ചേരാനല്ലൂർ അപകടം: വിദ്യാർഥിയുടെ പിതാവായ ജഡ്ജിയെ സസ്പെൻഡ് ചെയ്യും, പ്രതി ചേർത്ത് കേസെടുത്ത് പോലീസ്

Cheranalloor accident Judge father of the student to be suspended: പ്രായപൂർത്തി ആകാത്തയാൾക്ക് വാഹനം നൽകിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ, ആർ.സി. ഓണർ എന്നനിലയിലാണ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റർചെയ്തത്. ഇതിനിടെ ഈ അപകടക്കേസിൽ വാഹന ഉടമയായ ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതി തീരുമാനിച്ചതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സംഭവം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സസ്പെൻഷൻ നീക്കം ആരംഭിച്ചിരിക്കുന്നത്.

ചേരാനല്ലൂർ അപകടം: വിദ്യാർഥിയുടെ പിതാവായ ജഡ്ജിയെ സസ്പെൻഡ് ചെയ്യും, പ്രതി ചേർത്ത് കേസെടുത്ത് പോലീസ്

Cheranalloor Accident Judge Father Of The Student To Be Suspended

Published: 

26 Oct 2026 | 12:21 PM

കൊച്ചി: ചേരാനല്ലൂരിൽ വിദ്യാർഥി ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരേ പോലീസ് കേസെടുത്തു. കാറോടിച്ച 17 വയസുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരേയാണ് കേസെടുത്തത്. പ്രായപൂർത്തി ആകാത്തയാൾക്ക് വാഹനം നൽകിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ, ആർ.സി. ഓണർ എന്നനിലയിലാണ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റർചെയ്തത്. ഇതിനിടെ ഈ അപകടക്കേസിൽ വാഹന ഉടമയായ ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതി തീരുമാനിച്ചതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സംഭവം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സസ്പെൻഷൻ നീക്കം ആരംഭിച്ചിരിക്കുന്നത്.

അ‌പകടത്തിൽപ്പെട്ട കാർ 2012 മോഡലാണ്. 2022-ൽ വാങ്ങിയ ഈ വാഹനം കഴിഞ്ഞ നാലുവർഷത്തോളമായി കോടതി ആവശ്യങ്ങൾക്കും മറ്റുമായി ജഡ്ജി ഉപയോഗിച്ചുവരികയായിരുന്നു. ഈ വാഹനമാണ് 17 വയസ്സുള്ള മകൻ എടുത്തുകൊണ്ടുപോയി അപകടമുണ്ടാക്കിയത്‌. അപകടസമയത്ത് വിദ്യാർഥി അമിതവേഗത്തിലായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിന് തൊട്ടുമുമ്പ് കാറിന്റെ വേഗം മണിക്കൂറിൽ 104 കിലോമീറ്ററായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

Also Read: രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു

അപകടമുണ്ടാക്കിയ വിദ്യാർഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയത്. അപകടവുമായി ബന്ധപ്പെട്ട് പ്രതി പകർത്തിയ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പൊലീസ് 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ.

പിതാവ് ജഡ്ജിയാണ് എന്നറിഞ്ഞതോടെ, വാഹനം ഓടിച്ച വിദ്യാർഥിക്കെതിരേയും വാഹന ഉടമയ്‌ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിൽ പോലീസ് തുടക്കത്തിൽ മടികാണിച്ചെന്ന ആരോപണമുയർന്നിരുന്നു. ഇതിനെതിരേ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് പോലീസ് നടപടികൾ കടുപ്പിച്ചത്. തുടർന്ന് പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹനത്തിന്റെ റജിസ്ട്രേഷൻ ഉടമയ്ക്കെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199 എ(2) വകുപ്പു പ്രകാരം പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കുകയായിരുന്നു.

മൂന്നു വർ‍ഷത്തെ തടവും 25000 രൂപ പിഴയും വിധിക്കാവുന്ന വകുപ്പാണ് വിദ്യാർഥിയുടെ പിതാവിനെതിരേ ചുമത്തിയിരിക്കുന്നത്. ഈ കേസിന്റെ അന്വേഷണ വീഴ്ചയില്‍ പൊലീസിലും നടപടിക്ക് സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിൽ നേരത്തെ ഡിജിപിയോടെ ആഭ്യന്തരമന്ത്രി വിശദീകരണം തേടിയിരുന്നു. പിന്നീട് എഡിജിപി വിശദീകരണം തേടി. അപകട സമയത്ത് വാഹനം അമിത വേഗത്തില്‍ ആയിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ കാളിരാജ് മാഹേഷ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തെളിവ് ലഭിച്ചത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തത് വിശദമായ അന്വേഷണത്തിലാണെന്നും തെളിവ് ലഭിക്കാന്‍ വൈകിയെന്നും കൊച്ചി കമ്മിഷ്ണര്‍ പറഞ്ഞു. പോലീസിനെതിരേ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്.) 106-ാം വകുപ്പ് ഉൾപ്പെടെ ചുമത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ 17 വയസുകാരന്, മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പ്രതിഷേധം കനത്തതോടെ, പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകാനുള്ള തയാറെടുപ്പിലാണ് പോലീസ്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.

English Summary

The police have registered a case against a judge whose 17-year-old son drove a car that struck and killed a scooter rider, Jayabalakrishnan, in Cheranalloor. The case has been filed against Additional Sessions Judge Rino Francis Xavier, the father of the teenager who was driving the vehicle. The judge has been charged in his capacity as the registered owner (RC owner) of the vehicle for allowing a minor to drive it. Meanwhile, reports indicate that the High Court has decided to suspend the judge, who is the owner of the vehicle involved in the accident.

Loading...
Unable to load recommendations.
Follow Us
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ