പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽ നിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി
10 Flight Services from Cochin Airport: പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയുടെ ഭാഗമായി കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ദോഹ, റാസൽ ഖൈമ, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 13 വരെയുള്ള സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നെടുമ്പാശ്ശേരി: പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയുടെ ഭാഗമായി കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ദോഹ, റാസൽ ഖൈമ, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 13 വരെയുള്ള സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആകാശ എയർലൈൻസ് കമ്പനിയുടെ 5 സർവീസുകളും, ഇതിനു പുറമേ ഫ്ലൈനാസ്, ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളുടെ സർവീസുകളും റദ്ദാക്കിയയിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം സൗദി ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നു എന്നാണ് വിവരം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകൾ കൈകാര്യം ചെയ്യുന്ന പാസഞ്ചർ ഹാളിനു നേരെയാണ് ആക്രമണം ഉണ്ടായെന്നാണ് വാർത്തകൾ വരുന്നത്. ഇതിനുപുറമേ വിമാനത്താവളത്തിന് സമീപം എത്തിയ ക്രൂയിസ് മിസൈൽ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകർക്കുകയും ചെയ്തു.
Also Read: നെടുമ്പാശ്ശേരി വാഹനാപകടം, പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കും പണികിട്ടും, ഇടപെടലുമായി മന്ത്രി എം. ലിജു
ആക്രമണത്തെ തുടർന്ന് ഇന്ധനം സംഭരിച്ചിട്ടുള്ള കേന്ദ്രത്തിൽ ഉണ്ടായ വലിയ തീപിടുത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ രൂക്ഷമായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയുണ്ടായി. മുന്നൂറിൽ പരം പേർക്കാണ് പരിക്ക് സംഭവിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു. ഒരു ഇന്ത്യക്കാരൻ മരണപ്പെടുകയും ചെയ്തു. ഹൈദരാബാദ് സ്വദേശിയായ അലി മുഹമ്മദ് അലിയാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളുടെ കുടുംബാംഗങ്ങളും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സൗദിയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യനിലയും സുരക്ഷയും ഉറപ്പാക്കാൻ സാധ്യമായ ഇടപെടലുകൾ എല്ലാം നടത്തുന്നുണ്ട് എന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടി എടുക്കുമെന്നും എംബസി ഉദ്യോഗസ്ഥർ വിവിധ ആശുപത്രികളിൽ എത്തി വിവരങ്ങൾ സ്വീകരിക്കുന്നുണ്ട് എന്നും അറിയിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം സംഘർഷാവസ്ഥ ഇത്തരത്തിൽ തുടരുന്നത് പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യമാണ്. വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കുന്ന സാഹചര്യം പ്രവാസികൾക്കാണ് ഏറ്റവും അധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക.
Emglish Summary
Ten flight services from Cochin International Airport have been cancelled due to the ongoing crisis in West Asia. The cancelled services include flights to destinations such as Doha, Ras Al Khaimah, and Saudi Arabia.