14-കാരിയെ മയക്കുമരുന്നുനൽകി പീഡിപ്പിച്ച് കുഴൽപ്പണം കടത്താൻ മറയാക്കി; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ 3 പേർ പിടിയിൽ
കൂട്ടത്തിലെ പ്രായപൂർത്തിയാകാത്ത ആൾ തന്നെയാണ് പെൺകുട്ടിയെ അമൽ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തിയത് നൽകിയത്.കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരാണ് പിടിയിലായത്.അതേസമയം അമൽ കൃഷ്ണയുടെ സഹോദരൻ അതുൽ കൃഷ്ണ (25) അറസ്റ്റിലാകുന്നത് പെൺകുട്ടിയെ കുഴൽപ്പണം തട്ടിയെടുക്കാൻ ഉപയോഗിച്ചു എന്ന ആരോപണത്തിലാണ്.....

പ്രതീകാത്മക ചിത്രം
തൃശ്ശൂർ : പുതുക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. 14 വയസ്സുകാരിയെ എംഡിഎംഐ നൽകി വശത്താക്കിയ ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയും കുഴൽപണം നടത്താനുള്ള മറയാക്കി മാറ്റുകയും ചെയ്ത സംഭവത്തിലാണ് സഹോദരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു വ്യക്തിയും ഉൾപ്പെടെ മൂന്ന് പേർ പിടിയിലായത്. കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരാണ് പിടിയിലായത്.
അതേസമയം അമൽ കൃഷ്ണയുടെ സഹോദരൻ അതുൽ കൃഷ്ണ (25) അറസ്റ്റിലാകുന്നത് പെൺകുട്ടിയെ കുഴൽപ്പണം തട്ടിയെടുക്കാൻ ഉപയോഗിച്ചു എന്ന ആരോപണത്തിലാണ്. പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയിരുന്നു പ്രതികൾ 2023 മുതൽ പ്രണയം നടിച്ചുകൊണ്ട് കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും കുറ്റകൃത്യങ്ങൾക്ക് വേണ്ടി മറയാക്കി ഉപയോഗിച്ചിരുന്നു എന്നാണ് കേസ്.
ALSO READ:ഫോർട്ട് കൊച്ചിയെ കുറിച്ച് വിദ്വേഷ പരാമർശം; ഉത്തരേന്ത്യൻ ഇൻഫ്ലുവൻ അമൃത് സിങ്ങിനെതിരെ കേസെടുത്തു
സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തിയായിട്ടില്ലാത്ത ആളും അമൽ കൃഷ്ണയും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും ആഭരണങ്ങളും അക്കൗണ്ടിലെ പണവും കൈക്കലാക്കി എന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.അതേസമയം കൂട്ടത്തിലെ പ്രായപൂർത്തിയാകാത്ത ആൾ തന്നെയാണ് പെൺകുട്ടിയെ അമൽ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തിയത് നൽകിയത്. തുടർന്ന് ഇരുവരും മയക്കുമരുന്ന് നൽകുകയും പീഡിപ്പിക്കുകയും ചെയ്തു.
എന്നാൽ സുഹൃത്തുക്കളാണെങ്കിലും ഇരുവരും പരസ്പരം ഈ പെൺകുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് പോലീസ് നൽകുന്ന സൂചന. കോടതിയിൽ ഹാജരാക്കിയ അമൽ കൃഷ്ണയെ റിമാൻഡ് ചെയ്തു ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ പ്രായപൂർത്തിയാകാത്ത ആളെ ജുവനൈൽ ഹോമിൽ അയച്ചതായാണ് റിപ്പോർട്ട്.അതേസമയം ഇതേ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി വയനാട്ടിൽ എത്തിച്ച ശേഷം കുഴൽപ്പണം തട്ടുന്നതിന് മറയാക്കി എന്ന കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 2025 ജനുവരി മുതൽ ജൂലൈ വരെ ഈ പെൺകുട്ടിയെ കൽപ്പറ്റയിൽ കൊണ്ടുപോയാണ് കുഴൽപ്പണം തട്ടുന്നതിനും വേണ്ടി മറയായി ഉപയോഗിച്ചത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായാണ് റിപ്പോർട്ട്.
ENGLISH SUMMARY
Three individuals, including a minor, have been arrested in connection with the sexual abuse of an underage girl in Puthukkad. The suspects—comprising two brothers and another minor—are accused of luring a 14-year-old girl by administering the drug MDMA, subjecting her to sexual abuse, and exploiting her as a cover for illegal hawala operations.