Kerala Weather Update: കരയിലും കടലിലും ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇങ്ങനെ
Kerala Weather Update Latest Changes: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിച്ചത്. വടക്കൻ കേരളത്തിലാണ് പൊതുവെ മഴ അധികമായി ഇത്തവണ ലഭിച്ചത്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും മഴ ലഭിച്ചിരുന്നു. എന്നാൽ വരും മണിക്കൂറിൽ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ സംഭവിച്ചാൽ നിലവിലെ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മാറിയെങ്കിലും നേരിയ മഴയ്ക്കുള്ള സാധ്യത (Kerala Rain Alert) നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിച്ചത്. വടക്കൻ കേരളത്തിലാണ് പൊതുവെ മഴ അധികമായി ഇത്തവണ ലഭിച്ചത്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും മഴ ലഭിച്ചിരുന്നു. എന്നാൽ വരും മണിക്കൂറിൽ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ സംഭവിച്ചാൽ നിലവിലെ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം.
അതേസമയം കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിന് മുകളിൽ പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. മധ്യപ്രദേശിന് മുകളിൽ മറ്റൊരു ന്യൂനമർദ്ദം തുടരുന്നുമുണ്ട്. ഇതിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
ALSO READ: മഴ വീണ്ടും കനക്കും, കള്ളക്കടലിനും സാധ്യത; ശ്രദ്ധിക്കേണ്ടത് 2 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ
ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. അതേസമയം, നാളെ (14 വെള്ളി) പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പിൽ മറ്റ് ജില്ലകളിലെല്ലാം ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ സാധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
English Summary:
Kerala Weather Update latest changes from today august 13 Thursday. IMD predict slight rainfall across state especialy hill areas. Check the latest weather forecast and rain affected areas.