Pallattu Brahmadathan: പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു
40 വയസ്സിന് അടുത്താണ് ആനയുടെ പ്രായം, മിന്നലേറ്റ ഉടൻ ആന ചരിയുകയായിരുന്നു, വർഷങ്ങൾക്ക് മുൻപ് അരുണാചൽപ്രദേശിൽ നിന്നും, കോട്ടയം പുതുപ്പള്ളി സ്വദേശിയായ പോത്തൻ വർഗ്ഗീസാണ് ബ്രഹ്മദത്തനെ വാങ്ങി കേരളത്തിൽ എത്തിക്കുന്നത്. പിന്നീട് പല്ലാട്ട് ഗ്രൂപ്പ് ആനയെ വാങ്ങിക്കുകയായിരുന്നു. വളരെ ശാന്ത സ്വഭാവിയായ ബ്രഹ്മദത്തൻ, ആനപ്രേമികൾക്കും പ്രിയപ്പെട്ട ഗജവീരനാണ്. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും ബ്രഹ്മദത്തൻ സ്ഥിര സാന്നിധ്യമാണ്.

പല്ലാട്ട് ബ്രഹ്മദത്തൻ
കോട്ടയം: ഉത്സപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ മിന്നലേറ്റ് ചരിഞ്ഞു. പാലാ മേലമ്പാറയിലാണ് സംഭവം. കോട്ടയം ജില്ലയിൽ ഞായറാഴ്ച വൈകുന്നേരം ശക്തമായ മഴയും, ഇടിമിന്നലും കാറ്റുമായിരുന്നു. 40 വയസ്സിന് അടുത്താണ് ആനയുടെ പ്രായം, മിന്നലേറ്റ ഉടൻ ആന ചരിയുകയായിരുന്നു. അഡ്വക്കേറ്റ് രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വർഷങ്ങൾക്ക് മുൻപ് അരുണാചൽപ്രദേശിൽ നിന്നും, കോട്ടയം പുതുപ്പള്ളി സ്വദേശിയായ പോത്തൻ വർഗ്ഗീസാണ് ബ്രഹ്മദത്തനെ വാങ്ങി കേരളത്തിൽ എത്തിക്കുന്നത്.
പിന്നീട് പല്ലാട്ട് ഗ്രൂപ്പ് ആനയെ വാങ്ങിക്കുകയായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്നു ബ്രഹ്മദത്തൻ. തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ ഇടത്തേക്കൂട്ടും ബ്രഹ്മദത്തൻ തന്നെ. നല്ല മദഗിരി, വണ്ണമുള്ള കൊമ്പുകൾ, വലിയ ചെവികൾ, ഒത്ത നിലവ്, നീണ്ട തുമ്പിക്കൈ തുടങ്ങി മിക്കവാറും ലക്ഷണങ്ങളും ഒത്തിണങ്ങിയ ആനയാണ് ബ്രഹ്മദത്തൻ.