Car Accident In Palakkad Border : പാറയിൽ കാറിടിച്ച് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം , സംഭവം പാലക്കാട് അതിർത്തിയിൽ
തമിഴ്നാട് പാലക്കാട് അതിർത്തിയിൽ കാർ ഗർത്തത്തിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണന്ത്യം. പാലക്കാട് അതിർത്തിയായ മുള്ളിയിലാണ് 500 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കുന്ന അപകടം ഉണ്ടായത്. മുള്ളിക്ക് സമീപത്തെ പുല്ലൂർ പുഴയുടെ ഭാഗത്താണ് അപകടം സംഭവിച്ചത്.
പാലക്കാട് : തമിഴ്നാട് പാലക്കാട് അതിർത്തിയിൽ കാർ ഗർത്തത്തിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണന്ത്യം. പാലക്കാട് അതിർത്തിയായ മുള്ളിയിലാണ് 500 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കുന്ന അപകടം ഉണ്ടായത്. മുള്ളിക്ക് സമീപത്തെ പുല്ലൂർ പുഴയുടെ ഭാഗത്താണ് അപകടം സംഭവിച്ചത്. റോഡരികിലെ പാറയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് കേരള പോലീസ് ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം പുഴയിലൂടെ ഏറെ ശ്രമകരമായയാണ് റോഡിൽ എത്തിച്ചത്.
കരമടൈയ്ക്കടുത്തുള്ള മത്തംപാളയം നിവാസികളായ എൽ. രാജ്കണ്ണൻ (54), ടി.ഡി. ബോജൻ (70), സി. രാധിക (55) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. നീലഗിരി ജില്ലയിലെ കുന്ദ താലൂക്കിലുള്ള ബംഗൾമറ്റം സ്വദേശികളായ ഇവർ, നീലഗിരിയിലെ തന്നെ യെടക്കാട് നിന്ന് മതംപാളയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം.രാജ് കണ്ണനായിരുന്നു വാഹനം ഓടിച്ചിരുന്നത്. മുള്ളിയിലെ തമിഴ്‌നാട് പോലീസ് ചെക്ക്‌പോസ്റ്റിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള മലമ്പാതയിലാണ് അപകടനം സംഭവിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കരമടൈ റേഞ്ച് പരിധിയിലുള്ള വനമേഖലയിൽ അപകടത്തിൽ തകർന്ന കാറ് കണ്ട നാട്ടുകാരാണ് പോലീസിന് വിവരം നൽകിയത്.
Also Read : അർജുൻ ആയങ്കിയെ കുടുക്കിയത് ആ വിവരം! ഓട്ടോ ഡ്രൈവർക്ക് 1 ലക്ഷം രൂപ പാരിതോഷികം
അപകടത്തിന്റെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ നിലയിലായിരുന്നു മൂന്നു പേരെയും കണ്ടെത്തിയത്. തമിഴ്‌നാട്-കേരള അതിർത്തിയോട് ചേർന്ന് ഒഴുകുന്ന പുഴയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. താൽക്കാലികമായി തയ്യാറാക്കിയ സ്ട്രെച്ചറുകൾ ഉപയോഗിച്ച് മൃതദേഹങ്ങൾ പുഴ കടത്തി, കേരള ഭാഗത്തുള്ള ഏറ്റവും അടുത്തുള്ള റോഡിലെത്തിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടിക്കാൾക്കായി മൃതദേഹങ്ങൾ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വനമേഖലയിലൂടെ കടന്ന് പോകുന്നമഞ്ചൂർ- മുള്ളി- കരമട റോഡ് കുത്തനെയുള്ള കയറ്റിറക്കങ്ങളും വലിയ വളവുകളും നിറഞ്ഞതാണ്. യാത്രാ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഈ വനപാതയിൽ പൊതുവെ വാഹനങ്ങളുടെ സാന്നിധ്യം കുറവാണ്. കോയമ്പത്തൂരിനെയും നീലഗിരിയെയും ബന്ധിപ്പിക്കുന്ന മൂന്ന് പാതകളിൽ ഒന്നാണ് ഈ വഴി.
English Summary
Three people, including a woman, met a tragic end after their car plunged into a deep gorge on the Tamil Nadu-Palakkad border. The vehicle fell 500 feet at Mulli, located on the Palakkad border. This shocking accident occurred around 3 PM on Sunday near the Pullur River. The car lost control after hitting a rock by the roadside and tumbled into the ravine.