Kuttankulangara Sreenivasan: ഗജവീരൻ കുട്ടൻകുളങ്ങര ശ്രീനിവാസൻ ചെരിഞ്ഞു

Kuttankulangara Sreenivasan Elephant: വലിയ എടുത്തകന്ന നല്ല കൊമ്പുകളും നല്ല ചെവിയും നിലത്ത് മുട്ടുന്ന തുമ്പിക്കൈയും ശ്രീനിവാസൻ്റെ പ്രത്യേകതകളാണ്

Kuttankulangara Sreenivasan: ഗജവീരൻ കുട്ടൻകുളങ്ങര ശ്രീനിവാസൻ ചെരിഞ്ഞു

കുട്ടൻ കുളങ്ങര ശ്രീനിവാസൻ | Credits: Kuttankulangara Sreenivasan Facebook Page

Updated On: 

03 Oct 2024 | 11:10 AM

തൃശ്ശൂർ:  ഗജവീരൻ കൊമ്പൻ കുട്ടൻകുളങ്ങര ശ്രീനിവാസൻ ചെരിഞ്ഞു. മരണ കാരണം വ്യക്തമല്ല.  തൃശൂർ പൂങ്കുന്നം കുട്ടൻ കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ആന.  ഏകദേശം 41 വയസ്സോളം പ്രായമുണ്ട്.  തമിഴ്‌നാട്ടിൽ ജനിച്ച ആനക്കുട്ടിയെ 1991 ൽ കുട്ടൻ കുളങ്ങര ക്ഷേത്രത്തിൽ നടയിരുത്തിയതാണ്.   ഉയരം കുറവാണെങ്കിലും അഴകിൽ മറ്റെല്ലാ ആനകളെയും ഒരു പടി താഴെ നിർത്തുന്നതായിരുന്നു ശ്രീനിവാസൻ്റെ ഭംഗി.

വലിയ എടുത്തകന്ന നല്ല കൊമ്പുകളും നല്ല ചെവിയും നിലത്ത് മുട്ടുന്ന തുമ്പിക്കൈയും ശ്രീനിവാസൻ്റെ പ്രത്യേകതകളാണ്. നാടൻ ആനകളെ വെല്ലുന്നതായിരുന്നു ആനയുടെ ഭംഗി. മാതംഗലീലയിൽ പറയുന്ന ഒട്ടുമിക്ക ലക്ഷണശാസ്ത്രങ്ങളും ശ്രീനിവാസനിലും കാണാം. ഉയരം കൃത്യമായി നോക്കിയാൽ 9 അടി 4 ഇഞ്ച് ആണ്.

ശ്രീനിവാസൻ കഴിഞ്ഞ 33 വര്‍ഷമായി കുട്ടൻകുളങ്ങര അടക്കം കേരളത്തിലെ ഒട്ടു മിത്ത ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലും പങ്കെടുത്തിരുന്നു.  ശ്രീനിവാസനെ കൂടാതെ കുട്ടൻകുളങ്ങര അർജുൻ എന്ന കൊമ്പനും ദേവസ്വത്തിന് സ്വന്തമായുണ്ട്. അതേസമയം ആന ചെരിയാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ശരീരത്തിലുണ്ടായ അണുബാധയെന്ന് ഒരു വിഭാഗം ആനപ്രേമികൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. നടപടിക്രമങ്ങൾക്ക് ശേഷം ശവസംസ്കാരം കോടനാട് നടക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
Supplyco Onam 2026 Turnover: 35 ദിവസം കൊണ്ട് 422 കോടി! സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിറ്റു വരവ്
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി