AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Donald Trump: റഷ്യയ്ക്ക് ഉപരോധമേര്‍ത്തുന്ന ബില്ലിന് അംഗീകാരം; ഇന്ത്യയ്ക്ക് 100% തീരുവ ഉറപ്പ്‌

Russia Sanctions Bill Signed by Trump, India Faces 100% Tariff Threat: റഷ്യയുടെ ഊര്‍ജ്ജ, പ്രതിരോധ മേഖലകളെ ലക്ഷ്യം വെച്ചുള്ള നിയമനിര്‍മ്മാണം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇന്ത്യയെയും റഷ്യയെയുമാണ്. യുക്രെയ്‌നെതിരെയുള്ള യുദ്ധത്തിനുള്ള വരുമാനം ഇല്ലാതാക്കാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് ട്രംപിന്റെ വാദം. റിപ്പബ്ലിക്കന്മാരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ കഴിഞ്ഞ ദിവസമാണ് 262-159 വോട്ടുകള്‍ക്ക് നിയമം പാസാക്കിയത്.

Donald Trump: റഷ്യയ്ക്ക് ഉപരോധമേര്‍ത്തുന്ന ബില്ലിന് അംഗീകാരം; ഇന്ത്യയ്ക്ക് 100% തീരുവ ഉറപ്പ്‌
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 19 Sep 2026 | 06:08 AM

വാഷിങ്ടണ്‍: റഷ്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്ന ബില്ലില്‍ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്‌നെതിരെ യുദ്ധം ചെയ്യുന്നതില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്ല് വരുന്നത്. യുഎസ് കോണ്‍ഗ്രസ് ബില്ലിന് അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ നീക്കം. ഇതോടെ റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം താരിഫ് ചുമത്താനും യുഎസിന് സാധിക്കും. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുന്നതാണ്.

റഷ്യയുടെ ഊര്‍ജ്ജ, പ്രതിരോധ മേഖലകളെ ലക്ഷ്യം വെച്ചുള്ള നിയമനിര്‍മ്മാണം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇന്ത്യയെയും റഷ്യയെയുമാണ്. യുക്രെയ്‌നെതിരെയുള്ള യുദ്ധത്തിനുള്ള വരുമാനം ഇല്ലാതാക്കാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് ട്രംപിന്റെ വാദം. റിപ്പബ്ലിക്കന്മാരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ കഴിഞ്ഞ ദിവസമാണ് 262-159 വോട്ടുകള്‍ക്ക് നിയമം പാസാക്കിയത്.

റഷ്യന്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന കമ്പനികളെയും വിദേശ കമ്പനികളെയും ബില്ല് ലക്ഷ്യം വെക്കുന്നത്. മാത്രമല്ല ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള ഉപരോധം നീട്ടുന്നതും ഈ ബില്ല് വഴിയായിരിക്കും. അതേസമയം, രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താനുള്ള വിശാലമായ അധികാരം നല്‍കുന്ന ബില്ലിന്റെ വരവ് ഡെമോക്രാറ്റുകള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇവര്‍ യുക്രെയ്‌ന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും ട്രംപിന് വ്യാപാരത്തില്‍ കൂടുതല്‍ അധികാരം നല്‍കുന്നതിനെ എതിര്‍ത്തും.

Also Read: സൗദിക്ക് 48 എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ അമേരിക്കയുടെ പച്ചക്കൊടി

ബില്ല് ഇന്ത്യയെ എങ്ങനെ ബാധിക്കും?

റഷ്യയ്ക്ക് മേല്‍ വരുന്ന ഉപരോധം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈന, ഇന്ത്യ, യുഎഇ, തുര്‍ക്കി, സിംഗപ്പൂര്‍, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, ഹംഗറി, കിര്‍ഗിസ്ഥാന്‍, സ്ലൊവാക്യ എന്നീ പത്ത് രാജ്യങ്ങള്‍ക്കാണ് ബില്ല് പ്രതിരോധം സൃഷ്ടിക്കുക. ബില്ലില്‍ പറയുന്ന വ്യവസ്ഥകള്‍ പ്രകാരം 100 ശതമാനം വരെ താരിഫ് ഈ രാജ്യങ്ങള്‍ നല്‍കേണ്ടതായി വരും.

റഷ്യയുടെ ഊര്‍ജ്ജ മേഖലയ്ക്ക് മാത്രമല്ല, എണ്ണ വിതരണം ചെയ്യുന്ന ഷാഡോ ഫ്‌ളീറ്റിന് മേല്‍ ഉപരോധം കൊണ്ടുവരാനും ബില്ല് ശ്രമിക്കുന്നുണ്ട്. റഷ്യയുടെ എണ്ണയും വാതകവും വാങ്ങുന്നത് കുറയ്ക്കുന്നതിന് ചൈന, ഇന്ത്യ, മറ്റ് രാജ്യങ്ങള്‍ എന്നിവയെ പ്രേരിപ്പിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. അതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് മേല്‍ കര്‍ശനമായ തീരുവ ചുമത്താനും ഇറാനുമേല്‍ അധിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ട്രംപിന് ഈ ബില്ല് അധികാരം നല്‍കുന്നു.

English Summary

US President Donald Trump has signed a bill imposing new sanctions on Russia, giving the administration expanded powers over trade measures. The legislation could pave the way for tariffs of up to 100% on countries continuing significant trade with Russia, including India.

Follow Us