Arjun Ayanki: കള്ളനും പോലീസും കളി തീര്‍ന്നു; ഒടുക്കം അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തു

Arjun Ayanki Arrested by Police in Kannur; Here Is What Happened: കാര്‍ കണ്ടെത്തിയതിന് പിന്നാലെ അര്‍ജുന്‍ കണ്ണൂരില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതേതുടര്‍ന്ന് ജില്ല കേന്ദ്രീകരിച്ച് കേരള പോലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ അര്‍ജുന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അറസ്റ്റിലായ അര്‍ജുനെ എറണാകുളത്ത് എത്തിക്കാനാണ് നീക്കം.

Arjun Ayanki: കള്ളനും പോലീസും കളി തീര്‍ന്നു; ഒടുക്കം അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തു

അര്‍ജുന്‍ ആയങ്കി

Updated On: 

09 Aug 2026 | 06:11 AM

കണ്ണൂര്‍: ദിവസങ്ങളോളമായി തുടരുന്ന തിരച്ചിലിനൊടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍. കണ്ണൂരില്‍ വെച്ചാണ് പിടിയിലായത്. കണ്ണൂര്‍ നഗരത്തിലെ ഫ്‌ളാറ്റില്‍ നിന്നും അര്‍ജുനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉത്തരമേഖല ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്.

കാര്‍ കണ്ടെത്തിയതിന് പിന്നാലെ അര്‍ജുന്‍ കണ്ണൂരില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതേതുടര്‍ന്ന് ജില്ല കേന്ദ്രീകരിച്ച് കേരള പോലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ അര്‍ജുന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അറസ്റ്റിലായ അര്‍ജുനെ എറണാകുളത്ത് എത്തിക്കാനാണ് നീക്കം.

അര്‍ജുന്‍ ആയങ്കി എടപ്പാളില്‍ എത്തിയെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ ഹോട്ടലില്‍ അര്‍ജുനും സംഘവും എത്തിയതിന്റെയും ഭക്ഷണം കഴിച്ചതിന്റെയും ദൃശ്യം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അര്‍ജുന്റെ അഞ്ച് സുഹൃത്തുക്കളെ പോലീസ് എടപ്പാളില്‍ നിന്ന് അറസ്റ്റ് ചെയ്തു. അര്‍ജുന്‍ തൃശൂരില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.

കോതമംഗലത്തിന് സമീപത്ത് വെച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംഘം ചേര്‍ന്നുവെന്ന സംശയത്തിലാണ് അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം റെയ്ഡിന് നേതൃത്വം നല്‍കിയ കോതമംഗലം ഇന്‍സ്‌പെക്ടര്‍ക്ക് എതിരെയും ഊന്നുകല്‍ എസ്എച്ച്ഒയ്ക്ക് എതിരെയും സമൂഹമാധ്യമങ്ങള്‍ വഴി അര്‍ജുന്‍ ആയങ്കി അധിക്ഷേപവും ഭീഷണിയും മുഴക്കി. ഇതില്‍ പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുഖാന്തരം അര്‍ജുന്‍ മുന്‍കൂര്‍ ജാമ്യാത്തിന് ശ്രമിച്ചെങ്കിലും ഹരജി കോടതി, ശേഷവും പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടര്‍ന്നാണ് അറസ്റ്റിലേക്ക് വഴിയൊരുക്കിയത്.

Also Read: അ‌ർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശമില്ലെന്ന് ചെന്നിത്തല; ‘പിടികിട്ടാ​തെ’ ഓപ്പറേഷൻ ഗ്രിപ്പുമായി ​കേരള പോലീസ്

പിടിക്കാമെങ്കില്‍ പിടിച്ചോളൂ, എന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കി കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ ഇത്തരത്തില്‍ പോലീസിന് നേരെ വെല്ലുവിളി മുഴക്കിയത് വലിയ ചര്‍ച്ചയായിരുന്നു. അതോടെ ഇനിയെന്താണ് വരാന്‍ പോകുന്നതെന്ന് നിങ്ങള്‍ നോക്കിക്കോളൂ എന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആയങ്കിയെ മുട്ടിന് താഴേക്ക് വെടിവെച്ച് പിടികൂടാനും നിര്‍ദേശമുണ്ടായിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ മുഖ്യമന്ത്രി വിഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി നിരന്തരം വീഡിയോകള്‍ പുറത്തുവിട്ടതും പോലീസിന് സമ്മര്‍ദം തീര്‍ത്തു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, സ്വര്‍ണം തട്ടിയെടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മോഷണം, വനിതി ടിടിഇയോട് മോശമായി പെരുമാറല്‍ തുടങ്ങി നിരവധി സംഭവങ്ങളില്‍ വിവിധ സ്‌റ്റേഷനുകളില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസുകളുണ്ട്.

English Summary

Arjun Ayanki has been arrested by the police in Kannur. The arrest was carried out after police traced and took him into custody. The development has drawn attention in the state. More details regarding the case and the police action are awaited.

Loading...
Unable to load recommendations.
Follow Us
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ