AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Water supply: കുടിവെള്ള ദുരിതം അവസാനിക്കുന്നില്ല; തിരുവനന്തപുരത്ത് നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും

Drinking Water Supply Outage in Thiruvananthapuram City: നഗരത്തിലേക്കുള്ള പ്രധാന പൈപ്പിൽ വാൽവിന് തകരാർ കണ്ടെത്തിയതോടെയാണ് അറ്റകുറ്റ പണിക്കായി പമ്പിങ് നിർത്തിവെക്കുന്നത്.

Thiruvananthapuram Water supply: കുടിവെള്ള ദുരിതം അവസാനിക്കുന്നില്ല; തിരുവനന്തപുരത്ത് നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും
Representational Image (Image Courtesy: Anadolu/Getty Images Creative)
Nandha Das
Nandha Das | Updated On: 07 Oct 2024 | 05:56 PM

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും. നഗരത്തിലേക്കുള്ള പ്രധാന പൈപ്പിൽ വാൽവിന് തകരാർ കണ്ടെത്തിയതോടെയാണ് അറ്റകുറ്റ പണിക്കായി പമ്പിങ് നിർത്തിവെക്കുന്നത്. നാളെ (ഒക്ടോബർ 8) രാത്രി എട്ട് മണി മുതൽ മറ്റന്നാൾ (ഒക്ടോബർ 9) പുലർച്ചെ നാല് മണി വരെയാണ് ജലവിതരണം മുടങ്ങുക.

കുടിവെള്ള വിതരണം മുടങ്ങുന്ന പ്രദേശങ്ങൾ:

പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത് സിങ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിര നഗർ, ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോഡ്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എൻജിനീയറിങ് കോളേജ്, ഗാന്ധിപുരം, ചെമ്പഴന്തി പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാമ്പ്, പള്ളിപ്പുറം, പുലയനാർക്കോട്ട, പ്രശാന്ത് നഗർ, പോങ്ങുമൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം എന്നീ പ്രദേശങ്ങളിലെ കുടിവെള്ള വിതരണമാണ് തടസപ്പെടുക.

ALSO READ: തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതചുഴി; 13 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംഭവം കണക്കിലെടുത്ത് ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.

Follow Us