Athulya Satheesh Death: അതുല്യയുടെ മരണം: പോസ്റ്റ്മോർട്ടം ഇന്ന്; ഷാർജയിൽ നിയമ നടപടിക്കും നീക്കം

Athulya Satheesh Death: ഭർത്താവ് സതീഷിനെതിരെ ഷാർജയിൽ നിയമ നടപടികൾ ആരംഭിക്കാൻ ബന്ധുക്കൾ നീക്കം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ഷാർജയിലുള്ള അതുല്യയുടെ സഹോദരി ഉൾപ്പടെ ബന്ധുക്കളുടെ തീരുമാനം.

Athulya Satheesh Death: അതുല്യയുടെ മരണം: പോസ്റ്റ്മോർട്ടം ഇന്ന്; ഷാർജയിൽ നിയമ നടപടിക്കും നീക്കം

അതുല്യയും സതീഷും

Published: 

21 Jul 2025 | 06:16 AM

കൊല്ലം: ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ അതീവനിർണായകമാണ്. ഭർത്താവ് സതീഷിനെതിരെ ഷാർജയിൽ നിയമ നടപടികൾ ആരംഭിക്കാൻ ബന്ധുക്കൾ നീക്കം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ഷാർജയിലുള്ള അതുല്യയുടെ സഹോദരി ഉൾപ്പടെ ബന്ധുക്കളുടെ തീരുമാനം.

നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.  അതേസമയം അതുല്യയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. കൊല്ലം ചവറ തെക്കുംഭാ​ഗം ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടം​ഗ സംഘത്തിനാണ് അന്വേഷണച്ചുമതല. സതീഷിനെതിരെ തെക്കുംഭാ​ഗം പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും സതീഷിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.

Also Read:അതുല്യയുടെ ഭർത്താവിന്റെ വാദങ്ങൾ തള്ളി, സതീഷിനെതിരേ കൊലപാതക കുറ്റത്തിന് കേസ്

അതുല്യയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിശദമായ മൊഴിയെടുക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ ഭർത്താവ് മകളെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹം കഴിഞ്ഞത് മുതൽ മകൾ എല്ലാം സഹിക്കുകയായിരുന്നുവെന്നുമാണ് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള പറഞ്ഞു.

Follow Us
Related Stories
PM Narendra Modi Kerala Visit : കൊച്ചിയിൽ മോദി തരംഗം: 10,800 കോടിയുടെ വികസന പദ്ധതികൾ; എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം
Wayanad Tunnel Road Project: വയനാട് തുരങ്ക പാത നിർമ്മാണം സുപ്രീം കോടതിയിലേക്ക്; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ഹർജി
​Gas Cylinder Hoarding: ഗ്യാസ് സിലിണ്ടർ പൂഴ്ത്തി വയ്ക്കുന്നവർ ജാ​ഗ്രതൈ… പിടികൂടാൻ സ്ക്വാഡ് എത്തും, പിടിവീണാൻ പണികിട്ടും
Train Reel Issue: ട്രെയിനിൽ നിന്ന് റീൽസ് എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു, രണ്ടുപേർക്കെതിരേ കേസ്
Kerala Weather Alert: വേനൽമഴ കിട്ടി, പക്ഷെ ചൂട് കുറയുമോ? പുതിയ കാലാവസ്ഥാ മാറ്റം ഇതാ
Kerala Lottery Result: സമയം കളയേണ്ട, നിങ്ങളുടെ ടിക്കറ്റ് നമ്പറുണ്ടോയെന്ന് നോക്കിക്കേ; സ്ത്രീശക്തി ലോട്ടറി ഫലം
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌