Viral News: മകളുടെ വരനൊപ്പം അമ്മ ഒളിച്ചോടി; ഒടുവിൽ വൻ ട്വിസ്റ്റ്

ഭർത്താവിൻ്റെ അടുത്തേക്ക് മടങ്ങാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും രാഹുലിനൊപ്പം താമസിക്കുന്നത് തുടരാനാണ് ആഗ്രഹമെന്നും സപ്ന പൊലീസിനോട് പറഞ്ഞു, സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്

Viral News: മകളുടെ വരനൊപ്പം അമ്മ ഒളിച്ചോടി; ഒടുവിൽ വൻ ട്വിസ്റ്റ്

Viral News Aligarh

Published: 

18 Apr 2025 16:50 PM

ലക്നൗ: മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ ഉത്തർപ്രദേശ് സ്വദേശിനിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. അലിഗഡ് സ്വദേശിനിയായ സപ്ന കാമുകൻ രാഹുൽ എന്നിവരെയാണ് നേപ്പാൾ അതിർത്തിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങളായി താൻ അനുഭവിക്കുന്ന ഗാർഹിക പീഢനവും ഭർത്താവിൽ നിന്നും ലഭിച്ച അവഗണനയുമാണ് ഇത്തരമൊരു പ്രവർത്തിക്ക് തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു സപ്ന പോലീസിനോട് പറഞ്ഞത്. സപ്നയെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ നിലവിൽ സാമൂഹിക മാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. കടുത്ത മദ്യപാനിയായ ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ആകെ വീട്ടു ചിലവിനായി തന്നിരുന്നത് 1500 രൂപയായിരുന്നെന്നും സപ്ന പറയുന്നു. അതേസമയം ഭർതൃവീട്ടിൽ നിന്നും താൻ പണമോ സ്വർണോ എടുത്തിട്ടില്ലെന്നും ആരോപണങ്ങൾ നുണയാണെന്നും സപ്ന വ്യക്തമാക്കി. ബീഹാർ വഴി നേപ്പാളിലേക്ക് കടക്കുകയായിരുന്നും ഇരുവരുടെയും ലക്ഷ്യം. ഭര്ത്താവിൻ്റെ അടുത്തേക്ക് മടങ്ങാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും രാഹുലിനൊപ്പം താമസിക്കുന്നത് തുടരാനാണ് ആഗ്രഹമെന്നും സപ്ന പൊലീസിനോട് പറഞ്ഞു

ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചില്ല’

ഭര്ത്താവിൻ്റെ അടുത്തേക്ക് മടങ്ങാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും രാഹുലിനൊപ്പം താമസിക്കുന്നത് തുടരാനാണ് ആഗ്രഹമെന്നും സപ്ന പൊലീസിനോട് പറഞ്ഞു. വേദന നിറഞ്ഞ ഒരു ജീവിതം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും. തനിക്ക് രാഹുലിനൊപ്പം നിൽക്കണം. തന്നെ ഒരിക്കലും പരിഗണിക്കാത്ത ആളുടെ അടുത്തേക്ക് മടങ്ങാൻ കഴിയില്ലെന്നും സപ്ന പറയുന്നു.

സംശയിച്ച് ഭർത്താവും മകളും

കാണാതാകുന്ന ദിവസം രാവിലെ വരെയും സപ്ന വരനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് ജിതേന്ദ്ര കുമാർ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇരുവരും തമ്മില് പലപ്പോഴും ഫോണിൽ ദീര് ഘനേരം സംസാരിച്ചിരുന്നതായി കുടുംബം പറയുന്നു. അതേസമയം ഓടിപ്പോകുന്നതിന് മുമ്പ് രാഹുലും തൻ്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ദീർഘദൂര യാത്രയിലായതിനാൽ തന്നെ ബന്ധപ്പെടരുതെന്ന് പിതാവിനോട് പറഞ്ഞിരുന്നതായും പ്രദേശവാസികൾ പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്