AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Student Found Death: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

Student Found Death: രാവിലെ പത്ത് മണിയായിട്ടും സഹോദരൻ പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ സഹോദരി മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് അമ്പാടിയെ മരിച്ച നിലയിൽ കണ്ടത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Student Found Death: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
പ്രതീകാത്മക ചിത്രം
Nithya Vinu
Nithya Vinu | Published: 15 Mar 2025 | 07:28 PM

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാ‍ർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തിൽ കണ്ണന്റെയും ​ഗം​ഗയുടെയും മകൻ അമ്പാടിയാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

അച്ഛനും അമ്മയും രാവിലെ ജോലിക്ക് പോയിരുന്നു. എന്നാൽ പത്ത് മണിയായിട്ടും അമ്പാടി പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ സഹോദരി മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അമ്പാടി. സംഭവത്തിൽ പൊലീസ് ആരംഭിച്ചു. മരണക്കാരണം വ്യക്തമല്ല. വിദ്യാർഥിയുടെ മൊബൈൽ ഫോൺ അടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നു’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല

നൃത്താധ്യാപികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ടത് വിദ്യാര്‍ഥികള്‍

കോഴിക്കോട്: നൃത്താധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം വെള്ളൂര്‍ കോടഞ്ചേരി സ്വദേശി ചന്ദന (19)യാണ് മരിച്ചത്. ആയാടത്തില്‍ അനന്തന്റെ മകളാണ്. മടപ്പള്ളി ഗവ. കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ചന്ദന.

ശനിയാഴ്ച (മാര്‍ച്ച് 15) രാവിലെ നൃത്തം പഠിക്കുന്നതിനായി ചന്ദനയുടെ വീട്ടിലേക്കെത്തിയ വിദ്യാര്‍ഥികളാണ് തൂങ്ങിയ നിലയില്‍ ചന്ദനയെ കണ്ടത്. വീട്ടുകാര്‍ ആരും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കും.