AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Theatre Food Price Hike: 15 ദിവസത്തിനുള്ളിൽ! കുട്ടികളുടെ ഭക്ഷണം അകത്തുകയറ്റണം, കുടിവെള്ളം സൗജന്യമാക്കണം! മേയർ വി വി രാജേഷ്

Thiruvananthapuram Mayor VV Rajesh against Theatre Food Price Hike: ഈ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്നും തിരുത്തലുകൾ വരുത്താൻ തീയേറ്റ ഉടമകൾക്ക് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കോർപ്പറേഷന്റെ സ്ക്വാഡ് ഉടനെ പരിശോധന നടത്തുന്നതായിരിക്കും.ഇതിന് പുറമേ തീയേറ്ററുകളിൽ നടത്തുന്ന ദേഹ പരിശോധനയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ദേഹ പരിശോധന, ബാഗ് പരിശോധന.....

Theatre Food Price Hike: 15 ദിവസത്തിനുള്ളിൽ! കുട്ടികളുടെ ഭക്ഷണം അകത്തുകയറ്റണം, കുടിവെള്ളം സൗജന്യമാക്കണം! മേയർ വി വി രാജേഷ്
V V RajeshImage Credit source: Social Media
Ashli C
Ashli C | Published: 09 Sep 2026 | 03:57 PM

തിരുവനന്തപുരം: സിനിമ തീയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിതിരെ കർശനമായ നീക്കങ്ങളുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. ഇതുമായി ബന്ധപ്പെട്ട് തീയേറ്റർ ഉടമകളുമായി ചർച്ച നടന്നു. ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം കോർപ്പറേഷന് ഇല്ല, എന്നാൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നാണ് മുന്നോട്ട് വെച്ച നിർദ്ദേശം. കൂടാതെ കുട്ടികളുടെ ഭക്ഷണം അകത്ത് കയറ്റാൻ തടസ്സങ്ങൾ ഉണ്ടാകരുത് വാഹനം പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം, ലൈസൻസ് മാനദണ്ഡങ്ങൾ ലംഘിക്കരുത് എന്നും നിർദ്ദേശം.

ദേഹ പരിശോധന, ബാഗ് പരിശോധന

ഈ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്നും തിരുത്തലുകൾ വരുത്താൻ തീയേറ്റ ഉടമകൾക്ക് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കോർപ്പറേഷന്റെ സ്ക്വാഡ് ഉടനെ പരിശോധന നടത്തുന്നതായിരിക്കും.ഇതിന് പുറമേ തീയേറ്ററുകളിൽ നടത്തുന്ന ദേഹ പരിശോധനയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ദേഹ പരിശോധന, ബാഗ് പരിശോധന എന്നിവ നടത്തുമ്പോൾ പ്രത്യേകമായ കരുതൽ വേണം.

ALSO READ:പോപ്കോൺ വാങ്ങിക്കാൻ 1000 രൂപ! തീയേറ്ററിലെ തീവെട്ടിക്കൊള്ളക്കെതിരെ മേയർ വിവി രാജേഷ്

സ്ത്രീകളെ സ്ത്രീകൾ തന്നെ പരിശോധിക്കുന്ന കാര്യം ശ്രദ്ധിക്കണം. സിനിമ കാണാൻ വരുന്ന ആളുകളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. തിയേറ്ററിനുള്ളിൽ തന്നെ പാർക്കിങ്ങിനുള്ള സൗകര്യങ്ങളും ഒരുക്കണം ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പലരും ലൈസൻസ് ആവശ്യമായ മാനദണ്ഡങ്ങൾ പലതും ലംഘിക്കുന്നുണ്ടെന്നും ചൂണ്ടിക്കാടി. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അവർ തിരുത്തുക. 15 ദിവസത്തിനു ശേഷം വീണ്ടും യോഗം അതിനുശേഷം നടത്തണമെന്നും മേയർ അറിയിച്ചു.

തിയേറ്ററിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ ദിവസങ്ങൾക്ക് മുൻപ് തന്നെ വി വി രാജേഷ് പ്രതികരിച്ചിരുന്നു. പുറത്ത് ഇരുപതോ മുപ്പതോ രൂപയ്ക്ക് ലഭിക്കുന്ന കോണിന് തീയേറ്ററിനുള്ളിൽ എത്തിക്കഴിഞ്ഞാൽ 200 അല്ലെങ്കിൽ 300 രൂപയാണ് വില. തിയേറ്ററിനുള്ളിൽ എത്തിക്കഴിഞ്ഞാൽ പൊപ്കോണിന് എന്തോ അത്ഭുതം സംഭവിക്കുകയാണ്. സിനിമ കാണാൻ പോയാൽ ഒരു വ്യക്തി ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും തീയേറ്ററുകളുടെ ഭക്ഷണസാധനങ്ങളുടെ വിലയിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൊച്ചു കുട്ടികളുമായി പോകുമ്പോൾ പോപ്കോൺ ഒക്കെ വാങ്ങിക്കണമെങ്കിൽ ഒരാളുടെ കയ്യിൽ 1000 രൂപയെങ്കിലും കരുതണം. ഇല്ലാതെ പോകാൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് മാതാപിതാക്കളും പ്രതികരിക്കുന്നത് എന്നും മേയർ ചൂണ്ടിക്കാട്ടിയിരുന്നു.

ENGLISH SUMMARY

Thiruvananthapuram Mayor VV Rajesh has taken strict steps against the excessive prices of food items in cinema theatres. Discussions were held with the theatre owners in this regard. The corporation does not have the authority to control the prices of products, but the proposal put forward is to provide clean drinking water.

Follow Us