AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Major Ravi: “എൻ്റെ ഫാൻസിന്, അവന്മാർക്കാണ് പ്രശ്നം എന്ന് മമ്മൂക്ക പറഞ്ഞു” മിഷൻ 90 ഡെയ്സിൻ്റെ പരാജയത്തെ കുറിച്ച് മേജർ രവി

Mission 90 Days Box Office Failure: Major Ravi Recalls Mammootty's Response: 37 ലൊക്കേഷൻ ഉണ്ടായിരുന്നു മിഷൻ 90 ഡെയ്സിന് എന്നിട്ടും 27 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. താനും ക്യാമറ മാനും ക്രൂവും തമ്മിലുള്ള കൃത്യമായ ധാരണയാണ് അതിന് കാരണം. എല്ലാം നേരത്തെ ചർച്ച ചെയ്ത് ധാരണയുണ്ടാക്കിയ ശേഷമാണ് ചിത്രീകരണത്തിലേക്ക് കടക്കാറുള്ളത്. അതുകൊണ്ട് തന്നെ സിനിമ വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കാറുണ്ട്

Major Ravi: “എൻ്റെ ഫാൻസിന്, അവന്മാർക്കാണ് പ്രശ്നം എന്ന് മമ്മൂക്ക പറഞ്ഞു” മിഷൻ 90 ഡെയ്സിൻ്റെ പരാജയത്തെ കുറിച്ച് മേജർ രവി
മേജർ രവിImage Credit source: Facebook Major Ravi
Sumeesh T Unneen
Sumeesh T Unneen | Published: 29 Oct 2026 | 11:38 AM

‘കീർത്തിചക്ര’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം മേജർ രവിയുടെ രണ്ടാമത്തെ ചിത്രമായാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ മിഷൻ 90 ഡെയ്സ് എന്ന 2007-ൽ തീയറ്ററുകൾ എത്തുന്നത്. രാജ്യത്തെയാകെ പിടിച്ചുലച്ച രാജിവ് ഗാന്ധി വധവും അതിന് തുടർന്നുണ്ടായ അന്വേഷണവുമായിരുന്നു സിനിമയുടെ പശ്ചാലത്തം. എന്നാൽ പ്രതീക്ഷിച്ച പ്രതികരണമല്ല സിനിമക്ക് പ്രേക്ഷരിൽ നിന്നും ലഭിച്ചത്. ഇതോടെ സിനിമ ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. സിനിമയുടെ പരാജയത്തെ കുറിച്ചും, മമ്മൂട്ടിയുടെ അന്നത്തെ പ്രതികരണത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ മേജർ രവി.

മിഷൻ 90 ഡെയ്സ് പോലുള്ള ഒരു സിനിമ താൻ പിന്നീട് ചെയ്തിട്ടില്ല എന്നും സിനിമയുടെ പരാജയത്തിൽ മമ്മൂക്കയ്ക്കടക്കം വലിയ വിഷമം ഉണ്ടായി എന്നതാതാണ് അതിന് കാരണം എന്നും ‘മൂവി വേൾഡ് മീഡിയ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറയുന്നു. ജോൺ എഫ് കെന്നഡി സ്റ്റൈലിൽ ഒരു സിനിമ ചെയ്യാനാണ് താൻ ആഗ്രഹിച്ചത്. ‘രവി ഇത്രയും നന്നായി ഒരു സിനിമ ഷൂട്ട് ചെയ്തിട്ടും ചിത്രം ഓടുന്നില്ല എന്നത് സങ്കടകരമാണ്. എൻ്റെ ഫാൻസിന്, അവന്മാർക്കാണ് പ്രശ്നം” എന്നാന് അന്ന് മമ്മൂട്ടി പറഞ്ഞത് എന്നും മേജർ രവി പറയുന്നു.

Also Read: Major Ravi-Mohanlal ‘മോഹൻലാലിൻ്റെ വലംകൈയായ ഒരുത്തൻ എന്നെ കളിയാക്കി’; പിന്നാലെ നടന്ന സംഭവം വിവരിച്ച് മേജർ രവി

മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ട സിനിമയായിരുന്നു മിഷൻ 90 ഡെയ്സ്. എന്നാൽ ഫൻസിൻ്റെ പ്രശ്നം മറ്റൊന്നായിരുന്നു. “കഴിഞ്ഞ പടത്തിൽ ലലേട്ടൻ കൊടികുത്തി ജയിച്ചു. ഇവിടെ മമ്മൂക്ക ജയിച്ചില്ല. ജയിക്കുന്നത് കാണിച്ചിട്ടുണ്ട് അവർക്കത് പറ്റില്ല, സിനിമ അവിടെ നിർത്തണമായിരുന്നു. പക്ഷേ അവിടെ നിർത്തിയാൽ കഥ നുണയായിപ്പോകും” മേജർ രവി പറഞ്ഞു.

37 ലൊക്കേഷൻ ഉണ്ടായിരുന്നു മിഷൻ 90 ഡെയ്സിന് എന്നിട്ടും 27 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. താനും ക്യാമറ മാനും ക്രൂവും തമ്മിലുള്ള കൃത്യമായ ധാരണയാണ് അതിന് കാരണം. എല്ലാം നേരത്തെ ചർച്ച ചെയ്ത് ധാരണയുണ്ടാക്കിയ ശേഷമാണ് ചിത്രീകരണത്തിലേക്ക് കടക്കാറുള്ളത്. അതുകൊണ്ട് തന്നെ സിനിമ വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കാറുണ്ട്. പിക്കറ്റ് 43 എന്ന സിനിമയിൽ ഉൾപ്പടെ ലോക്കേഷൻ കണ്ടെത്തിയത് ഉൾപ്പടെ താൻ തനിച്ചാണ് ചെയ്തത്. അന്ന് പൃഥ്വിരാജ് സിനിമയുടെ ഭാഗമായിട്ടില്ല. മിഷൻ 90 ഡെയ്സിൻ്റെ ക്യാമറമാൻ തിരുവോ, പിക്കറ്റ് 43-യുടെ ക്യാമറ ചെയ്ത ജോമോൻ ടി ജോണോ ചിത്രീകരണത്തിന് മുൻപ് ലൊക്കേഷൻ പോലും കണ്ടിരുന്നില്ല. താനല്ല ഈ സിനിമകൾ ചിത്രീകരിച്ചത് പറയുന്നവർക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല എന്നും മേജർ രവി വ്യക്തമാക്കി.

English Summary

Director Major Ravi revealed that Mammootty blamed his fans’ expectations for the box office failure of Mission 90 Days. Fans rejected the realistic ending because the hero did not triumph.

Follow Us