Ashraf Murder Case: സിപിഎം പ്രവർത്തകൻ അഷ്റഫ് വധക്കേസ്; നാല് RSS പ്രവർത്തകർക്ക് ജീവപര്യന്തം

CPM Activist Ashraf Murder Case: കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും 80000 രൂപയുമാണ് തലശ്ശേരി കോടതി ശിക്ഷ വിധിച്ചത്.

Ashraf Murder Case: സിപിഎം പ്രവർത്തകൻ അഷ്റഫ് വധക്കേസ്; നാല് RSS പ്രവർത്തകർക്ക് ജീവപര്യന്തം

image credits: Social media

Published: 

28 Oct 2024 | 03:35 PM

കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ അഷറഫിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം. ‌ഒന്നു മുതൽ നാലു വരെ പ്രതികളെയാണ് തലശ്ശേരി അഡീഷണൽ സെക്ഷൻസ് കോടതി ശിക്ഷിച്ചത്. എരുവട്ടി സ്വദേശികളായ എം പ്രനു ബാബു എന്ന കുട്ടൻ (34), ആർ വി നിധീഷ്‌ എന്ന ടുട്ടു(36), വി ഷിജിൽ എന്ന ഷീജൂട്ടൻ (35), കെ ഉജേഷ്‌ എന്ന ഉജി (34) എന്നിവരാണ് പ്രതികൾ. 2011 മെയ് 19-നാണ് പ്രതികൾ അഷറഫിനെ ആക്രമിച്ചത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21-നായിരുന്നു അഷറഫ് മരണത്തിന് കീഴടങ്ങിയത്.

ജീവപര്യന്തം തടവും 80000 രൂപയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പ്രതികൾ അഷറഫിന്റെ കുടുംബത്തിന് കെെമാറണം. എട്ട് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. സിപിഎമ്മുമായുള്ള വിരോധം തീർക്കാനാണ് പ്രതികൾ അഷറഫിനെ വെട്ടികൊലപ്പെടുത്തിയത്. കേസിലെ അഞ്ചും ആറും പ്രതികളായ എം.ആർ ശ്രീജിത്ത്‌, പി.ബിനീഷ്‌ എന്നിവരെ കോടതി വെറുതെ വിട്ടു. വിചാരണ ആരംഭിക്കുന്നതിന് മുമ്പേ ഏഴും എട്ടും പ്രതികളായ ഷിജിൻ, സുജിത്ത് എന്നിവർ മരിച്ചിരുന്നു.

മീന്‍ കച്ചവടക്കാരനായിരുന്ന അഷ്‌റഫിനെ കാപ്പുമ്മല്‍ സുബൈദാര്‍ റോഡില്‍ പ്രതികൾ അതിക്രൂരമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ കെ.വി. വേണുഗോപാലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സർക്കാരിന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ഹാജരായി.

 

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്