കേരളത്തിലേക്ക് MDMA കടത്ത്; മുംബൈയിൽ കൊണ്ടോട്ടി പോലീസ് നടത്തിയ ഓപ്പറേഷനിൽ ദമ്പതികൾ പിടിയിൽ
സംഘത്തിലെ പ്രധാനികളായ നൈജീരിയൻ പൗരനെയും മുംബൈ സ്വദേശിനിയായ ഭാര്യയുമാണ് കൊണ്ടോട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.നൈജീരിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ്.ഇക്കേചുക്യു പോള്‍ ഒഗ്‌ബോണ്ണ (40), ഭാര്യ ആര്‍ഥി (42) എന്നിവര്‍ പിടിയിലായത്. മുംബൈയിൽ നിന്നും കൊണ്ടോട്ടിയിൽ എത്തിച്ച പ്രതികളെ മഞ്ചേരി കോളേജിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി....
മലപ്പുറം: കേരളത്തിലേക്കും കർണാടകയിലേക്കും എംഡിഎംഐ കടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. മുംബൈയിൽ കൊണ്ടോട്ടി പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ ആണ് പിടികൂടാൻ ആയത്. സംഘത്തിലെ പ്രധാനികളായ നൈജീരിയൻ പൗരനെയും മുംബൈ സ്വദേശിനിയായ ഭാര്യയുമാണ് കൊണ്ടോട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
നൈജീരിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ്.ഇക്കേചുക്യു പോള്‍ ഒഗ്‌ബോണ്ണ (40), ഭാര്യ ആര്‍ഥി (42) എന്നിവര്‍ പിടിയിലായത്. മുംബൈയിൽ നിന്നും കൊണ്ടോട്ടിയിൽ എത്തിച്ച പ്രതികളെ മഞ്ചേരി കോളേജിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി റിപ്പോർട്ട്.ജൂൺ 26ന് പുളിക്കൽ അരൂരിൽ നിന്നും എംഡിഎംഐയുമായി തട്ടാരംചോല രതീഷ് ( 38) പിടിയിൽ ആയതോടെയാണ് ലഹരിക്കടുത്ത് സംഘത്തെ കുറിച്ച് അന്വേഷണം തുടങ്ങിയത്.
ALSO READ:ധനരാജ് വധക്കേസ്: ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു; ശിക്ഷ 25ന്
പിന്നാലെ നടത്തിയ അന്വേഷണത്തിൽ പുളിക്കൽ അരൂർ സ്വദേശി ഷഫീഖ്, കുറ്റിപ്പുറം സ്വദേശി ഹാരിസ്,, പാലക്കാട് സ്വദേശി സലാഹുദ്ദീൻ മലപ്പുറം ചോക്കാട് സ്വദേശി അജ്മൽ, തിരുവനന്തപുരം സ്വദേശി സൂര്യ, മഞ്ചേരി സ്വദേശി ജാബിർ അലി, തമിഴ്നാട് ഊട്ടി സ്വദേശി കാർത്തിക് എന്നിവരെയും പോലീസ് പിടികൂടിയിരുന്നു.
ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണി…
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി നൈജീരിയൻ സ്വദേശിയെയും ഭാര്യയെയും പിടികൂടിയത്. ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് പോൾ എന്നാണ് പോലീസ് കണ്ടെത്തിയത് ഏകദേശം 15 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയ ഇയാൾ എട്ടുവർഷം മുമ്പ് സ്വദേശിയായ ആർഥിയെ വിവാഹം കഴിച്ച് അവിടെ കുടുംബമായി താമസിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കോടിക്കണക്കിന് രൂപയാണ് ലഹരി വില്പനയിലൂടെ ദമ്പതികൾ സമ്പാദിച്ചത്. ലഹരി കടത്തിലൂടെ ലഭിക്കുന്ന പണം വേഗത്തിൽ നൈജീരിയയിലേക്ക് ഇരുവരും കൈമാറിയിരുന്നതായും പോലീസ് അറിയിച്ചു. അതേസമയം കേരളത്തിലും കർണാടകയിലുമായി വ്യാപിച്ചിരിക്കുന്ന ലഹരിക്കടുത്ത് സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും പോലീസ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ENGLISH SUMMARY
Key members of a gang smuggling MDMA into Kerala and Karnataka have been apprehended. They were caught during a special operation conducted by the Kondotty police in Mumbai. A Nigerian national—a key figure in the gang—and his wife, a native of Mumbai, were arrested in Mumbai by a joint team comprising the Kondotty police and the DANSAF (District Anti-Narcotics Special Action Force) unit.