Crime News: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി

Karnataka Crime News: പ്രതി തന്നെ അവരു ശരീരത്തിലെയും തറയിലെയും ചോരപ്പാടുകൾ കഴുകി കളയുകയും സ്ഥലം വൃത്തിയാക്കി കുളിക്കുകയും ചെയ്തു. വസ്ത്രങ്ങളെല്ലാം കത്തിച്ച് ചാരം കുപ്പയിലേക്ക് വലിച്ചെറിഞ്ഞു.

Crime News: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി

Crime News

Published: 

02 Jan 2025 15:18 PM

ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിൻ്റെ പേരിൽ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി കഷ്ണങ്ങളാക്കി യുവതി. കർണ്ണാടകയിലെ ബെലഗാവിക്കടുത്ത് ചിക്കോടി ഉമറാണി ഗ്രാമത്തിലാണ് സംഭവം. പ്രതി സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ പിന്നീട് കണ്ടെത്തി. മൃതദേഹം വീട്ടിൽ സൂക്ഷിച്ചാൽ താൻ പോലീസിൻ്റെ പിടിയിലാകുമെന്ന് സാവിത്രി ഭയപ്പെട്ടതിനാലാണ് മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലാക്കി പറമ്പിൽ ഉപേക്ഷിച്ചത്.

പിന്നീട് പ്രതി തന്നെ അവരു ശരീരത്തിലെയും തറയിലെയും ചോരപ്പാടുകൾ കഴുകി കളയുകയും സ്ഥലം വൃത്തിയാക്കി കുളിക്കുകയും ചെയ്തു. വസ്ത്രങ്ങളെല്ലാം കത്തിച്ച് ചാരം കുപ്പയിലേക്ക് വലിച്ചെറിഞ്ഞു. ഇയാളെ കൊല്ലാനുപയോഗിച്ച ആയുധം കഴുകി ഒളിപ്പിച്ചു.ഭർത്താവിൻ്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംഭവത്തിനിടെ ഉണർന്ന മകളോട് എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്നും സാവിത്രി അവർ മുന്നറിയിപ്പ് നൽകി. നേരം വെളുക്കുന്നതുവരെ കൊലപാതകത്തിൻ്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ല.

ALSO READ: Worker Shot Dead :ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്നു; തോട്ടമുടമ അറസ്റ്റിൽ

പറമ്പിൽ മൃതദേഹം കണ്ട നാട്ടുകാർ ചിക്കോടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസിന് പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഭർത്താവിൻ്റെ പീഡനവും ചൂഷണവും മടുത്താണ് താൻ ഈ പ്രവൃത്തി ചെയ്തതെന്ന് കേസിലെ പ്രതി സാവിത്രി പോലീസിനോട് സമ്മതിച്ചു.

അന്യപുരുഷന്മാർക്കൊപ്പം കിടക്കാൻ അവളെ നിർബന്ധിക്കുന്ന ഭർത്താവ്

ഭർത്താവ് എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. മദ്യത്തിന് പണം നൽകണമെന്നാവശ്യപ്പെട്ട് അയാൾ എന്നെ പീഡിപ്പിക്കുകയായിരുന്നു. കൂടാതെ, പണത്തിനായി മറ്റൊരാളുടെ കൂടെ കിടക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷവും ഭർത്താവ് തന്നെ വിടാതെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതാണ് കൃത്യം ചെയ്തതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. കുട്ടികളെ കേസിലേക്ക് വലിച്ചിഴക്കരുതെന്നും അവരെ വെറുതെ വിടണമെന്നും സാവിത്രി പോലീസിനോട് ആവശ്യപ്പെട്ടതായി ടീവി-9 റിപ്പോർട്ട് ചെയ്യുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും