Priyanka Gandhi: ‘കുടുംബത്തോടൊപ്പമുണ്ട് ‘; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം

Priyanka gandhi Visits Radhas Home :രാധയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. എംപി സ്വന്തം മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.

Priyanka Gandhi: കുടുംബത്തോടൊപ്പമുണ്ട് ; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച്  പ്രിയങ്ക ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം

രാധയുടെ കുടുംബാംഗങ്ങളെ പ്രിയങ്ക ഗാന്ധി ആശ്വസിപ്പിക്കുന്നു

Edited By: 

Shiji M K | Updated On: 28 Jan 2025 | 03:55 PM

വയനാട്: കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ അക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം വീട്ടുക്കാർക്കൊപ്പം ചിലവഴിച്ച പ്രിയങ്ക കുടുംബത്തോടൊപ്പമുണ്ടെന്ന് ഉറപ്പ് നൽകിയാണ് തിരിച്ചുപോയത്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക വീട് സന്ദർശിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു. പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.അതേസമയം രാധയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. എംപി സ്വന്തം മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.

 

Also Read:വയനാട്ടിലെ നരഭോജി കടുവ ചത്ത നിലയിൽ

ഇന്ന് രാവിലെ പതിനൊന്നരയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രിയങ്ക റോഡ് മാർഗമാണ് മാനന്തവാടിയിൽ എത്തിയത്. ആദ്യം രാധയുടെ വീടാണ് സന്ദർശിച്ചത്. ഇതിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കാണുമെന്നാണ് വിവരം. ഇതിനിടെയിൽ കൽപ്പറ്റയിലെ കളക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് മേപ്പാടിയിൽ വച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ പ്രിയങ്ക സംസാരിക്കും. ഇതിനു ശേഷം ഇന്ന് തന്നെ ഡൽഹിയിലേക്ക് തിരിച്ച് പോകുമെന്നാണ് വിവരം.

അതേസമയം വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഇതിനായുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളർത്ത് മൃ​ഗങ്ങൾക്ക് നേരെയുണ്ടാകുന്ന അക്രമത്തെ കുറിച്ചും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രയങ്ക പറഞ്ഞിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Lottery Result Today: ധനയോഗം ഉണ്ടോ എന്ന് ‘ധനലക്ഷ്മി’ പറയും; നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ അറിയൂ!
നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രതികൾ സ്വാധീനമുള്ളവർ, സു​ഹൈലിനും മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യമില്ല
ചേരാനല്ലൂർ കേസിലെ വീഴ്ച: കൊച്ചി കമ്മീഷണർ കാളിരാജിനെ ‘തെറിപ്പിച്ചു’! ആർ നിശാന്തിനി കമ്മീഷണറാകും
ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് പിടിച്ചെടുത്തു; പരിശോധന നീണ്ടത് 7 മണിക്കൂർ
കോഴിക്കോട്ട് യുവാക്കൾ തമ്മിൽ സംഘർഷം, കത്തിക്കുത്ത്: ഒരാൾ കൊല്ലപ്പെട്ടു
Cheranalloor Accident: ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിയുടെ വീട്ടിൽ പോലീസ് പരിശോധന, നീക്കം ഹൈക്കോടതി നിർദേശത്തിൽ
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്