Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു

CPM Alleges BJP of Distributing Food Kits for Votes in Thrissur;: പ്രാദേശിക ബി ജെ പി നേതാവിന്റെ നിർദേശപ്രകാരം അൻപതോളം സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയെന്നാണ് സി പി എമ്മിന്റെ പരാതിയിൽ പറയുന്നത്. ഒരു കിറ്റിന് 900 രൂപ നിരക്കിലാണ് ഈടാക്കിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ സമ്മതിച്ചു. ബി ജെ പി നേതാവ് ഇന്ന് രാവിലെ വിളിച്ച് കിറ്റുകൾ ഉണ്ടോ എന്ന് അന്വേഷിച്ചതായും 50 കിറ്റുകൾ നൽകിയതായും ഉടമ വെളിപ്പെടുത്തി.

Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ്  നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു

Kit For vote

Updated On: 

26 Apr 2026 | 08:00 PM

തൃശൂർ: തിരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ തൃശൂരിൽ വോട്ടർമാർക്ക് ബി ജെ പി കിറ്റുകൾ വിതരണം ചെയ്തതായി പരാതി ഉയർന്നു. തൃശ്ശൂരുള്ള ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടന്നതെന്ന് സി പി എം ആരോപിച്ചു. സംഭവത്തെത്തുടർന്ന് എൽ ഡി എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ സൂപ്പർമാർക്കറ്റ് താൽക്കാലികമായി അടപ്പിച്ചു.

പ്രാദേശിക ബി ജെ പി നേതാവിന്റെ നിർദേശപ്രകാരം അൻപതോളം സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയെന്നാണ് സി പി എമ്മിന്റെ പരാതിയിൽ പറയുന്നത്. ഒരു കിറ്റിന് 900 രൂപ നിരക്കിലാണ് ഈടാക്കിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ സമ്മതിച്ചു. ബി ജെ പി നേതാവ് ഇന്ന് രാവിലെ വിളിച്ച് കിറ്റുകൾ ഉണ്ടോ എന്ന് അന്വേഷിച്ചതായും 50 കിറ്റുകൾ നൽകിയതായും ഉടമ വെളിപ്പെടുത്തി.

Also Read: Supplyco Vishu kani kit: ഇത് സപ്ലൈക്കോയുടെ വിഷുക്കൈനീട്ടം, ഈസ്റ്റർ-വിഷു ഫെയറുകൾ എന്നു തുടങ്ങുമെന്ന് അറിയേണ്ടേ?

എന്നാൽ ഇത് വോട്ടിനായുള്ളതല്ലെന്നും വിഷു പ്രമാണിച്ച് വർഷങ്ങളായി തയ്യാറാക്കുന്ന കിറ്റാണെന്നുമാണ് കടയുടമയുടെ വിശദീകരണം. വിഷു വരാനിരിക്കെ കിറ്റ് വിതരണം ചെയ്തത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് എൽ ഡി എഫ് ഉറപ്പിച്ചു പറയുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക നടപടികൾക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

വിഷുക്കിറ്റ്

സാധാരണയായി ഉത്സവകാലങ്ങളിൽ ഇത്തരം കിറ്റുകൾ നൽകാറുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത് വോട്ട് പിടിക്കാനുള്ള പ്രലോഭനമായി കണക്കാക്കപ്പെടും. വിഷു സദ്യയ്ക്കും വിഷുക്കണി ഒരുക്കാനും ആവശ്യമായ വിഭവങ്ങളാണ് ഇതിൽ പ്രധാനമായും ഉണ്ടാകുക. ശർക്കര, അട /ചെറുപയർ പയർ, ഏലയ്ക്ക തുടങ്ങിയവ അടങ്ങിയ പായസക്കൂട്ട്, അരി, സാമ്പാറിനും പായസത്തിനും മറ്റും ആവശ്യമായ പരിപ്പ് വർഗ്ഗങ്ങൾ വെളിച്ചെണ്ണ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി തുടങ്ങിയവ എന്നിവ കിട്ടിൽ ഉണ്ടാകാം.

സാധാരണയായി സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, അല്ലെങ്കിൽ റേഷൻ കടകൾ ( സർക്കാർ തലത്തിൽ ) വഴിയാണ് ഇത്തരം കിറ്റുകൾ വിതരണം ചെയ്യാറുള്ളത്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്