AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജഡ്ജിയെ അറസ്റ്റ് ചെയ്യില്ല, തടഞ്ഞ് ഹൈക്കോടതി

ജഡ്ജിനെ നാല് മണിക്കൂർ ചോദ്യം ചെയ്യേണ്ടി വന്നത് എന്തിനായിരുന്നെന്നും. ഇനി വീണ്ടും ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. എന്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടത്? അദ്ദേഹം ഒരു ജുഡീഷ്യൽ ഓഫീസറാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ജസ്റ്റിസ് എടപ്പഗത്ത് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണെന്നും  ആവശ്യമെങ്കിൽ ഭാവിയിൽ വീണ്ടും ഹാജരാകാനും കോടതി ജഡ്ജിയോട് നിർദ്ദേശിച്ചു.

ജഡ്ജിയെ അറസ്റ്റ് ചെയ്യില്ല, തടഞ്ഞ് ഹൈക്കോടതി
പ്രതീകാത്മക ചിത്രംImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 29 Oct 2026 | 12:08 PM

കൊച്ചി:  ചേരാനല്ലൂർ വാഹനാപകടത്തിൽ വാഹന ഉടമയായ ജഡ്ദജിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിൽ വാഹനമോടിച്ചിരുന്ന 17-കാരൻ്റെ പിതാവാണ് അഡീഷണൽ ജഡ്ജ്. ഇദ്ദേഹം കേസിലെ രണ്ടാം പ്രതിയാണ്.  പൊലീസ് അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ജഡ്ജി സഹകരിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യേണ്ട ആവശ്യമെന്താണെന്ന് പോലീസിനോട് ചോദിച്ചു.  വ്യാഴാഴ്ച രാവിലെ ജഡ്ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ഈ നിർണായക ചോദ്യങ്ങൾ ഉന്നയിച്ചത്.  അപേക്ഷകൻ ജുഡീഷ്യൽ ഓഫീസറാണെന്നും നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസിൽ ഹർജി പരിഗണിച്ചത്.  ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജഡ്ഡിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

കോടതിയുടെ ചോദ്യങ്ങൾ

ജഡ്ജിനെ നാല് മണിക്കൂർ ചോദ്യം ചെയ്യേണ്ടി വന്നത് എന്തിനായിരുന്നെന്നും. ഇനി വീണ്ടും ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. എന്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടത്? അദ്ദേഹം ഒരു ജുഡീഷ്യൽ ഓഫീസറാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ജസ്റ്റിസ് എടപ്പഗത്ത് പറഞ്ഞു.

ALSO READ: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു;വീട്ടിൽ വീണ്ടും പരിശോധന

വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണെന്നും  ആവശ്യമെങ്കിൽ ഭാവിയിൽ വീണ്ടും ഹാജരാകാനും കോടതി ജഡ്ജിയോട് നിർദ്ദേശിച്ചു. അപേക്ഷകനെ ചോദ്യം ചെയ്യാൻ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കർശന നിയമപരമായ ഉത്തരവാദിത്തം ആവശ്യപ്പെട്ട് ജഡ്ജിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ഇരയുടെ കുടുംബം രംഗത്തെത്തി. കർശന നടപടി വേണമെന്ന് ബന്ധുക്കള് നേരത്തെ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ജി ഗോപകുമാറിനെ കണ്ടിരു

ന്നു. ജഡ്ജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വിജയഭാനു ഹാജരായി. കഴിഞ്ഞ ഞായറാഴ്ചയാണ് 17-കാരൻ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്.  ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പ്രതിയുടെ പിതാവ് അഡീഷണൽ ജഡ്ജാണെന്നത് വ്യക്തമായത്. പിന്നീട് 17-കാരനെ ജാമ്യത്തിൽ വിട്ടു.

English Summary

Kerala High court Put a Stay on the Arrest of Cheranalloor Accident Case Accuse Additional Judge. HC Also says the Judge will co-operate in Investigation and the Proceedings because he is a Judicial Officer.

Follow Us