AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

School Girl Found Dead: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനി മരിച്ചനിലയിൽ, കൊറിയൻ ആൺസുഹൃത്തിന്റെ മരണത്തിൽ മനംനൊന്തെന്ന് കത്ത്

Plus One student found dead in Kochi: പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ട്. കുട്ടിയുടെ ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്സും കരയിൽ വച്ച നിലയിയിലായിരുന്നു. തിരുവാണിയൂർ കക്കാട് കരയിൽ താമസിക്കുന്ന പ്ലസ് വൺ വിദ്യാർഥിനിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

School Girl Found Dead: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനി മരിച്ചനിലയിൽ, കൊറിയൻ ആൺസുഹൃത്തിന്റെ മരണത്തിൽ മനംനൊന്തെന്ന് കത്ത്
പ്രതീകാത്മക ചിത്രം Image Credit source: etty images
Nithya Vinu
Nithya Vinu | Updated On: 27 Jan 2026 | 06:59 PM

കൊച്ചി: പാറക്കുളത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. മരിച്ച പതിനാറുകാരിയുടേതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. നാലു പേജുള്ള കുറിപ്പ് ലഭിച്ച കാര്യം ചോറ്റാനിക്കര പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വിവരം ലഭിച്ചെന്നും ഇതിന്റെ വിഷമം സഹിക്കാൻ കഴിയാതെയാണ് ജീവനൊടുക്കുന്നതുമെന്നാണ് കുറിപ്പിൽ ഉള്ളത്.

എന്നാൽ പെൺകുട്ടിയുടെ ഫോൺ കൂടി പരിശോധിച്ചാലെ എന്താണു നടന്നതെന്നറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഫോൺ ലോക്ക് ആയതിനാൽ ഇത് തുറക്കേണ്ടതുണ്ട്. ഇതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷയെന്നും അതിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത കിട്ടുകയുള്ളൂവെന്നും പോലീസ് കൂട്ടിച്ചേർത്തു.

രാവിലെ സ്കൂളിലേക്ക് പോകാൻ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാർത്ഥിനിയെ കുറച്ച് സമയത്തിന് ശേഷം വീടിനടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ട്. കുട്ടിയുടെ ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്സും കരയിൽ വച്ച നിലയിയിലായിരുന്നു.

ALSO READ: വീട്ടിൽ ആളില്ല, കോട്ടയത്ത് സുഹൃത്ത് അടിച്ച് മാറ്റിയത് 12 ലക്ഷത്തിൻ്റെ സ്വർണം

തിരുവാണിയൂർ കക്കാട് കരയിൽ താമസിക്കുന്ന പ്ലസ് വൺ വിദ്യാർഥിനിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസിലെ വിദ്യാർത്ഥിനിയാണ്. കിണർ നിർമാണ തൊഴിലാളിയായ പിതാവിന്റെയും മാതാവിന്റെയും ഏക മകളാണ് മരിച്ച വിദ്യാർഥിനി.