CMRL – Exalogic Case: CMRL- എക്സാലോജിക് കേസ് : വീണയുടെ ഡയറിയിലെ വിവരങ്ങൾ തേടി ഇന്ന് എട്ടിടത്ത് റെയ്ഡ്
CMRL - Exalogic Case: നേരത്തെ വീണയുടെ വീട്ടിൽ നിന്നും പിടികൂടിയ ഡയറിയിൽ നിന്നും സാമ്പത്തിക ഇടപാടുങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ മെയ് 27ന് വീണയുടെ തിരുവനന്തപുരത്തുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ഡയറി പിടിച്ചെടുത്തിരുന്നു........

Veena Vijayan Case (1)
കോഴിക്കോട്: സിഎംആർഎൽഎക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇന്ന് എട്ടിടത്ത് റെയ്ഡ്. അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. വീണ ടിയും മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇന്ന് പരിശോധന നടത്തിയത്. റിയാസിന്റെ സുഹൃത്തായ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ നിഖിലിന്റെ ഫ്ലാറ്റിലും വീട്ടിലും അടക്കം എട്ട് ഇടങ്ങളിലായി ഇന്ന് റെയ്ഡ് നടന്നതായാണ് റിപ്പോർട്ട്.
നേരത്തെ വീണയുടെ വീട്ടിൽ നിന്നും പിടികൂടിയ ഡയറിയിൽ നിന്നും സാമ്പത്തിക ഇടപാടുങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ മെയ് 27ന് വീണയുടെ തിരുവനന്തപുരത്തുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ഡയറി പിടിച്ചെടുത്തിരുന്നു. ഇതിൽ നിഖിൽ, നന്ദുലാൽ, ഷൈജൽ, ഫൈജാസ് അടക്കം 7 പേര് പേരുടെ പേരുകളാണ് ഡയറിയിൽ ഉണ്ടായിരുന്നത്.
ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് മനസ്സിലാക്കിയതോടെയാണ് വീണയും സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പരിശോധിക്കും അന്വേഷണസംഘം നീങ്ങിയത്.മുഹമ്മദ് റിയാസിന്റെ സുഹൃത്തായ നിഖിലിന്റെ സോളസ് എന്ന കമ്പനി, വെസ്റ്റ്ഹിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായ നന്തു ലാലിന്റെ വീട് പന്തീരാങ്കാവിലെ ക്യാപിറ്റൽ മാർബിൾസ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നതായാണ് റിപ്പോർട്ട്.
ഫ്ലാറ്റിൽ നടത്തിയ പരിശോധനയ്ക്കിടെ നിഖിലിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അന്വേഷണസംഘം വിളിപ്പിച്ചിട്ടും വരാതിരുന്ന നിഖിലിനെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് ഫ്ലാറ്റിൽ എത്തിച്ചത്. ഫ്ലാറ്റിലേക്ക് എത്തിയ തൃശ്ശൂർ ജില്ലാ സെക്രട്ടറി എം മെഹബൂബ് ഇ ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു. മാത്രമല്ല ഇഡിയെ കൊണ്ടുനടക്കുന്നത് ബിജെപി മാത്രമല്ല കോൺഗ്രസ് കൂടിയാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
ഇതിന് പുറമേ വീണ പാർട്ണർ ആയിട്ടുള്ള ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന കമ്പനിയുമായും ബന്ധപ്പെട്ട പരിശോധന നടക്കുന്നുണ്ട് പന്തിരാങ്കാവിലെ ക്യാപിറ്റൽ മാർബിൾസ് എന്ന സ്ഥാപനത്തിലും റീഡ് നേടുന്നതായാണ് റിപ്പോർട്ട് നേരത്തെ കമ്പനിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന അഞ്ചുലക്ഷം ഇഡി മരവിപ്പിച്ചിരുന്നു.
ENGLISH SUMMARY
Raids were conducted at eight locations today in connection with the CMRLXology financial transaction case. The Enforcement Directorate’s move is to intensify the investigation. The financial transactions between Veena T and friends of former minister Mohammed Riyaz were inspected today.