AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Adithya Death: ആദിത്യയുടെ മരണം: ‘കൊറിയൻ സുഹൃത്ത്’ കബളിപ്പിക്കലോ? പുസ്തകത്തിൽ കൊറിയൻ ഭാഷയിലും കുറിപ്പ്

Thiruvankulam Student Death: കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ മരിക്കുന്നുവെന്നാണ് ആദിത്യ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.എന്നാൽ കൊറിയൻ സുഹൃത്ത് എന്ന പേരിൽ മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിച്ചതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

Adithya Death: ആദിത്യയുടെ മരണം: ‘കൊറിയൻ സുഹൃത്ത്’ കബളിപ്പിക്കലോ? പുസ്തകത്തിൽ കൊറിയൻ ഭാഷയിലും കുറിപ്പ്
man diedImage Credit source: TV9 Network
Sarika KP
Sarika KP | Published: 28 Jan 2026 | 06:45 AM

എറണാകുളം: വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ വീട്ടിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ (16) യെയാണ് വീടിനു സമീപത്തെ ഉപയോ​ഗശൂന്യമായ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ മരിക്കുന്നുവെന്നാണ് ആദിത്യ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.എന്നാൽ കൊറിയൻ സുഹൃത്ത് എന്ന പേരിൽ മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിച്ചതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിനായി ആദ്യതയുടെ ഫോൺ പരിശോധിക്കുമെന്ന് ചോറ്റാനിക്കര പോലീസ് വ്യക്തമാക്കി. നിലവിൽ ഫോൺ ലോക്ക് ചെയ്തനിലയിൽ.

Also Read:കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനി മരിച്ചനിലയിൽ, കൊറിയൻ ആൺസുഹൃത്തിന്റെ മരണത്തിൽ മനംനൊന്തെന്ന് കത്ത്

ഇന്നലെ രാവിലെ 7.45ന് ട്യൂഷനും തുടർന്ന് സ്കൂളിലേക്കുമായി വീട്ടിൽ നിന്ന് ഇറങ്ങിയ ആദിത്യയെ വൈകാതെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ ബാ​ഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ഇതിലാണ് തന്റെ കൊറിയൻ സുഹൃത്ത് ഈ മാസം 19ന് അപകടത്തിൽ മരിച്ചെന്ന് എഴുതിയത്. മുങ്ങി മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്.

അതേസമയം കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. സോഷ്യൽ മീഡിയയിൽ വരുന്ന കൊറിയൻ സംഗീതവും സിനിമയുമെല്ലാം ആദിത്യ കാണാറുണ്ട്. ആദിത്യക്ക് കൊറിയൻ സുഹൃത്തിന്റേത് എന്ന പേരിൽ വാച്ച് അടക്കമുള്ള ചില സമ്മാനങ്ങൾ ലഭിച്ചിരുന്നതായും പൊലീസിന് വിവരമുണ്ട്.