AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Driving License : ​ലേണേഴ്സ് മാത്രം പോര, വിദേശ മാതൃകയിൽ പുതിയ പരീക്ഷ, പരിഷ്കാരം ഡിസംബർ മുതൽ

Kerala MVD Driving License Update : ലേണേഴ്സ് ടെസ്റ്റ് പാസായി 30 ദിവസത്തിനു ശേഷം ആണ് പുതിയ പരീക്ഷ ഉണ്ടാവുക. ഡിസംബർ ഒന്നുമുതലാണ് ഈ പരിഷ്കാരം നിലവിൽ വരുക. സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പരീക്ഷ കൂടി ഡ്രൈവിംഗ് ടെസ്റ്റിന്റെ...

Driving License : ​ലേണേഴ്സ് മാത്രം പോര, വിദേശ മാതൃകയിൽ പുതിയ പരീക്ഷ, പരിഷ്കാരം ഡിസംബർ മുതൽ
പ്രതീകാത്മക ചിത്രം Image Credit source: Facebook/ MVD Kerala, Charlie Perez/NurPhoto via Getty Images
Amal KV
Amal KV | Published: 14 Sep 2026 | 07:57 PM

തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയൊരു പരീക്ഷ കൂടി ഇനിമുതൽ ലൈസൻസിന് അപേക്ഷിച്ചവർ പാസാകേണ്ടി വരും. നിലവിലുള്ള ലേണേഴ്സ് ടെസ്റ്റിനും റോഡ് ടെസ്റ്റിനും ഗ്രൗണ്ട് ടെസ്റ്റിനും പുറമെയാണ് വിദേശ മാതൃകയിൽ പുതിയ പരീക്ഷ കൊണ്ടുവരുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി എന്നാണ് വിവരം.

ലേണേഴ്സിന് ശേഷം

ലേണേഴ്സ് ടെസ്റ്റ് പാസായി 30 ദിവസത്തിനു ശേഷം ആണ് പുതിയ പരീക്ഷ ഉണ്ടാവുക. ഡിസംബർ ഒന്നുമുതലാണ് ഈ പരിഷ്കാരം നിലവിൽ വരുക. സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പരീക്ഷ കൂടി ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അശ്രദ്ധ മൂലമാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത് എന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കുന്നത് പോലെയുള്ള പരീക്ഷയാണ് ഇവിടെയും കൊണ്ടുവരുന്നത്.

Also Read : മാറ്റി വച്ച മെഴുകുതിരിയും വിളക്കും എടുത്തോ… ഇന്നും സംസ്ഥാനത്ത് പവർ കട്ട്

വീഡിയോ ഗെയിം പോലെ പരീക്ഷ

കമ്പ്യൂട്ടർ അധിഷ്ഠിതമാക്കിയുള്ള പരീക്ഷ ആയിരിക്കും ഇതും. രണ്ട് മിനിട്ടുള്ള വീഡിയോകൾ സഹിതമുള്ള 10 ചോദ്യങ്ങൾ പരീക്ഷയിൽ ഉണ്ടാകും. വീഡിയോ ഗെയിമിന് സമാനമായി ആയിരിക്കും ഈ പരീക്ഷ. ഗെയിം പോലെ വാഹനം ഓടിച്ചു പോകുമ്പോൾ മുന്നിൽ വരുന്ന അപകട സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യുന്നു എന്നതിന് അടിസ്ഥാനമാക്കിയാണ് മാർക്ക് ലഭിക്കുക.

എത്ര മാർക്ക് നേടിയാൽ ജയിക്കാം

ഒരു ചോദ്യത്തിന് 10 മാർക്ക് വീതമാണ് ഉണ്ടാവുക. അങ്ങനെ ആകെ 100 മാർക്കിൽ 60 മാർക്ക് കരസ്ഥമാക്കിയാലാണ് പരീക്ഷയിൽ ജയിക്കാൻ കഴിയുക. ഈ പരീക്ഷ പാസായെങ്കിൽ മാത്രമേ ഗ്രൗണ്ട് ടെസ്റ്റിലേക്കുള്ള അനുമതി ലഭിക്കുകയുള്ളൂ. വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന അപകട സാഹചര്യങ്ങളെ എങ്ങനെ പ്രായോഗികമായി കൈകാര്യം ചെയ്യുന്നു എന്ന് വിലയിരുത്തുന്നതിനാണ് ഈ പരീക്ഷ ഏറ്റവും മുൻഗണന നൽകുന്നത് എന്ന് മനസ്സിലാക്കുന്നു. ഏറ്റവും ശ്രദ്ധയോടെ വാഹനം ഓടിക്കണം എന്ന സന്ദേശം ഇതുവഴി ഡ്രൈവിംഗ് പഠിക്കുന്ന ആൾക്ക് മനസ്സിലാക്കി കൊടുക്കുവാനും ഇതുവഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പരീക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി എല്ലാ ഡ്രൈവിം​ഗ് സ്കൂളുകൾക്കും ഇതിന് വേണ്ടിയുള്ള പരിശീലനം ഉറപ്പാക്കാൻ നിർദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ വണ്ടി ഓടിക്കാൻ അറിഞ്ഞതുകൊണ്ട് മാത്രം ലൈസൻസ് കിട്ടില്ല, അപകട രഹിതമായി സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും പഠിക്കണം.

English Summary

Driving tests in the state are being made more rigorous. As part of this, license applicants will now be required to pass an additional test. This new examination, modeled on international practices, is being introduced alongside the existing learner’s test, road test, and ground test.

Follow Us