Thiruvananthapuram Ambulance Accident: തിരുവനന്തപുരത്ത് രോഗിയുമായെത്തിയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു

Ambulance Accident on MC Road Trivandrum: എംസി റോഡിലൂടെ പോകും വഴി ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ട് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.

Thiruvananthapuram Ambulance Accident: തിരുവനന്തപുരത്ത് രോഗിയുമായെത്തിയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു

തോട്ടിലേക്ക് മറിഞ്ഞ ആംബുലൻസ്

Published: 

19 Mar 2025 | 09:45 PM

തിരുവനന്തപുരം: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. എംസി റോഡിൽ വെച്ചാണ് സംഭവം. കന്യാകുളങ്ങര നെടുവേലിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപെട്ടത്. എംസി റോഡിലൂടെ പോകും വഴി ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ട് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.

അപകടത്തിപെട്ട സമയത്ത് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. നെടുവേലി സ്വദേശി രഞ്ജിത്, മാതാവ് അനിതകുമാരി, ഡ്രൈവർ എന്നിവരെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആർക്കും സാരമായ പരിക്കുകളില്ല. അതേസമയം, ക്രെയിൻ എത്തിച്ച് അപകടത്തിൽപ്പെട്ട ആംബുലൻസ് ഉയർത്തി.

ALSO READ: ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഇറങ്ങിത്തിരിച്ച കുട്ടി, പോകല്ലെയെന്ന് പറഞ്ഞതാണ്’; ഷിബിലയുടെ കൊലപാതകത്തിൽ ‍ഞെട്ടി നാട്ടുകാർ

കോട്ടയത്ത് ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു

ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ മണർകാട് ഐരാറ്റുനട പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ എൻ മുഹമ്മദ് അൽത്താഫ് എന്ന 19കാരനാണ് അപകടത്തിൽ മരിച്ചത്. പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിയാണ് അൽത്താഫ്.

മണർകാട് ഐരാറ്റുനട പാലത്തിന് സമീപത്തു വെച്ച് കോട്ടയം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ടിപ്പറും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ആണ് അൽത്താഫ് സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിലിടിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അൽത്താഫിനെ സമീപവാസികൾ ഉടൻ കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് പൊലീസ് അപകടസ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.

Follow Us
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം