AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

POCSO Case: തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി: 58 കാരൻ അറസ്റ്റിൽ

Thiruvananthapuram POCSO Case:തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയ്ക്ക് ഒടുവിലാണ് ധർമ്മരാജന് എതിരെയും അന്വേഷണം ഉയർന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്ന് കുട്ടിയെ പീഡനത്തിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ..............

POCSO Case: തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി: 58 കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Ashli C
Ashli C | Published: 06 Aug 2026 | 05:58 PM

തിരുവനന്തപുരം : കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സംഭവത്തിൽ 58 കാരൻ അറസ്റ്റിൽ. മുതുകുള സ്വദേശിയായ ധർമ്മരാജൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂലായ് 31ന് വൈകുന്നേരം വിദ്യാർത്ഥിയെ വീടിന്റെ വരാന്തയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

അസ്വാഭാവിക മരണമെന്ന നിലയിലാണ് തുടക്കത്തിൽ കേസെടുത്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയ്ക്ക് ഒടുവിലാണ് ധർമ്മരാജന് എതിരെയും അന്വേഷണം ഉയർന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്ന് കുട്ടിയെ പീഡനത്തിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.

തൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു

തൃശ്ശൂരിൽ സ്വകാര്യ ബസ് അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. സ്വകാര്യബസ് നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങൾ ഇടിച്ചു കയറി ഉണ്ടായതാണ് അപകടം. സംഭവത്തിൽ 25 ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യബസ് സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച കയറി ഒടുവിൽ സമീപത്ത് വീടിന് മതിൽ ഇടിച്ചാണ് ബസ് നിലച്ചത്. പരിക്കേറ്റ് വരെ ഉടനെ തന്നെ ആശുപത്രി പ്രവേശിപ്പിച്ചത് ആയാണ് റിപ്പോർട്ട്.

ബസ് അമിത വേ​ഗതയിലായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. മരിച്ച രണ്ടുപേരില്ഡ ഒരാൾ പ്ലസ് ടു വിദ്യാർത്ഥിനിയായ റിയ ഫാത്തിമയാണ്. മാരുതി ഇക്കോ വാഹനത്തിലാണ് വിദ്യാർത്ഥിനി സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ബസ് മറ്റ് അഞ്ച് വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ് എന്ന് അറിയുന്നു.

ENGLISH SUMMARY

A class 9 student committed suicide in Kallara. A 58-year-old man has been arrested in the incident. The arrest has been made by Dharmarajan, a native of Muthukula. A case has been registered against him under the POCSO Act. The student was found dead on the verandah of his house on the evening of July 31.

Follow Us