വിവാഹം മുടക്കിയെന്ന് സംശയം, ഓട്ടോ ഡ്രൈവർക്കെതിരെ അയൽവാസിയുടെ ക്വട്ടേഷൻ, മുളകുപൊടിയെറിഞ്ഞ് മർദ്ദനം

Auto Driver Attacked With Chilly Powder In Kozhikode: വിവാഹം മുടക്കി എന്ന തെറ്റിദ്ധാരണ മൂലം പേരാമ്പ്രയിൽ യുവാവിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി ആക്രമിച്ചു. പേരാമ്പ്ര ചേനോളിയിൽ കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദിനാണ് വ്യാഴാഴ്ച രാത്രിയിൽ ക്രൂര മർദ്ദനം ഏറ്റത്. റഷീദിനെ ആക്രമിച്ച രണ്ടു ഗുണ്ടകളെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്....

വിവാഹം മുടക്കിയെന്ന് സംശയം, ഓട്ടോ ഡ്രൈവർക്കെതിരെ അയൽവാസിയുടെ ക്വട്ടേഷൻ, മുളകുപൊടിയെറിഞ്ഞ് മർദ്ദനം

പ്രതീകാത്മക ചിത്രം

Published: 

24 Oct 2026 | 05:04 PM

കോഴിക്കോട്: വിവാഹം മുടക്കി എന്ന തെറ്റിദ്ധാരണ മൂലം പേരാമ്പ്രയിൽ യുവാവിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി ആക്രമിച്ചു. പേരാമ്പ്ര ചേനോളിയിൽ കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദിനാണ് വ്യാഴാഴ്ച രാത്രിയിൽ ക്രൂര മർദ്ദനം ഏറ്റത്. റഷീദിനെ ആക്രമിച്ച രണ്ടു ഗുണ്ടകളെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

കാറിലെ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയുമായി വരാമോ എന്നും ചോദിച്ചാണ് പ്രതികൾ റഷീദിനെ വീട്ടിലെത്തി കാണുന്നത്. പെട്രോൾ വാങ്ങാൻ ഒരു ക്യാൻ കിട്ടുമോ എന്നുകൂടി പ്രതികൾ ചോദിച്ചിരുന്നു. തുടർന്ന് അതെടുത്ത് റഷീദ് ഓട്ടോയുമായി റോഡിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് അയൽവാസി ഏൽപ്പിച്ച കൊട്ടേഷൻ ആണ് എന്ന് പറഞ്ഞു റഷീദിനെ മുളക് പൊടി എറിഞ്ഞ ശേഷം ആക്രമിച്ചു എന്നാണ് പരാതി.

Also Read: ഉദ്ഘാടനം 8 മാസം മുമ്പ്; കോട്ടയം മെഡിക്കൽ കോളജിൽ സീലിങ് തകർന്നുവീണു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുളകുപൊടി കണ്ണിൽ വീണതിനെ തുടർന്ന് കാഴ്ച മറഞ്ഞ റഷീദിനെ കൊട്ടേഷൻ സംഘം ഇരുമ്പ് കട്ട് ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു കൽപ്പിക്കുകയും ചവിട്ടി വിഴുത്തുകയും ചെയ്തു. ഇതിന് പിന്നാലെ റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ അക്രമിസംഘം ഭാര്യ ഷംനയെ കൊലപെടുത്തും എന്ന് ഭീഷണി മുഴക്കുകയും ചെയ്തു റഷീദിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടി വരുമ്പോഴേക്കും അക്രമികൾ കടന്നു കളയുകയായിരുന്നു എന്ന് പറയുന്നു.

സാരമായി പരിക്കേറ്റ റഷീദ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഏകദേശം ഒരു മാസത്തിനു മുമ്പ് അയൽവാസി ഫോണിൽ വിളിച്ച് തന്നെയും ഭാര്യയെയും കൊല്ലും എന്നും വീൽചെയറിൽ കിടത്തുമെന്നും ഭീഷണിപ്പെടുത്തി എന്നും റഷീദ് ആരോപിക്കുന്നു.

English Summary

A young man and his wife were threatened and attacked in Perambra, based on the mistaken belief that he had caused a marriage to be called off. The victim, Mannachamkandi Rasheed residing at Kundungal Thazhe in Chenoli, Perambra was subjected to a brutal assault on Thursday night. The police are currently searching for the two assailants.

Loading...
Unable to load recommendations.
Follow Us
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി