കാൻസർ ബാധിച്ച കടുവയ്ക്ക് ദയാവധം: ‘നന്ദു’ ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഓർമ്മ
Cancer-stricken tiger at Puthur Zoological Park euthanized: ചികിത്സയിലൂടെ രക്ഷിക്കാനാകാത്ത വിധം ക്യാൻസർ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലെ കടുവയായ നന്ദുവിനെ ദയാവധത്തിന് വിധേയനാക്കി. നന്ദുവിന്റെ വായിൽ ആണ് ക്യാൻസർ ബാധിച്ചത്. ഇതിനെത്തുടർന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ‘നന്ദു’ എത്തി. തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തിയുടെ ഉത്തരവ് പ്രകാരമാണ് ദയാവധം നടപ്പാക്കിയത്.
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തുന്ന അഥിതികൾക്ക് കാണാൻ ഇനി നന്ദു ഉണ്ടാകില്ല. ചികിത്സയിലൂടെ രക്ഷിക്കാനാകാത്ത വിധം ക്യാൻസർ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലെ കടുവയായ നന്ദുവിനെ ദയാവധത്തിന് വിധേയനാക്കി. നന്ദുവിന്റെ വായിൽ ആണ് ക്യാൻസർ ബാധിച്ചത്. ഇതിനെത്തുടർന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ‘നന്ദു’ എത്തി. ഇതോടെ കടുവയുടെ അവസ്ഥ ചീഫ് വൈൽഡ് ലൈഫ് വാർഡനെ അറിയിച്ചു. തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തിയുടെ ഉത്തരവ് പ്രകാരമാണ് ദയാവധം നടപ്പാക്കിയത്.
വയനാട് വനമേഖലയിൽനിന്ന് രക്ഷപ്പെടുത്തി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരുന്ന ആൺ കടുവയായിരുന്നു ഇത്. 2025 ഡിസംബർ 28 ന് ആണ് വായിൽ മുറിവേറ്റ നിലയിൽ 14 വയസ്സുള്ള കടുവയെ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. ദേവർഗദ്ദ മാടപ്പള്ളി ഊരിലെ ഊരുമൂപ്പൻ മാരനെ കടുവ കൊന്നിരുന്നു. തുടർന്ന് വയനാട് വണ്ടിക്കാടിൽനിന്നാണ് ഈ കടുവയെ വനംവകുപ്പ് പിടികൂടിയത്.
ALSO READ: പാലക്കാട്ട് എടിഎമ്മിൽ നിന്ന് പണമെടുത്തിറങ്ങിയ വയോധികന്റെ 40000 രൂപ പട്ടാപ്പകൽ തട്ടിപ്പറിച്ചു
കടുവയെ പിടികൂടിയ ശേഷം വയനാട് കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പിന്നീടാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് എത്തുന്നതും നന്ദുവാകുന്നതും. വായിലെ മുറിവിന് ഏറെനാളായി ചികിത്സയിലായിരുന്നു നന്ദു. പ്രായക്കൂടുതലിന്റെ അവശത കടുവയ്ക്കുണ്ടായിരുന്നു. ചികിത്സയ്ക്കിടെയാണ് അർബുദം സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചതോടെ ഭക്ഷണം കഴിക്കാൻ പറ്റാതെയാവുകയും കടുത്ത വേദന അനുഭവിക്കുകയും ചെയ്തു.
ഇനിയും ചികിത്സ തുടരുന്നതുകൊണ്ട് ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് മൃഗഡോക്ടർമാർ വിലയിരുത്തി. തുടർന്ന് വിദഗ്ധരുടെ അഭിപ്രായം പരിശോധിച്ച ശേഷം, കടുവയുടെ വേദന നീട്ടിക്കൊണ്ടുപോകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദയാവധത്തിന് അനുമതി നൽകുകയായിരുന്നു. ദയാവധത്തിന് ശേഷം മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടം നടത്തി.
പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജിന്റെ മേൽനോട്ടത്തിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയിലെ എസ്. ഷാജിയാണ് ദയാവധത്തിന് ശേഷം കടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. തുടർന്ന് പുത്തൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ തന്നെ നന്ദുവിന്റെ മൃതദേഹം അധികൃതർ സംസ്കരിച്ചു.
English Summary
Nandu, a tiger at Puthur Zoological Park, was euthanized after being diagnosed with untreatable cancer. The cancer had affected the tiger’s mouth, leaving it unable to even consume food. The euthanasia was carried out following an order from Chief Wildlife Warden Dr. P. Pugazhendhi.