കാസർകോ‍ഡ് അച്ഛനും മകളും ഒരേ മുറിയൽ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ് അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശിയായ ഗണേശനേയും ( 55 ) വിദ്യാർത്ഥിനിയായ മകളെയും ആണ് വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിനു സമീപത്തെ വാടകവീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കാണുന്നത്.

കാസർകോ‍ഡ് അച്ഛനും മകളും ഒരേ മുറിയൽ തൂങ്ങിമരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം

Updated On: 

16 Aug 2026 | 04:48 PM

കാഞ്ഞങ്ങാട് : കാസർഗോഡ് അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശിയായ ഗണേശനേയും ( 55 ) വിദ്യാർത്ഥിനിയായ മകളെയും ആണ് വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിനു സമീപത്തെ വാടകവീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കാണുന്നത്. ഒരേ ഹുക്കിലാണ് ഇരുവരെയും തോന്നിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

മകളാണ് ആദ്യം തൂങ്ങിമരിച്ചത് എന്നാണ് വിവരം. മകളെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ​ഗണേശൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പക്ഷേ നാട്ടുകാർ സ്ഥലത്തെത്തുന്നതിന് മുമ്പ് ​ഗണേഷനും തൂങ്ങിമരിച്ചു. ഇരു കതകുകളും ഉടനെ അടച്ച ശേഷം മകൾ തൂങ്ങിയ അതേ ഹുക്കിൽ തന്നെയാണ് ​ഗണേശനും തൂങ്ങി മരിച്ചത്. മൂന്ന് മാസമാസമായിട്ടേ ഉള്ളൂ ഇവർ ഈ വാടക വീട്ടിൽ താമസം തുടങ്ങിയിട്ട് എന്നാണ് നാട്ടുകാർ പറയുന്നത്.

Also Read : കർണാടക വനത്തിൽ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി വ്യാജ, ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്തു

എന്താണ് ആത്മഹത്യക്ക് പിന്നിലെ കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുടുംബ വഴക്കാണ് ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചത് എന്ന് കരുതപ്പെടുന്നു. മൃതദേഹങ്ങൾ കാസർകോ‍ഡ് ജനറൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. മരണ കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )

English Summary

A father and his children were found hanging in Kasaragod. Ganeshan (55), a native of Meepugiri, and his daughter, a student, were found hanging in their rented house. The incident is believed to have occurred at 11 PM on Saturday. The bodies were discovered in the bedroom of the rented house located near the Shivapuram Temple at Koliyadukkam, Chemnad.

Follow Us
സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം
ബാഗിൽ എന്താണെന്ന് ചോദ്യം, ബോംബെന്ന് മറുപടി; വിമാന യാത്രികൻ പിടിയിൽ
ഇനി വഴുതനങ്ങ വേവിക്കുമ്പോൾ കുഴഞ്ഞുപോകില്ല!
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു