Vishu Poster Controversy: ചേർത്തല മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്റർ; കടയുടമ അറസ്റ്റിൽ

Cherthala Vishu Poster Controversy: ശ്രീകൃഷ്ണന് മുന്നിൽ ചിക്കൻ കുഴിമന്തിവെച്ചുകൊണ്ടുള്ള പോസ്റ്ററാണ് തയ്യാറാക്കിയത്. സംഭവം വിവാദമായതോടെ ചേർത്തല സ്വദേശിയായ ബിജുവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും പോലീസ് മന്തി കടയ്ക്കെതിരെ കേസെടുത്തത്. പോസ്റ്റർ തയ്യാറാക്കിയെങ്കിലും ഇത് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കടയുടമയുടെ മൊഴി.

Vishu Poster Controversy: ചേർത്തല മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്റർ; കടയുടമ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 24 Apr 2026 | 05:12 PM

ആലപ്പുഴ: മന്തിക്കടയുടെ വിവാദ വിഷു (Vishu Poster Controversy) ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമയെ പോലീസ് അറസ്റ്റ്‌ ചെയ്തു. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളിലൊരാളായ ഷഹനാസി (28) നെയാണ് ചേർത്തല പോലീസ് അറസ്റ്റ്‌ ചെയ്തത്. വിഷു ദിനത്തിൽ ആശംസയുമായി ബന്ധപ്പെട്ട് മെഹർ മന്തിക്കട പുറത്തിറക്കിയ പോസ്റ്ററാണ് സാമൂഹിക മാധ്യമങ്ങളിൽ വിവാദമായത്.

ALSO READ: തെങ്ങുകയറ്റത്തിനിടെ അപകടം സംഭവിച്ചു; രണ്ടാഴ്ചയായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ശ്രീകൃഷ്ണന് മുന്നിൽ ചിക്കൻ കുഴിമന്തിവെച്ചുകൊണ്ടുള്ള പോസ്റ്ററാണ് തയ്യാറാക്കിയത്. സംഭവം വിവാദമായതോടെ ചേർത്തല സ്വദേശിയായ ബിജുവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും പോലീസ് മന്തി കടയ്ക്കെതിരെ കേസെടുത്തത്. കേസിൽ അറസ്റ്റ് ചെയ്ത കടയുടമയെ നിലവിൽ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, പോസ്റ്റർ തയ്യാറാക്കിയെങ്കിലും ഇത് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കടയുടമയുടെ മൊഴി. ഒരൊറ്റ തവണമാത്രം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും. വേറെ എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നും പങ്കുവെച്ചിട്ടില്ലെന്നും പിന്നീട് ഇത് നീക്കം ചെയ്തതായും കടയുടമ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.

കുടിവെള്ള പദ്ധതിയിൽ നിന്ന് വൻതോതിൽ ജലമോഷണം

ശക്തമായ വേനൽ ഒരു വശത്തുണ്ടാകുമ്പോഴും ഒരു ഭാഗത്ത് ജല മോഷണവും നടക്കുന്നുണ്ട്. പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടി കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം മോഷ്ടിച്ചയാൾക്കെതിരെ കേസെടുത്തു.  ചാത്തമംഗലം സ്വദേശി യാക്കൂബിനെതിരെയാണ് കുടിവെള്ള പദ്ധതി അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ നെന്മാറ പോലീസ് നടപടിയെടുത്തത്.  വിവിധ മേഖലകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം തുടരുന്നതിനിടയിലും ഇത്തരം വെള്ളം മോഷണങ്ങൾ ശക്തമാകുന്നതായാണ് പരാതി. ജല അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരാതി.

Follow Us
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ