AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യുവാവിനൊപ്പമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

Fake Hit-and-Run Exposed: Woman Hammered to Death by Family in Ahmedabad: സോഫിയ ഒരു യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ മാസങ്ങൾക്ക് മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത് കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന തോന്നൽ ഇരുവരിലും ശക്തമായിരുന്നു

യുവാവിനൊപ്പമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു
പ്രതീകാത്മക ചിത്രംImage Credit source: Ashley Cooper/The Image Bank/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 09 Sep 2026 | 03:51 PM

അഹമ്മദാബാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് നടുക്കുന്ന കൊലപാതകത്തിൻ്റെ വിവരങ്ങൾ. അഹമ്മദാബാദിൽ വാഹനം അപകടത്തിൽപ്പെട്ട് യുവതി മരിച്ച സംഭവം ആസുത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സോഫിയ എന്ന യുവതിയെ സ്വന്തം അച്ഛനും സഹോദരനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഒരു യുവാവിനൊപ്പമുള്ള സോഫിയയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ദുരഭിമാനക്കൊലയിലേക്ക് നയിച്ചത്. വാഹനാാപകടത്തെ തുടർന്നാണ് സോഫിയ മരിച്ചത് എന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമികുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 12-നാണ് കൊലപാതകം നടന്നത്. സോഫിയയുടെ പിതാവ് മുഹമ്മദ് ഫാറൂഖും 38-കാരനായ മകൻ മുഹമ്മദ് ഹാബിലും ചേർന്ന് യുവതിയെ ബൈക്കിൽ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടെ ഗേൽജിപുര ഗ്രാമത്തിന് സമീപം വിജനമയ വഴിയിലേക്ക് യുവതിയെ കൊണ്ടുപോവുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് സഹോദരൻ ഹാബിൽ സോഫിയയുടെ തലയിൽ ആഞ്ഞടിക്കുകയുമായിരുന്നു. മരണം ഉറപ്പാക്കാനായി മുന്ന് തവണയാണ് ചുറ്റികകൊണ്ട് ആക്രമിച്ചത്. രക്തംവാർന്ന് അബോധാവസ്ഥയിലായതോടെ ഇരുവരും ചേർന്ന് യുവതിയെ പ്രധാന റോഡിലേക്ക് കൊണ്ടുവന്നു. നടന്നത് അപകടമാണെന്ന് വരുത്തിത്തീർക്കാനായി ബൈക്ക് ഇടിച്ച് തകർക്കുകയും ചെയ്തു.

Also Read: Pressure Cooker Blast: സ്കൂളിൽ കുക്കർ പൊട്ടിത്തെറിച്ചു, വിദ്യാർഥികൾക്ക് പരിക്ക്

തുടർന്ന് ഹാബിൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗേൽജിപുര ജംഗ്ഷനിൽ വച്ച് അമിതവേഗതയിലെത്തിയ വാഹനം തങ്ങളുടെ ബൈക്കിൽ ഇടിച്ചു എന്നാണ് പൊലീസിൽ പരാതി നൽകിയത്. അപകടത്തിൽ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും തനിക്ക് നിസാര പരിക്കുകൾ ഉണ്ടെന്നും ഇയാൾ പൊലീസിനെ വിശ്വസിപ്പിച്ചിരുന്നു. സോഫിയയെ സൊളാ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അടൂത്ത ദിവസം തന്നെ യുവതി മരണപ്പെട്ടു.

എന്നാൽ പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചന പുറത്തുവന്നത്. സോഫിയ ഒരു യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ മാസങ്ങൾക്ക് മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത് കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന തോന്നൽ ഇരുവരിലും ശക്തമായിരുന്നു. ഇതോടെ ഇവർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകം നടത്താനായി ഹാബിൽ വസ്ത്രത്തിനുള്ളിൽ ചുറ്റിക ഒളിപ്പിച്ചിരുനു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

English Summary

In a brutal honour killing in Ahmedabad, a 22-year-old woman was hammered to death by her father and brother over a viral video. The duo later staged it as a road accident.

Follow Us