AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

“മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശ പ്രകരം അപരിചിതരായ ചിലർ പണം എത്തിച്ചു” വാരിസ് ഇ.ഡിക്ക് നൽകിയ മൊഴി പുറത്ത്

ED Links Former Minister Mohammed Riyas to Hawala Operations: തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. ഒരു ഡയറി കിട്ടിയെന്നും അതൊരു പ്രധാനപ്പെട്ട തെളിവാണെന്നുമാണ് പറയുന്നത്. പ്രധാന തെളിവാണെങ്കിൽ അത് പുറത്തുവിടണമെന്ന് പറഞ്ഞ മുഹമ്മദ് റിസാസ്, സി.പി.എം വിശാല സംസ്ഥാന കമ്മറ്റിയുടെ അവസാന ദിനമായ ഇന്ന് തന്നെ ഇത്തരം വാർത്തകൾ പുറത്തുവിട്ടതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും ആരോപിച്ചു

“മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശ പ്രകരം അപരിചിതരായ ചിലർ പണം എത്തിച്ചു” വാരിസ് ഇ.ഡിക്ക് നൽകിയ മൊഴി പുറത്ത്
പി.എ മുഹമ്മദ് റിയാസ്Image Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 15 Sep 2026 | 11:29 AM

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങൾ. എൻഫോൻസ്മെൻ്റ് ഡയറക്ട്രേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുഹമ്മദ് റിയാസിന് ഹവാല ഇടപാടുകാരുമയി ബന്ധമുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബേപ്പൂർ എം.എൽ.എയുടെ സുഹൃത്തായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പടെ ഇ.ഡി കത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2026 സെപ്റ്റംബർ 18-ന് നടന്ന പരിശോധനക്കിടെ വാരിസിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു എന്നും മുൻ മന്ത്രിയും ബേപ്പൂർ എം.എൽ.എയുമായ മുഹമ്മദ് റിയാസിന് ഹവാല ഇടപാടുകാരുമായുള്ള അവിശുദ്ധ ബന്ധം തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ മൊഴിയിലുണ്ടെന്നും ഇ.ഡി ഡി.ജി.പിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം.

മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശപ്രകാരം 2024 ജൂൺ ജൂലൈ മാസങ്ങളിൽ തനിക്ക് പരിചയമില്ലാത്ത ചിലർ തൻ്റെ ഓഫീസിൽ പണം എത്തിച്ച് നൽകിയതായും ഈ പണം ഹവാല ഏജൻ്റായ സുബൈ കരുവമ്പൊയിൽ വഴി 2024, 2025 വർഷങ്ങളിൽ വിവിധ തവണകളായി ദുബായിലുള്ള ഫൈജസ് പി.വി എന്നയാൾക്ക് അയച്ചുകൊടത്തതായും വാരിസ് മൊഴി നൽകിയതായി ഇ.ഡി നൽകിയ കത്തിൽ പരാമർശിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Also Read: മന്ത്രിമാരും കുരുക്കിലേക്ക്? രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ ചെയ്തേക്കും

അതേസമയം ഇ.ഡി പുറത്തുവിട്ട തെളിവുകൾ വീണ ഭാവിയിൽ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന ബിസിനസ്സുമായി ബന്ധപ്പെട്ടതാണ് എന്നാണ് മുഹമ്മദ് റിയാസ് എം.എൽ.എയുടെ വിശദീകരണം. ഇ.ഡിയുടേത് മികച്ച തിരക്കഥയാണെന്നും ഇത് എഴുതിയവർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.

തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. ഒരു ഡയറി കിട്ടിയെന്നും അതൊരു പ്രധാനപ്പെട്ട തെളിവാണെന്നുമാണ് പറയുന്നത്. പ്രധാന തെളിവാണെങ്കിൽ അത് പുറത്തുവിടണമെന്ന് പറഞ്ഞ മുഹമ്മദ് റിസാസ്, സി.പി.എം വിശാല സംസ്ഥാന കമ്മറ്റിയുടെ അവസാന ദിനമായ ഇന്ന് തന്നെ ഇത്തരം വാർത്തകൾ പുറത്തുവിട്ടതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും ആരോപിച്ചു. വീട്ടിൽ നടത്തിയ റെയ്ഡിൽ വീണയുടെ ചുവന്ന ഡയറി കണ്ടെത്തിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് പിണറാനി വിജയനും നിഷേധിച്ചിരുന്നു.

English Summary

The ED informed the DGP that former Minister Mohammed Riyas allegedly used hawala routes to transfer funds to Dubai. Riyas denied the allegations, mocking the agency’s claims as a “screenplay.”

Follow Us