ഇടുക്കിയിൽ ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിയ മകനെ അച്ഛൻ തലയ്ക്കടിച്ചു കൊന്നു
30 വയസ്സായിരുന്നു. സംഭവത്തിന് ശേഷം പിതാവ് ജോയ് വിഷം കഴിച്ച് ആവശനിലയിലായിരുന്നു തുടർന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ജസ്റ്റിൻ ജോയ് സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു..........

പ്രതീകാത്മക ചിത്രം
ഇടുക്കി: ആനക്കുളത്ത് കുടുംബ വഴക്കിന് പിന്നാലെ അച്ഛൻ മകനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ആനക്കുളം സ്വദേശി ജസ്റ്റിൻ ജോയ് ആണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. സംഭവത്തിന് ശേഷം പിതാവ് ജോയ് വിഷം കഴിച്ച് ആവശനിലയിലായിരുന്നു തുടർന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ജസ്റ്റിൻ ജോയ് സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു.അതേസമയം പോലീസ് എത്തുമ്പോൾ ജോയ് അവശനിലായിരുന്നു. താൻ വിഷം കഴിച്ചതാണെന്ന് അറിയിച്ചതോടെ പോലീസ് ഉടനെ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ALSO READ:ഭാര്യയോടു വഴക്കിട്ട്, തിളച്ച കഞ്ഞിവെള്ളം എട്ടുവയസുള്ള മകളുടെ മേൽ ഒഴിച്ചു; അച്ഛൻ അറസ്റ്റിൽ
ലഹരി ഉപയോഗിച്ച് വന്നു ജസ്റ്റിൻ മാതാപിതാക്കളുമായി വഴക്കിടുന്നത് പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അത്തരത്തിൽ ബുധനാഴ്ച രാവിലെയും വീട്ടിൽ വലിയ രീതിയിലുള്ള തർക്കം ഉണ്ടാക്കി. ഇതിനിടെ കോപാകുലനായ പിതാവ് ജോയ് കമ്പി വടി എടുത്തു ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.അതേസമയം തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ജസ്റ്റിൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിട്ടുണ്ട് .
കൊലപാതകം നടക്കുന്ന സമയത്ത് അമ്മയും വീട്ടിലുണ്ടായിരുന്നു. തുടർന്ന് മാതാപിതാക്കൾ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് മാങ്കുളം എയ്ഡ് പോസറ്റിലുള്ള പോലീസ് സംഘമാണ് ആദ്യം വീട്ടിലെത്തിയത്. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്തു വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഞ്ചാവ് സംഘം പോലീസുകാരനെ കാറിടിപ്പിച്ചു പരിക്കേൽപ്പിച്ചു
കോട്ടയം: പോലീസുകാരനെ വാഹനം ഇടുപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പാലാ ആർവി ജംഗ്ഷനിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസുകാരനെ കാറടിപ്പിച്ച് പരിക്കേൽപ്പിക്കാൻ ശ്രമം നടത്തിയത്. കഞ്ചാവ് കടത്താനായി ശ്രമിക്കുന്നവരുടെ യിലാണ് ഇവർ പോലീസിനെ ആക്രമിച്ചത്.വാഹനത്തിൽ ഉണ്ടായിരുന്ന ഈരാറ്റുപേട്ട നടക്കൽ കണിയാം കുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ENGLISH SUMMARY
Following a family dispute in Anakkulam, a father killed his son by hitting him on the head. The deceased was identified as Justin Joy, a native of Anakkulam. He was 30 years old. After the incident, his father Joy consumed poison and was in a critical condition. He was then admitted to Adimali Taluk Hospital.