AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ​ബൈക്കും കൂട്ടിയിടിച്ച് 19 വയസുകാരൻ കോളജ് വിദ്യാർഥി മരിച്ചു

Student dies after collision between Devaswom Board President's car and a bike: ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണനന്ദു (19) ആണ് അ‌പകടത്തിൽ മരിച്ചത്. കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജ് വിദ്യാർഥിയായിരുന്നു കൃഷ്ണനന്ദു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ കൂടലിൽ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അ‌പകടം. തിരുവനന്തപുരത്തു നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ​ബൈക്കും കൂട്ടിയിടിച്ച് 19 വയസുകാരൻ കോളജ് വിദ്യാർഥി മരിച്ചു
Travancore Devaswom Board President Car AccidentImage Credit source: skaman306/Moment Getty Images
Prasanth Kumar
Prasanth Kumar | Published: 29 Oct 2026 | 12:23 PM

കോന്നി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണനന്ദു (19) ആണ് മരിച്ചത്. കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജ് വിദ്യാർഥിയായിരുന്നു കൃഷ്ണനന്ദു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ കൂടലിൽ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അ‌പകടം. തിരുവനന്തപുരത്തു നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. കോന്നി ഭാഗത്ത് നിന്ന് കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജിലേക്ക് വരികയായിരുന്നു വിദ്യാർഥി. ബൈക്ക് നിയന്ത്രണം വിട്ട് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കോളേജിലേക്ക് പോവുകയായിരുന്ന കൃഷ്ണനന്ദുവിന്റെ ബൈക്കിന് മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികൻ പെട്ടെന്ന് ചാടി. വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റു.

ALSO READ: കായികമേള പുഴു വിവാദം: അധ്യാപകൻ അറസ്റ്റിൽ, സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്; ഏത് പാർട്ടിക്കാരനെന്ന് തർക്കം

ഉടൻ തന്നെ കൃഷ്ണനന്ദുവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട വയോധികന് വലിയ പരുക്കുകളില്ല. കൂടൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്, അ‌പകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പിന്നീട് പോലീസും നാട്ടുകാരും ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിച്ചു.

അ‌പകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന ബോർഡ് പ്രസിഡന്റ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പത്തനംതിട്ടയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി വരികയായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അ‌പകടത്തിന് ശേഷം അ‌ദ്ദേഹം മറ്റൊരു വാഹനത്തിൽ സംഭവ സ്ഥലത്തുനിന്ന് പമ്പയിലേക്ക് യാത്ര തുടർന്നു.

English Summary

A college student died in a road accident involving a collision between a motorcycle and a car in which the Travancore Devaswom Board President, K. Jayakumar, was traveling. The deceased has been identified as Krishnanandu (19), a student at the IHRD College in Kalanjoor. The incident occurred around 8:00 AM on Thursday at Koodal, a known accident-prone area, along the Punalur – Muvattupuzha State Highway.

Follow Us