂടെ എന്തിനാണ് ഈ ‘ഓട്ടോ’ എന്നായിരുന്നു തരൂരിൻ്റെ സംശയം.

ഗെയിം കൺട്രോളർ കയ്യിൽ കിട്ടിയതോടെ തരൂർ ആകെ കുഴങ്ങി. ഗെയിമിലെ കഥാപാത്രത്തെ എങ്ങനെ നടത്തണം, കൺട്രോളറിലെ ‘ട്രയാംഗിൾ’ ബട്ടൺ എവിടെ? എന്നൊക്കെ കൂടെയുള്ളവരോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. കളിക്കിടെ വഴിയിലുള്ളതെല്ലാം അദ്ദേഹം ഇടിച്ചുതകർക്കുന്നുണ്ട്, വാഹനം ഓടിക്കുന്നതാകട്ടെ റോങ് സൈഡിലൂടെയും. ഇതോടെ കൂടെയുള്ളവർ അദ്ദേഹത്തെ ‘പ്രോ ഗെയിമർ’ എന്ന് വിളിച്ച് കളിയാക്കുന്നതും കേൾക്കാം.

Also Read: ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയാണോ? സീറ്റ് ലഭിക്കുന്നതിൽ റെയിൽവേയുടെ പ്രത്യേക ആനുകൂല്യങ്ങൾ

കളി ആസ്വദിക്കുന്നുണ്ടോ എന്ന് കൂടെയുള്ളവർ ചോദിച്ചപ്പോൾ, “ഇല്ല, ഞാൻ എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കാൻ നോക്കുകയാണ്!” എന്നായിരുന്നു തരൂരിൻ്റെ മറുപടി. ഒടുവിൽ വണ്ടി നിയന്ത്രിക്കാൻ പറ്റാതെ വന്നതോടെ താൻ കളി നിർത്തുകയാണെന്നും ഗെയിം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം സമ്മതിച്ചു. ഒരു കഥ അറിയാനുള്ള പുതിയ വഴിയായി വീഡിയോ ഗെയിമുകളെ കാണാമെങ്കിലും, ജിടിഎ 6-ലെ കഥാപാത്രങ്ങളോ സാഹചര്യങ്ങളോ തന്നെ ഒട്ടും ആകർഷിച്ചില്ലെന്നും തരൂർ വ്യക്തമാക്കി.

ശശി തരൂർ പങ്കുവച്ച് വീഡിയോ

“ഇന്ത്യൻ ഗെയിമുകൾ പിറക്കണം”

വിദേശ ഗെയിമുകൾ ഇന്ത്യക്കാർ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇന്ത്യയിൽ ഏകദേശം 50 കോടി ആളുകൾ ഇന്ന് വീഡിയോ ഗെയിമുകൾ കളിക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ഒരു ഇന്ത്യൻ ഗെയിം വിദേശത്ത് വിജയിക്കാൻ സാധ്യതയില്ല കാരണം വിദേശ രാജ്യങ്ങളിലുള്ളവർക്ക് അവർക്ക് പരിചയമുള്ള ചുറ്റുപാടുകളാണ് കൂടുതൽ ഇഷ്ടം. അതുകൊണ്ട് നമ്മുടെ സംസ്കാരവും ജീവിതവും കാണിക്കുന്ന മികച്ച ഇന്ത്യൻ ഗെയിമുകൾ ഉണ്ടാകണമെന്നും തരൂർ പറഞ്ഞു.

English Summary

Shashi Tharoor hilariously struggled through his first GTA 6 session, urging developers to build Indian games for Indian players.

Loading...
Unable to load recommendations.
Follow Us
Related Stories
വായിൽ തുണി തിരുകി, കൈയിൽ മുറിവ്! ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരിയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം
സൈനിക കരുത്തിലും നിക്ഷേപത്തിലും ഇന്ത്യൻ കുതിപ്പ്; ചൈനയെ പിന്നിലാക്കി മുന്നേറ്റം
ഹിമാലയൻ ജീവിതങ്ങളുടെ നേർക്കാഴ്ചയുമായി സദ്ഗുരു; മുംബൈയിലെ ചടങ്ങിൽ സംവദിക്കാൻ തമന്നയും വിശാൽ ഭരദ്വാജും
നിർമ്മിത ബുദ്ധിയുടെ കാലത്ത് എന്തുകൊണ്ട് കൂടുതൽ മാനുഷിക നേതൃത്വം ആവശ്യപ്പെടുന്നു
ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയാണോ? സീറ്റ് ലഭിക്കുന്നതിൽ റെയിൽവേയുടെ പ്രത്യേക ആനുകൂല്യങ്ങൾ
Bengaluru Expressway: 10 കിലോമീറ്റർ കടക്കാൻ ഒന്നര മണിക്കൂർ; ചെന്നൈ-ബെംഗളൂരു യാത്രാദുരിതം തുടരും
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി