Bevo Holiday December 2025: ക്രിസ്മസിന് ക്യൂ നിൽക്കണോ? ബെവ്കോ അപ്ഡേറ്റ്
2024-ൽ ആകെ 152.06 കോടിയുടെ മദ്യമാണ് കേരളത്തിൽ വിറ്റത്. ഇത്തവണ ആ റെക്കോർഡ് ഭേദിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ.
Bevo Holiday December 2025Image Credit source: TV9 Network
അങ്ങനെ ബെവ്കോ ഷോപ്പുകളുടെ മറ്റൊരു ചാകരക്കാലം വന്നിരിക്കുകയാണ്, കാര്യം ഒരാഴ്ചയുടെ വ്യത്യാസമാണ് ക്രിസ്മസിനും ന്യൂഇയറിനും തമ്മിലെങ്കിലും ന്യൂ ഇയറിനും കൂടിയുള്ള കച്ചവടം ഷോപ്പുകളിൽ അതിന് മുൻപുള്ള ദിവസങ്ങളിലാണ്. ഇനി അറിയേണ്ടത് അവധിയുടെ കാര്യമാണ്. അതിലാണ് അൽപ്പം രസമിരിക്കുന്നത്. ക്രിസ്മസിന് ബെവ്കോ ഷോപ്പുകൾക്ക് അവധിയില്ല. എന്നാൽ ന്യൂഇയർ ദിവസം അതായത് ജനുവരി 1-ന് അവധിയാണ്. അത് പുതുവത്സരത്തിൻ്റെ അവധി അല്ല മറിച്ച് അന്ന് ഡ്രൈഡേ ആയതിനാലാണ്.
ക്രിസ്മസ് വിൽപ്പന
2024-ൽ ആകെ 152.06 കോടിയുടെ മദ്യമാണ് കേരളത്തിൽ വിറ്റത്. ഇത്തവണ ആ റെക്കോർഡ് ഭേദിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം 24-നും, 25-നും ഇടയിൽ മാത്രം നടന്ന വിൽപ്പനയുടെ കണക്കാണിത്. 2023-ൽ ഇത് 122.14 കോടിയായിരുന്നു. കേരളത്തിലെ പ്രമുഖ ബെവ്കോ ഷോപ്പുകളിലെല്ലാം വമ്പൻ തിരക്ക് തന്നെ പ്രതീക്ഷിക്കുന്ന സമയം കൂടിയാണ്.