AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Oppam Scheme: റേഷൻ ഇനി വീട്ടുപടിക്കലെത്തും; ഓട്ടോ തൊഴിലാളികളുടെ സഹായം തേടും

Kerala Expands Oppam Scheme: കിടപ്പ് രോഗികൾക്ക് വീട്ടിൽ റേഷൻ എത്തിക്കുക എന്നത് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഇത് നടപ്പാക്കുന്നതാണ്. ഗുണഭോക്താക്കളുടെ എണ്ണം കൂട്ടി ഭക്ഷ്യവിതരണം കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാകുമെങ്കിൽ ആ രീതിയിലും വിതരണം ഏകോപിപ്പിക്കും.

Oppam Scheme: റേഷൻ ഇനി വീട്ടുപടിക്കലെത്തും; ഓട്ടോ തൊഴിലാളികളുടെ സഹായം തേടും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Sep 2026 | 09:26 AM

കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’ വിപുലീകരിക്കാൻ തീരുമാനം. പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യധാന്യങ്ങൾ കൃത്യമായി വീടുകളിലെത്തിക്കുന്നതിന് ഓട്ടോറിക്ഷാ തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കിടപ്പ് രോഗികൾക്ക് വീട്ടിൽ റേഷൻ എത്തിക്കുക എന്നത് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഇത് നടപ്പാക്കുന്നതാണ്. ഗുണഭോക്താക്കളുടെ എണ്ണം കൂട്ടി ഭക്ഷ്യവിതരണം കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാകുമെങ്കിൽ ആ രീതിയിലും വിതരണം ഏകോപിപ്പിക്കും.

കിടപ്പ് രോഗികൾ എത്ര പേർ?

നിലവിൽ സംസ്ഥാനത്തൊട്ടാകെ 23,968 കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. ഇതിൽ റേഷൻ കടകളിൽ നേരിട്ടെത്താൻ സാധിക്കാത്ത 2,669 പേരെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ തദ്ദേശ വകുപ്പുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത്, 427 പേർ. മലപ്പുറം (342), കൊല്ലം (321), തൃശ്ശൂർ (231), ഇടുക്കി (211) എന്നിവയാണ് കൂടുതൽ ആളുകളുള്ള മറ്റ് ജില്ലകൾ. തിരുവനന്തപുരത്ത് 183 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ALSO READ: പാലക്കാട്ട് എടിഎമ്മിൽ നിന്ന് പണമെടുത്തിറങ്ങിയ വയോധികന്റെ 40000 രൂപ പട്ടാപ്പകൽ തട്ടിപ്പറിച്ചു

കാർഡ് അടിസ്ഥാനമാക്കിയുള്ള വിഹിതം

കിടപ്പ് രോഗികൾക്ക് ഏതുതരം കാർഡുകളാണ് എന്നതിനെ ആശ്രയിച്ചായിരിക്കും റേഷൻ ലഭ്യത. അന്ത്യോ​ദയ അന്ന യോജന കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുൻ​ഗണന വിഭാ​ഗം കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.

പൊതുവിഭാ​ഗം സബ്സിഡി കാർഡിലെ ഓരോ അം​ഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി, കിലോയ്ക്ക് 26ല രൂപ നിരക്കിൽ അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച് ലഭിക്കുന്നതാണ്. സ്റ്റോക്കിനനസുരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം സ്ഥാപനം കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

English Summary:

Kerala Food and Civil Supplies Department is planning to expand the Oppam scheme, which delivers ration supplies to bedridden patients who are unable to visit ration shops.

Follow Us