ചെറുപ്പകാലത്തെ ചില സംഭവങ്ങൾ മാനസിക പ്രയാസം ഉണ്ടാക്കുന്നു; കൊച്ചിയിൽ യുവാവ് പുഴയിൽചാടി മരിച്ചു

young man jumped into a river in Kochi and died: കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേൽ (25) വ്യാഴാഴ്ച രാവിലെ പുഴയിൽ ചാടി ജീവനൊടുക്കി. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. ചെറുപ്പകാലത്തുണ്ടായ ചില സംഭവങ്ങൾ മാനസിക പ്രയാസം ഉണ്ടാക്കുന്നതായി ഈ വീഡിയോയിൽ പറയുന്നു. അ‌തേസമയം തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും ഈ വീഡിയോയിലുണ്ട്.

ചെറുപ്പകാലത്തെ ചില സംഭവങ്ങൾ മാനസിക പ്രയാസം ഉണ്ടാക്കുന്നു; കൊച്ചിയിൽ യുവാവ് പുഴയിൽചാടി മരിച്ചു

Young Man Jumped Into A River In Kochi And Died

Published: 

13 Aug 2026 | 02:18 PM

കൊച്ചി: ഇരുപത്തിയഞ്ച് വയസുള്ള യുവാവ് കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽചാടി മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേലാണ് (25) വ്യാഴാഴ്ച രാവിലെ ജീവനൊടുക്കിയത്. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. ചെറുപ്പകാലത്തുണ്ടായ ചില സംഭവങ്ങൾ മാനസിക പ്രയാസം ഉണ്ടാക്കുന്നതായി ഈ വീഡിയോയിൽ പറയുന്നു. അ‌തേസമയം തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും ഈ വീഡിയോയിലുണ്ട്. സുഹൃത്തുക്കൾ മാത്രമുള്ള സ്വകാര്യ അ‌ക്കൗണ്ടിലാണ് ആന്റണി വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. ഫയർ ഫോഴ്സും പോലീസുമെത്തി നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളുടെ മൃതദേഹം കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി കളമശ്ശേരി പോലീസ് അ‌റിയിച്ചു.

കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്

കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്. പോളിടെക്നിക് വിദ്യാർഥിയായ കല്ലറ താപസഗിരി സ്വദേശി അൽ അമീന് (19) ആണ് പരുക്കേറ്റത്. കല്ലറ പഴയചന്ത ജംഗ്ഷനിൽ വച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കല്ലറയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.

ALSO READ: കരയിലും കടലിലും ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇങ്ങനെ

പ്രിയദർശിനി സൗജന്യ യാത്രയുള്ള ബസ് ആയതിനാലും സ്കൂൾ – ഓഫീസ് ​ടൈം ആയിരുന്നതിനാലും ബസിനുള്ളിൽ നല്ല തിരക്കായിരുന്നു. ഇതിനിടെ പുറകുവശത്തെ ഡോർ തുറന്നാണ് വിദ്യാർഥി റോഡിലേക്ക് വീണത്. തലയ്ക്കും കാലിനും പരിക്കേറ്റ വിദ്യാർഥിയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി കസ്റ്റഡിയിൽ

കൊട്ടാരക്കര: മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, സംഭവത്തിൽ അ‌യൽവാസി കസ്റ്റഡിയിൽ. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പ്രതിയുടെ വീട്ടിൽവെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ ആദർശിന്റെ അയൽവാസിയെ പോലീസ് പിടികൂടി.

മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, തുടർന്ന് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് അ‌യൽവാസി ആദർശിനെ തലയ്ക്കടിക്കുകയുമായിരുന്നു എന്നാണ് വിവരം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടുകയും ചെയ്തിട്ടുണ്ട്. പിന്നീട് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി തന്നെ പോലീസിന് ഫോൺചെയ്ത് താൻ കൊലപാതകം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. ഇയാൾ നിലവിൽ കൊട്ടാരക്കര പോലീസിന്റെ കസ്റ്റഡയിലാണ്.

കുളിക്കാൻ കയറിയ പത്താംക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

തച്ചമ്പാറ: വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണിവീട്ടിൽ റഷീദ്-സാബിറ ദമ്പതിമാരുടെ മകൾ റിദ ഫാത്തിമയാണ്‌ (16) മരിച്ചത്. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥിനിയായിരുന്നു റിദ. ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30-ന് വീടിനോടുചേർന്നുള്ള പുറത്തെ കുളിമുറിയിൽ കുളിക്കാൻ കയറിയ റിദയെ ഏറെനേരമായിട്ടും കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സംഭവം അ‌റിയുന്നത്. ഉടൻ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കുക. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മാനസികാരോഗ്യ സഹായം തേടുക. ഇത്തരം ചിന്തകൾ വന്നാൽ ദിശ ഹെൽപ് ലൈനിൽ ഉടൻ ബന്ധപ്പെടുക. ടോൾഫ്രീ നമ്പർ 1056, 0471-2552056.

English Summary

A 25-year-old youth died after jumping into a river in Manjummal, Kochi. Antony Daniel (25), a native of Kalamassery, committed suicide on Thursday morning. The youth committed suicide after posting a video on social media. The video says that some incidents that happened in his youth are causing mental distress. At the same time, the video also says that no one else was involved in his death. Antony posted the video on a private account where only friends are allowed.

Follow Us
Related Stories
Kerala Weather Update: കരയിലും കടലിലും ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇങ്ങനെ
Onam 2026: ഓണം യാത്രകള്‍ പണിപറ്റിച്ചു; നാട്ടിലെത്തി തിരിച്ചുപോകാന്‍ ഒടുക്കത്തെ ചെലവ്
Onam Bumper 2026: ഓണം ബമ്പര്‍ കിട്ടി, പക്ഷെ പ്രായപൂര്‍ത്തിയായില്ല അല്ലേ? സമ്മാനം കൈപ്പറ്റാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
Edamalakkudy: റോഡില്ല, വഴിമുടക്കി വനംവകുപ്പും; ഇടമലക്കുടിയിൽ രോഗിയെ ആശുപത്രിയിലെത്തിച്ചത് കിലോ മീറ്ററുകൾ ചുമന്ന്!
Kerala Weather Update: മഴ വീണ്ടും കനക്കും, കള്ളക്കടലിനും സാധ്യത; ശ്രദ്ധിക്കേണ്ടത് 2 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ
Operation Soundarya: ഓപ്പറേഷൻ സൗന്ദര്യ: പിടികൂടിയത് ലക്ഷകണക്കിന് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
നല്ല സുഖ ലൈഫ്; ഗൂഗിൾ പിക്സൽ വാച്ച് 5 വന്നിട്ടുണ്ടേ!
ഭാവി പങ്കാളി അച്ഛനെപ്പോലെ ആകണം; വിവാഹത്തെ കുറിച്ച് സാറ ടെൻഡുൽക്കർ
ഓണത്തിന് പത്ത് ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കണോ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു