ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി; നിയന്ത്രണം രണ്ട് വ്യത്യസ്ത ദിവസങ്ങളിൽ
Train services in Kerala to face restrictions for two days due to track maintenance: പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17, 30 തീയതികളിൽ ആണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയം പുനഃക്രമീകിരിക്കുകയും ചെയ്തിട്ടുണ്ട്.
പാലക്കാട്: ട്രാക്കിലെ അറ്റകുറ്റപ്പണിയെ തുടർന്ന് ഈ മാസം രണ്ട് വ്യത്യസ്ത തിയതികളിൽ കേരളത്തിലെ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെടും. ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും. പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17, 30 തീയതികളിൽ ആണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയം പുനഃക്രമീകിരിക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ ചില ട്രെയിനുകൾ വഴിയിൽ പിടിച്ചിടുകയും ചെയ്യും.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082): സെപ്റ്റംബർ 17-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് (16307): സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
ALSO READ: സീസണ് മുമ്പേ റൂട്ട് ക്ലിയർ ആകും! ശബരിമല പാതകൾക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു
സെപ്റ്റംബർ 30-ലെ നിയന്ത്രണം
ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് (16307): സെപ്റ്റംബർ 30-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. കോയമ്പത്തൂർ – കണ്ണൂർ എക്‌സ്പ്രസ് (16608): സെപ്റ്റംബർ 30-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082): സെപ്റ്റംബർ 30-ന് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
ട്രെയിൻ പുറപ്പെടുന്ന സമയത്തിൽ മാറ്റം
സെപ്റ്റംബർ 17-ന് മംഗളൂരു സെൻട്രൽ – ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് (07098) പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് 17ന് രാത്രി 20.30-ന് പുറപ്പെടേണ്ട ട്രെയിൻ അന്ന് രാത്രി 21.00-ന് മാത്രമേ പുറപ്പെടൂ, 30 മിനിറ്റ് വൈകും.
വഴിയിൽ പിടിച്ചിടുന്ന ട്രെയിനുകൾ
മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് (16630 ): സെപ്റ്റംബർ 17-ന് യാത്രയ്ക്കിടയിൽ 60 മിനിറ്റ് പിടിച്ചിടും. തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12431): സെപ്റ്റംബർ 17 -ന് യാത്രയ്ക്കിടയിൽ 40 മിനിറ്റ് പിടിച്ചിടും.
English Summary
Train services in Kerala will be partially disrupted on two separate dates this month due to track maintenance work. Trains, including the Jan Shatabdi and Intercity, will be partially cancelled. Restrictions on train services have been announced for September 17 and 30 due to maintenance work being carried out on railway tracks under the Palakkad Division.