AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Food menu: പലതരം ബിരിയാണി, ഗുലാബ് ജാമുൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ… ഹോട്ടൽ മെനുവല്ല വന്ദേഭാരതിലെ പുതിയ വിഭവങ്ങളാണ്

Kerala Vande Bharat Trains' New Menu : യാത്രക്കാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ മികച്ച രീതിയിലുള്ള ഭക്ഷണ അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സി.എ.എഫ്.എസ് സി.ഇ.ഒ വി.ബി. രാജൻ വ്യക്തമാക്കി.

Vande Bharat Food menu: പലതരം ബിരിയാണി, ഗുലാബ് ജാമുൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ… ഹോട്ടൽ മെനുവല്ല വന്ദേഭാരതിലെ പുതിയ വിഭവങ്ങളാണ്
Vande Bharat Food menuImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 24 Dec 2025 | 07:22 PM

തിരുവനന്തപുരം: വന്ദേഭാരത് യാത്രക്കാർക്ക് മികച്ച ഭക്ഷണ അനുഭവം നൽകുന്നതിനായി മെനുവിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. നിലവിൽ ഈ ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (CAFS) ഐ.ആർ.സി.ടി.സിയുമായി ചേർന്നാണ് പുതിയ വിഭവങ്ങൾ തയ്യാറാക്കുന്നത്.

 

മെനുവിലെ പ്രധാന മാറ്റങ്ങൾ

 

ഉച്ചഭക്ഷണത്തിന് സാധാരണ ചോറിന് പുറമെ മലബാർ ദം ബിരിയാണി, തലശ്ശേരി ബിരിയാണി എന്നിവ ഉൾപ്പെടുത്താൻ ശുപാർശയുണ്ട്. പ്രഭാതഭക്ഷണത്തിൽ പാലപ്പം-വെജ് കുറുമ, ഇടിയപ്പം-മുട്ടക്കറി എന്നിവ ഇടംപിടിച്ചേക്കും. മലയാളിക്ക് പ്രിയപ്പെട്ട പഴംപൊരി, പരിപ്പുവട, ഉണ്ണിയപ്പം, നെയ്യപ്പം എന്നിവയും നാലുമണിപ്പലഹാരത്തിന്റെ ഭാ​ഗമായി പുതിയ മെനുവിൽ ഉണ്ടാവും. നിലവിലെ കേസരിക്കൊപ്പം ഗുലാബ് ജാമുൻ, മഫിൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ എന്നിവയും ഉണ്ടാകും. കറികൾ വസ്ത്രത്തിൽ വീഴാതിരിക്കാൻ അവയുടെ കട്ടി കൂട്ടുന്ന രീതിയിലാകും പാചകം ചെയ്യുക.

 

മാറ്റത്തിന് പിന്നിൽ

 

യാത്രക്കാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ മികച്ച രീതിയിലുള്ള ഭക്ഷണ അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സി.എ.എഫ്.എസ് സി.ഇ.ഒ വി.ബി. രാജൻ വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേയിൽ ഭക്ഷണ വിതരണം നടത്തുന്ന ആദ്യ എയർലൈൻ കേറ്ററിങ് കമ്പനിയാണ് കൊച്ചി ആസ്ഥാനമായുള്ള കാസിനോ ഗ്രൂപ്പിന്റെ സി.എ.എഫ്.എസ്.

ഹൽദിറാം, സരോവർ ഹോട്ടൽസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും റെയിൽവേയുടെ ഭക്ഷണ വിതരണ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. പ്രീമിയം ട്രെയിനുകളിൽ വിമാനങ്ങളിലേതിന് സമാനമായ ഉയർന്ന നിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.